ഇന്ത്യയിലെ നാല് നഗരങ്ങളിൽ റിലയൻസ് ജിയോ ഇന്ന് മുതൽ 5 ജി സേവനം ആരംഭിക്കും. ഡൽഹി, മുംബൈ, കൊൽക്കത്ത, വാരണാസി എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ സേവനങ്ങൾ ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഈ നഗരങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് മാത്രമാകും ജിയോയുടെ ട്രൂ 5 ജി സേവനം ലഭ്യമാകുക. 5ജി സേവനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഒക്ടോബർ ഒന്ന് മുതൽ എയർടെൽ ഫൈവ് ജി സേവനങ്ങൾ നൽകുന്നുണ്ട്.
ക്രമേണ ഇത് ആദ്യഘട്ടത്തിലെ 13 നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ജിയോ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് ജിയോ വെല്‍ക്കം ഓഫര്‍ അവതരിപ്പിച്ചിട്ടുണ്ട്.സെക്കന്റില്‍ ഒരു ജിബി സ്പീഡില്‍ ഈ ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കും. ഇവരുടെ നിലവിലെ സിം മാറ്റാതെ തന്നെ ഫൈവ് ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്ത് നല്‍കും. ഘട്ടം ഘട്ടമായി ട്രയല്‍ റണ്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. 5ജി സ്‌പെക്ട്രം ലേലത്തിൽ ഏറ്റവുമധികം തുക ചിലവഴിച്ച കമ്പനിയാണ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ഉള്ള ജിയോ.