ഇന്ത്യ മുന്നണി സഖ്യത്തെ പരിഹസിച്ച് ജനതാദള്‍ (യുണൈറ്റഡ്) എംപി സുനില്‍ കുമാര്‍ പിന്റു. സീറ്റ് വിഭജനം നടക്കുന്നത് വരെ ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് ചായയും സമൂസയും കഴിക്കുന്നതിന് മാത്രമാരുന്നുവെന്നാണ് പ്രസ്താവന. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും ബിജെപി മികച്ച വിജയം നേടിയതിന്റെ പശ്ചാത്തലത്തിലാണ് എംപിയുടെ പരിഹാസം.
പ്രതിപക്ഷസഖ്യത്തിനൊപ്പമുള്ള ജെഡിയുവിന്റെ എംപി തന്നെ നേരത്തെ മോദിയെ പ്രശംസിച്ചത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചും ബിജെപിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം ഉയര്‍ത്തിയും വിവാദത്തിലായ നേതാവാണ് സുനില്‍ കുമാര്‍. മോദിയുണ്ടെങ്കില്‍ അത് നടപ്പാക്കുമെന്ന മുദ്രാവാക്യമാണ് എംപി മുഴക്കിയത്. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളിലെ ജനങ്ങളാണ് മോദിയില്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം വസ്തുതകള്‍ മാത്രമാണ് പറയുന്നതെന്നും പിന്റു പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയും ബിജെപിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം ഉയര്‍ത്തിയും പിന്റു രംഗത്തെത്തിയതിന് പിന്നാലെ ബിഹാറില്‍ ഇതേചൊല്ലി ബഹളമുണ്ടായിരുന്നു. സിതാമര്‍ഹി പാര്‍ലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പിന്റുവിനെതിരെ പാര്‍ട്ടി വക്താവ് നീരജ് കുമാര്‍ തന്നെ രംഗത്തെത്തി. മോദി സ്വാധീനിച്ചിട്ടുണ്ടെങ്കില്‍ പിന്റു ലോക്‌സഭാ എംപി സ്ഥാനം രാജിവെക്കണമെന്ന് നീരജ് കുമാര്‍ ആവശ്യപ്പെട്ടു.