ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ ഭരണത്തുടർച്ചയോടെ ഗുജറാത്ത് തൂത്തുവാരുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി. എക്‌സിറ്റ് പോള്‍ ഫലത്തിലും മാറ്റമില്ല. 30ലധികം സീറ്റുകള്‍ ബിജെപി നേടുമെന്നാണ് മിക്ക എക്‌സിറ്റ് പോളുകളുടെയും പ്രവചനം. 2017ല്‍ 77 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് 30 സീറ്റുകളിലേക്ക് ചുരുങ്ങുമെന്ന് സര്‍വേ ഫലം പറയുന്നു. എന്നാൽ ആം ആദ്‌മി പാർട്ടിക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയില്ല എന്നാണ് എക്‌സിറ്റ് പോളുകൾ പറയുന്നത്. ഭരണവിരുദ്ധ വികാരം ഉയര്‍ത്തിക്കാട്ടി ശക്തമായ പ്രചാരണങ്ങളായിരുന്നു സംസ്ഥാനത്ത് എഎപിയും കോണ്‍ഗ്രസും ഇറക്കിയത്. രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 2017ലേതിനെക്കാള്‍ പോളിങ് ശമതാനം കുറവായിരുന്നു.
ഹിമാചലില്‍ ഇക്കുറി ഫലം പ്രവചനാതീതമാണ്. ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് മിക്ക എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും. ഭരണവിരുദ്ധ വികാരവും വിമത ഭീഷണിയുമാണ് ബിജെപിയുടെ വെല്ലുവിളി. 68 അംഗ നിയമസഭയില്‍ 45ലധികം സീറ്റുകള്‍ നേടുമെന്നാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും കണക്കുകൂട്ടല്‍