രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി: മാനനഷ്ടക്കേസിൽ ഹര്‍ജി തള്ളി ഹൈക്കോടതി

ബി.ജെ.പി നേതാവും കേന്ദ്ര അഭ്യന്തരമന്ത്രിയുമായ അമിത് ഷാക്കെതിരെ നടത്തിയ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് തിരിച്ചടി. അമിത് ഷാക്കെതിരായ രാഹുലിന്റെ അപകീർത്തി പരാമർശ കേസിൽ രാഹുൽഗാന്ധിയുടെ ഹർജി ജാർഖണ്ഡ് ഹൈക്കോടതി തള്ളി. 2018ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരായി നടത്തിയ പരാമര്‍ശങ്ങള്‍ സംബന്ധിച്ച കേസില്‍ കീഴ് കോടതിയില്‍ വിചാരണ നടക്കും. അമിത് ഷായുടെ പ്രതിച്ഛായ മോശമാക്കിയെന്ന് ആരോപിച്ച് ബിജെപി നേതാവ് നൽകിയ പരാതിയിലാണ് കേസെടുത്തിരുന്നത്.

വിചാരണക്കോടതി നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. അമിത് ഷാ കൊലപാതക കേസ് പ്രതി എന്നായിരുന്നു രാഹുലിന്റെ പരാമർശം. തുടർന്ന് അമിത് ഷായുടെ പ്രതിച്ഛായ മോശമാക്കിയെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് നവീൻ ഝായാണ് കോടതിയെ സമീപിച്ചത്. ഈ കേസ് തള്ളണമെന്ന ആവശ്യമാണ് കോടതി തള്ളിയത്.

സമാനമായ കേസ് രാഹുലിനെതിരെ യു.പിയിലും നിലവിലുണ്ട്. അമിത് ഷായ്‌ക്കെതിരായ ഈ അപകീർത്തി കേസിൽ യു.പിയിലെ സുൽത്താൻപൂർ കോടതി രാഹുലിന് ജാമ്യം അനുവദിച്ചിട്ടുണ്ട്. 2018-ൽ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ കൊലപാതക്കേസ് പ്രതിയെന്ന് വിളിച്ചെന്ന് ചൂണ്ടിക്കാട്ടി, ബി.ജെ.പി നേതാവ് വിജയ് മിശ്രയാണ് ഈ കേസ് നല്കിയത്.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനോട് 2018ല്‍ ബെംഗളൂരുവിലെത്തിയ രാഹുൽ ഗാന്ധി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയെന്നാണ് കേസ്. അന്ന് രാഹുലിനെതിരെ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് വിജയ് മിശ്ര പരാതി നല്‍കിയിരുന്നു. അമിത് ഷായുടെ പ്രതിച്ഛായ മോശമാക്കിയെന്ന് ആരോപിച്ചാണ് ബിജെപി നേതാവ് പരാതി നൽകിയത്.‌ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരിക്കെ പ്രതിയായ 2005ലെ വ്യാജ ഏറ്റുമുട്ടൽ കേസിൽ നിന്ന് 2014ൽ മുംബൈയിലെ പ്രത്യേക സിബിഐ കോടതി ഷായെ വെറുതെവിട്ടിരുന്നു.

ഇതോടെ കേസ് കോടതിയിലെത്തി. വിചാരണക്കോടതിയില്‍ നടക്കുന്ന നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.ഫെബ്രുവരി 16 ന് രാഹുല്‍ ഗാന്ധിയുടെ രേഖാമൂലമുള്ള ഭാഗം കോടതിയില്‍ ഹാജരാക്കിയ ശേഷം ജസ്റ്റിസ് അംബുജ് നാഥിന്റെ ബെഞ്ച് തീരുമാനം പറയുന്നത് മാറ്റിവച്ചു. ഇതിനിടെ ഭാരത് ജോഡോ ന്യായ് യാത്ര കാരണം ജനുവരി 18ന് കോടതിയിൽ വാദം കേൾക്കുന്നതിൽ നിന്ന് ഗാന്ധി വിട്ടുനിന്നത് ബിജെപിയിൽ നിന്ന് വിമർശനത്തിന് ഇടയാക്കിയിരുന്നു.

