മഹാ കുംഭമേള ഇന്ന് അവസാനക്കും, ശിവരാത്രി അമൃത് സ്നാനത്തിനായി ഒഴുകിയെത്തുന്നത് ലക്ഷങ്ങൾ

ആറ് ആഴ്ച നീണ്ടു നിന്ന മഹാ കുംഭമേളയ്ക്ക് ഇന്ന് സമാപനം. പ്രയാഗ്രാജ് കുംഭമേള നഗരിയിലേക്ക് തീർത്ഥാടകരുടെ ഒഴുക്ക് തുടരുകയാണ്. ഇന്ന് ശിവരാത്രി ദിനത്തിൽ പ്രധാന സ്‌നാനത്തിനായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി എന്നാണ് അധികൃതർ വിശദമാക്കുന്നത്. ഇന്ന് ഒരു കോടിയിലധികം ഭക്തർ സംഗമത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്തർപ്രദേശ് സർക്കാരിന്റെ കണക്കനുസരിച്ച്, ചൊവ്വാഴ്ച 1.33 കോടി ഭക്തർ സംഗമത്തിലും മേള പ്രദേശത്തെ മറ്റ് ഘട്ടുകളിലുമായി പുണ്യസ്നാനം നടത്തി, ഇതോടെ 2025 ലെ മഹാ കുംഭമേളയ്ക്കുള്ള മൊത്തം തിരക്ക് 65 കോടി കവിഞ്ഞു

പാലാഴി മഥനവുമായി ബന്ധപ്പെട്ടാണ് കുംഭമേളയുടെ ഐതിഹ്യം. കുഭമേള സമയത്ത് ഈ നദികളിലെ വെള്ളം അമൃതാകുമെന്നും ആ സമയത്ത് പുണ്യ നദിയില്‍ സ്‌നാനം ചെയ്യുന്നവര്‍ക്ക് അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. പാപങ്ങളെല്ലാം നീങ്ങി മോക്ഷത്തിലേക്ക് അടുക്കാൻ ഇത് സഹായിക്കുമെന്നും വിശ്വസിച്ചു പോരുന്നു. 12 വർഷത്തിലൊരിക്കെ മാത്രം നടക്കുന്ന പൂർണ കുംഭമേളയാണ് ഇക്കുറി മഹാ കുംഭമേളയായി ആഘോഷിക്കുന്നത്.

ജനുവരി 13 ന് ആരംഭിച്ച മഹാ കുംഭമേളയിൽ ഏകദേശം 40 കോടി സന്ദർശകർ പങ്കെടുക്കുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഫെബ്രുവരി 24 ആയപ്പോഴേക്കും 63 കോടിയിലധികം പേർ പങ്കെടുക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ സ്ഥിരീകരിച്ചതോടെ ഈ കണക്ക് വളരെയധികം മറികടന്നു.

അതീവ ജാഗ്രതയിലാണ് യു.പി പോലീസ്. റെയിൽവേ സ്റ്റേഷനുകൾ, റോഡുകൾ, നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങൾ എന്നിവിടങ്ങളിൽ ഭക്തരുടെ നിരന്തരമായ ഒഴുക്ക് അനുഭവപ്പെട്ടു. വൻ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും, സുരക്ഷ ഉറപ്പാക്കുന്നതിനും, ലോജിസ്റ്റിക്കൽ ഏകോപനം ഉറപ്പാക്കുന്നതിനും പോലീസ്, അർദ്ധസൈനിക സേനകൾ, ദുരന്ത നിവാരണ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഇന്ന് നടക്കുന്ന അന്തിമ അമൃത് സ്നാനം കഴിഞ്ഞ് മടങ്ങുന്ന തീർത്ഥാടകരെ ഉൾക്കൊള്ളുന്നതിനായി പ്രയാഗ്‌രാജിൽ നിന്ന് 350 ലധികം അധിക ട്രെയിൻ സർവീസുകൾ ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചു.

വെഞ്ഞാറമൂട് കൂട്ടക്കൊല, പ്രതി അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയുടെ ചുരുളഴിക്കാൻ പൊലീസ്. ആശുപത്രിയിൽ കഴിയുന്ന പ്രതി അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അഫാന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും ഇന്നും ആശുപത്രിയിൽ തുടരും. അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താൽ മാത്രമേ...

സുരക്ഷാ ചുമതലകൾ നിർവഹിക്കാൻ വിസമ്മതിച്ചു, പാകിസ്ഥാൻ പഞ്ചാബ് പോലീസിലെ 100-ലധികം പോലീസുകാരെ പിരിച്ചുവിട്ടു

2025-ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ സുരക്ഷാ ചുമതലകൾ നിരസിച്ചതിന് 100-ലധികം പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. പിരിച്ചുവിട്ട ഉദ്യോഗസ്ഥർ പോലീസ് സേനയുടെ വിവിധ വിഭാഗങ്ങളുമായി ബന്ധപ്പെട്ടവരാണ്. നിരവധി തവണ ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിന്നതായി...

