ലണ്ടനിൽ പുരി ജഗന്നാഥക്ഷേത്രം ഉയരുന്നു. ബ്രിട്ടനിലെ ആദ്യ ജഗന്നാഥ ക്ഷേത്രമാണ് ഒരുങ്ങുന്നത്. ക്ഷേത്രത്തിനായി ഒഡിയ സ്വദേശിയായ വ്യവസായി ബിശ്വനാഥ് പട്‌നായിക്ക് 250 250 കോടി രൂപ സംഭാവന നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായി റിപോർട്ടുകൾ ഉണ്ട്. ഏകദേശം 15 ഏക്കര്‍ സ്ഥലം വാങ്ങാന്‍ ഗ്രൂപ്പ് 7 മില്യണ്‍ പൗണ്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്.
ലണ്ടനിലെ ശ്രീ ജഗന്നാഥ സൊസൈറ്റിയുടെ മേല്‍നോട്ടത്തിലാണ് ക്ഷേത്ര നിര്‍മ്മാണം. സംഘടന ഇംഗ്ലണ്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഞായറാഴ്ച ലണ്ടനില്‍ നടന്ന പ്രഥമ ശ്രീ ജഗന്നാഥ സമ്മേളനത്തില്‍ ബിശ്വനാഥ് പട്‌നായിക് ക്ഷേത്രത്തിന്റെ നിര്‍മ്മാണം സംബന്ധിച്ച പ്രഖ്യാപനം നടത്തിയതായി സംഘടന അറിയിച്ചു.
പാവപ്പെട്ട കുട്ടികള്‍ക്ക് തൊഴില്‍ പരിശീലനവും വിദ്യാഭ്യാസവും നല്‍കുന്ന ഡല്‍ഹി ആസ്ഥാനമായുള്ള സോഷ്യല്‍ ആക്ഷന്‍ ഫൗണ്ടേഷന്റെ അന്താരാഷ്ട്ര കമ്മിറ്റിയുടെ ചെയര്‍മാനാൻ കൂടിയാണ് ഫിന്നസ്റ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനായ ബിശ്വനാഥ് പട്‌നായിക്. ഹെല്‍ത്ത് കെയര്‍, ഫിന്‍ടെക്, റിന്യൂവബിള്‍ എനര്‍ജി, സ്വര്‍ണ്ണ ശുദ്ധീകരണശാല എന്നീ വ്യവസായമേഖലകളിലെ നിറസാന്നിധ്യം കൂടിയാണ് അദ്ദേഹം. റിന്യൂവബിള്‍ എനര്‍ജി, ഇലക്ട്രിക് വാഹനങ്ങള്‍ (ഇവികള്‍), ഹൈഡ്രജന്‍ ലോക്കോമോട്ടീവുകള്‍, നൂതന സാങ്കേതികവിദ്യ, ഫിന്‍ടെക് എന്നിവയില്‍ ആഗോളതലത്തില്‍ നിക്ഷേപം നടത്തുന്ന പ്രാഥമിക ഘട്ട സ്വകാര്യ ഇക്വിറ്റി നിക്ഷേപ സ്ഥാപനമാണ് ഫിന്നസ്റ്റ് ഗ്രൂപ്പ്.