2036ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റി സെഷനിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ 140 കോടി ജനങ്ങൾ ഒളിമ്പിക്‌സിന് ഭാരതം വേദിയാകാൻ ആഗ്രഹിക്കുന്നു. കായിക മാമാങ്കത്തിന് വേദിയാകാൻ സാധിച്ചാൽ അത് ഇന്ത്യയെ സംബന്ധിച്ച് അഭിമാനാർഹമായ നേട്ടമാണ്. ഒളിമ്പിക്‌സ് കമ്മിറ്റിയുടെ പിന്തുണ ഇതിനുണ്ടാകുമെന്ന് കരുതുന്നതായും പ്രധാനമന്ത്രി മോദി വേദിയിൽ പറഞ്ഞു.
അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മറ്റിയുടെ 141-ാം സെഷനാണ് ഇന്നലെ മുംബൈയിൽ തുടക്കമായാത്. 40 വർഷത്തിന്റെ ഇടവേളയ്‌ക്ക് ശേഷമാണ് ഇന്ത്യ ഐഒസി സെഷന് ആതിഥേയത്വം വഹിക്കുന്നത്. ഐഒസി പ്രതിനിധി തോമസ് ബാച്ച് ഇന്ത്യയുടെ ഏഷ്യൻ ഗെയിംസ് പ്രകടനത്തെ അഭിനന്ദിച്ചു. ഇന്ത്യയുടെ കായികരംഗത്തുളള മുന്നേറ്റത്തിൽ ഒളിമ്പിക്‌സ് സമൂഹം സന്തോഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
141-ാമത് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി സമ്മേളനത്തിന് മുംബൈ ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഒക്ടോബര്‍ 15 മുതല്‍ 17 വരെയാണ് സെഷന്‍ നടക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഐഒസി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത നിത അംബാനിയുടെ നേതൃത്വത്തില്‍ 2022-ല്‍ തന്നെ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു
40 വര്‍ഷം മുമ്പാണ് ഇതിന് മുമ്പ് ഇന്ത്യയില്‍ ഐഒസി സെഷന്‍ നടന്നത്. 2036ലെ ഒളിമ്പിക്സിന് വേണ്ടിയുള്ള ലേലത്തിൽ ഇന്ത്യ പങ്കെടുക്കുമെന്ന് സൂചന ലഭിച്ചതിനാല്‍ ഈ സെഷന് പ്രത്യേകളേറെയുണ്ട്. ഇതിന് പുറമെ, ഇന്ത്യ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ താല്‍പ്പര്യപ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.