ഇന്ത്യയിൽ കോവിഡ് കേസുകൾ വർദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7830 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഏഴ് മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. രാജ്യത്ത് നിലവിലുള്ള ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 40,215 ആയി ഉയർന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ ഡാറ്റ പ്രകാരം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.65% ഉം പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.83% ഉം രേഖപ്പെടുത്തി.
ചൊവ്വാഴ്ച രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,676 പുതിയ കോവിഡ് -19 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. 2000ത്തോളം കേസുകളുടെ വർധനവാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉണ്ടായിരിക്കുന്നത്
ദില്ലിയിൽ 980 പ്രതിദിന കോവിഡ് കേസുകൾ രേഖപ്പെടുത്തി. പോസിറ്റിവിറ്റി നിരക്ക് 26% ആയി. ദില്ലിയിൽ എയിംസിൽ ഉൾപ്പെടെ മാസ്ക് ഉൾപ്പടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകി. മഹാരാഷ്ട്രയിലും 919 പേർക്കാണ് ഒരു ദിവസത്തിനുള്ളിൽ രോഗം സ്ഥിരീകരിച്ചത്.