മനുഷ്യനെ ചന്ദ്രനിലേക്ക് എത്തിക്കാൻ നാസയുടെ ആർട്ടെമിസ് പ്രോഗ്രാമിന്റെ ഭാഗമായ ആർട്ടെമിസ് കരാറിൽ ഒപ്പുവെക്കാൻ ഇന്ത്യയും യുഎസും തീരുമാനിച്ചു. ഇതോടെ ബഹിരാകാശ സഹകരണത്തിൽ വലിയ കുതിച്ചുചാട്ടം നടത്തുമെന്നും യുഎസുമായുള്ള സഹകരണത്തോടെ ആകാശം പോലും അതിരല്ലെന്ന് പറയാം എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഒരു ഇന്ത്യൻ ബഹിരാകാശയാത്രികനെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്നത് വരെ മോദിക്കൊപ്പം സഹകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഇതിനായി ഇന്ത്യയും യുഎസും എല്ലാ മാനുഷികമായ എല്ലാ പ്രവർത്തനങ്ങളിലും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ജോ ബൈഡൻ കൂട്ടിച്ചേർത്തു.
മനുഷ്യ ബഹിരാകാശ യാത്രയില്‍, ബഹിരാകാശയാത്രികരുടെ പരിശീലനം, ക്രൂ റെസ്‌ക്യൂ, മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ആഴത്തിലുള്ള സഹകരണം ഉണ്ടാകുമെന്നാണ് സൂചന. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ കാതലായ മാറ്റം പ്രതീക്ഷിക്കാം എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ക്യാൻസർ, പ്രമേഹം തുടങ്ങിയ രോഗങ്ങൾ കണ്ടുപിടിക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള പുതിയ മാർഗങ്ങൾ രൂപപ്പെടുത്തുന്നത് മുതൽ വിവിധ മേഖലകളിൽ സഹകരണം ഉറപ്പിക്കും.
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി യുഎസിലായിരുന്നു മോദി. ജോ ബൈഡനുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തുകയും, യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുകയും ചെയ്തു.