പിന്നാലെ കേസിൽ രാഹുൽ ഗാന്ധിക്ക് ഉത്തർപ്രദേശിലെ സുൽത്താൻപുർ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ അപേക്ഷ സമർപ്പിച്ചതിന് പിന്നാലെയാണ് ജാമ്യം ലഭിച്ചത്. 25,000 രൂപയുടെ ആൾ ജാമ്യത്തിലും അതേ തുകയുടെ വ്യക്തിഗത ബോണ്ടിലുമാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തിനായി ഭാരത് ജോഡോ ന്യായ് യാത്ര നിർത്തിവെച്ച് രാഹുൽ കോടതിയിൽ ഹാജരായിരുന്നു.

മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിനെ കുറിച്ച് ആക്ഷേപകരമായ പരാമര്‍ശം നടത്തിയ കേസില്‍ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് ശിക്ഷ വിധിച്ചിരുന്നു.ഇതിന്റെ ഭാഗമായി അദ്ദേഹത്തിന് ലോക്‌സഭാ അംഗത്വം നഷ്ടമായി. പിന്നീട് സുപ്രീം കോടതി ശിക്ഷ സ്റ്റേ ചെയ്തതോടെ അദ്ദേഹത്തിന്റെ ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിക്കുകയായിരുന്നു.

നടി ചാർമിളയുടെ ആരോപണം ശരിവച്ച് നടൻ വിഷ്ണു

സംവിധായകൻ ഹരിഹരൻ തന്നോട് മോശമായി പെരുമാറിയതായുള്ള നടി ചാർമിളയുടെ ആരോപണങ്ങൾ ശരിവച്ച് നടൻ വിഷ്ണു. നടി ചാർമിള വഴങ്ങുമോയെന്ന് സംവിധായകൻ ഹരിഹരൻ തന്നോട് ചോദിച്ചതായി നടൻ വിഷ്ണു. ‘‘ഹരിഹരൻ അയൽവാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി...

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടല്‍, അവശനിലയിലായ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു. ഓഗസ്റ്റ് 21 നായിരുന്നു കൊമ്പൻമാര്‍ തമ്മിൽ കൊമ്പുക്കോർത്തത്. സംഭവത്തിൽ മുറിവാലൻക്കൊമ്പന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ മുറിവാലൻ...

മുകേഷിന് ജാമ്യം നൽകരുത്, മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസ്

മുകേഷിന്റെ മുൻകൂർജാമ്യാപേക്ഷക്കെതിരെ കേരള പോലീസ്. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പോലീസിന്റെ ആവശ്യം. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നീക്കം. ഇത് സംബന്ധിച്ച് എറണാകുളം...

ഡൽഹി മുതൽ ചെന്നൈ വരെ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വില വർദ്ധിച്ചു, ഇന്ന് മുതൽ പ്രബല്യത്തിൽ

എണ്ണ വിപണന കമ്പനികൾ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ഞായറാഴ്ച മുതൽ വർധിപ്പിച്ചു. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ നിരക്ക് സെപ്റ്റംബർ 1 മുതൽ 39...

വ്യാജ ആരോപണങ്ങൾ, നിയമപോരാട്ടത്തിന് തയ്യാറെടുക്കുന്നു: നടൻ ജയസൂര്യ

തനിക്ക് നേരെ ഇപ്പോൾ ഉയരുന്നതെല്ലാം വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും വ്യക്തമാക്കി നടൻ ജയസൂര്യ. വ്യാജ ആരോപണങ്ങൾ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകും എന്നും...

​കെ ​ജെ ​ബേബി (കനവ് ബേബി) അന്തരിച്ചു

ക​ന​വ്​ ​എ​ന്ന​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​വി​ദ്യാ​ഭ്യാ​സ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ പ്രശസ്‌തനായ​ ​കെ.​ജെ.​ ​ബേബി (കനവ് ബേബി) അന്തരിച്ചു. കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്. 70...

ഹരിയാന തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം, വോട്ടെണ്ണൽ ഒക്ടോബർ 8ന്

ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പ്രഖ്യാപിച്ചു, അത് ഒക്ടോബർ 1 മുതൽ ഒക്ടോബർ 5, 2024 ലേക്ക് മാറ്റി. തുടർന്ന്, ജമ്മു കശ്മീർ, ഹരിയാന നിയമസഭാ...