‘ആക്രമിക്കാൻ ശ്രമിച്ചാൽ അടിച്ച് തല പൊട്ടിക്കും’; സിപിഎമ്മിന് നേരെ ഭീഷണി പ്രസംഗവുമായി പി വി അൻവർ

സിപിഎമ്മിന് നേരെ ഭീഷണി പ്രസംഗവുമായി പി വി അൻവർ. തന്നേയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കുമെന്നാണ് ഭീഷണി. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ വിടുന്ന സിപിഎം...

അമേരിക്കൻ പൗരത്വത്തിന് പുത്തൻ രീതി; നിക്ഷേപക വിസകൾക്ക് പകരമായി 5 മില്യൺ ഡോളറിന് ‘ഗോൾഡ് കാർഡുകൾ’

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒന്നിനുപുറകെ ഒന്നായി ഞെട്ടിക്കുന്ന തീരുമാനങ്ങളുമായി ശ്രദ്ധ നേടുകയാണ്. ഇപ്പോഴിതാ നിക്ഷേപകർക്ക് 35 വർഷം പഴക്കമുള്ള വിസയ്ക്ക് പകരമായി 5 മില്യൺ യുഎസ് ഡോളറിന് പൗരത്വത്തിലേക്കുള്ള പാതയുള്ള 'ഗോൾഡ്...

വെഞ്ഞാറമ്മൂട് കൂട്ടക്കൊല, നടന്നത് ക്രൂരമായ കൊലപാതകം, പ്രതി മയക്കുമരുന്ന് ഉപയോഗിച്ചതിന് തെളിവുണ്ടെന്ന് പോലീസ്

വെഞ്ഞാറമൂട്ടിൽ നടന്ന കൂട്ടക്കൊലയിൽ കൂടുതൽ വെളിപ്പെടുത്തലുമായി പോലീസ്. പ്രതി മയക്കുമരുന്ന് ഉപയോഗിച്ചതിന് തെളിവുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. അതിക്രൂരമായി ഇയാളെ കൊലപാതകത്തിലേയ്ക്ക് നയിച്ചത് മയക്കുമരുന്നിൻ്റെ ഉപയോഗമായേക്കാം എന്നും നിഗമനങ്ങളുണ്ട്. പ്രതി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് മാധ്യമപ്രവർത്തകർ...

കൂട്ടക്കൊലപാതകം; പ്രതിക്ക് ആർഭാടജീവിതത്തിന് പണം ലഭിച്ചില്ല, ലഹരി ഉപയോഗിച്ചതായി കണ്ടെത്തൽ

തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകം പ്രതിക്ക് ആർഭാട ജീവിതത്തിന് പണം ലഭിക്കാതെ വന്നതിനെ തുടർന്നുള്ള വൈരാഗ്യം മൂലമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. 23 വയസ്സുകാരനായ അഫാൻ സഹോദരനും പെൺസുഹൃത്തും ഉൾപ്പടെ അഞ്ചു പേരുടെ ജീവനെടുത്തത്...

സിഎജി റിപ്പോർട്ടിനെച്ചൊല്ലി ഡൽഹി നിയമസഭയിൽ ബഹളം, അതിഷി ഉൾപ്പെടെ 12 എഎപി എംഎൽഎമാർക്ക് സസ്‌പെൻഷൻ

മദ്യനയ അഴിമതിയെക്കുറിച്ചുള്ള കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (CAG) റിപ്പോർട്ടിനെച്ചൊല്ലിയുണ്ടായ ബഹളത്തെത്തുടർന്ന് മുൻ ഡൽഹി മുഖ്യമന്ത്രി അതിഷി ഉൾപ്പെടെ പന്ത്രണ്ട് ആം ആദ്മി പാർട്ടി എംഎൽഎമാരെ നിയമസഭാ സമ്മേളനത്തിൽ നിന്ന്...

യുഎൻ പ്രമേയത്തിൽ അമേരിക്ക റഷ്യക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി, ഇന്ത്യ വിട്ടുനിന്നു

യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട യുഎൻ പ്രമേയത്തിൽ റഷ്യക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച് യുഎസ്. ദീർഘകാലമായി തുടരുന്ന വിദേശനയത്തിൽ നിന്നുള്ള നിർണായകമാണ് അമേരിക്കയുടെ നിലപാട് മാറ്റം. യൂറോപ്പിന്റെ പിന്തുണയോടെ അവതരിപ്പിച്ച പ്രമേയത്തിന് എതിരായാണ് യുഎസ്...