ജി 7 ഉച്ചകോടി ഫലപ്രദം, പ്രധാനമന്ത്രി മോദി ഇന്ത്യയിലേക്ക് മടങ്ങി

പ്രധാനമന്ത്രി പദത്തിലെ മൂന്നാമൂഴത്തിൽ ആദ്യ വിദേശപര്യടനം പൂർത്തിയാക്കി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് മടങ്ങി. ഇറ്റലിയിലെ അപുലയിൽ നടന്ന ജി7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് മോദിയുടെ മടക്കം. ഫ്രാൻസിസ് മാർപാപ്പ, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ, അമേരിക്കൻ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തി.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായും മോദി പ്രത്യേകം കൂടിക്കാഴ്ച നടത്തി. സിഖ് വിഘടനനേതാവ് ഗുർപ്ത്‌വന്ത് സിങ് പന്നൂണിന്റെ കൊലപാതകത്തിലെ ഇന്ത്യൻ ബന്ധത്തെക്കുറിച്ചുള്ള വാഷിങ്ടൺ പരാമർശത്തിനു ശേഷം നടക്കുന്ന കൂടിക്കാഴ്ചയാണ് ഇത്. ആഗോള നന്മയ്ക്കായി ഇന്ത്യയും അമേരിക്കയും ഒന്നിച്ച് പ്രവർത്തിക്കുമെന്ന് ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി എക്സിൽ കുറിച്ചു.

ജി 7 ഉച്ചകോടി വളരെ ഫലമായിരുന്നുവെന്നും ഇറ്റലിയിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു. ആഗോള സമൂഹത്തിന് പ്രയോജനപ്പെടുന്ന ഫലപ്രദമായ പരിഹാരങ്ങൾ സൃഷ്ടിക്കുകയാണ് ലോകത്തിലെ മറ്റ് നേതാക്കൾക്കൊപ്പം താനും ലക്ഷ്യമിടുന്നതെന്ന് പിന്നീട് പ്രധാനമന്ത്രി മോദി പറഞ്ഞു.

“അപുലിയയിൽ നടന്ന ജി 7 ഉച്ചകോടി വളരെ ഫലപ്രദമായിരുന്നു. ലോക നേതാക്കളുമായി സംവദിക്കുകയും വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ഞങ്ങളുടെ ലക്ഷ്യം ആഗോള സമൂഹത്തിന് പ്രയോജനകരവും ഭാവി തലമുറകൾക്കായി ഒരു മികച്ച ലോകം സൃഷ്ടിക്കുന്നതും ഫലപ്രദമായ പരിഹാരങ്ങൾ സൃഷ്ടിക്കുകയുമാണ് . ഇറ്റലിയുടെ ഊഷ്മളമായ ആതിഥ്യത്തിന് അവിടുത്തെ ജനങ്ങളോടും സർക്കാരിനോടും നന്ദി പറയുന്നു. ” പ്രധാനമന്ത്രി കുറിച്ചു. ‘‘സാങ്കേതികവിദ്യ വിനാശകരമായല്ല, ക്രിയാത്മകമായിട്ടാണ് ഉപയോഗിക്കേണ്ടത്. മാനുഷികമൂല്യങ്ങളിൽ ഊന്നിയ നല്ല ഭാവിയാണ് സാങ്കേതികവിദ്യയിൽ ഇന്ത്യ ആഗ്രഹിക്കുന്നത്. നിർമിതബുദ്ധിയിൽ ദേശീയനയം രൂപീകരിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഈ നയത്തിന്റെ അടിസ്ഥാനത്തിൽ ഇക്കൊല്ലം എഐ ലക്ഷ്യം ഇന്ത്യ അവതരിപ്പിച്ചിരുന്നു. ‘നിർമിതബുദ്ധി എല്ലാവർക്കുമായി’ എന്നതാണ് ഇന്ത്യയുടെ ആപ്തവാക്യം.’’ – മോദി പറഞ്ഞിരുന്നു.

പോർട്ട് ബ്ലെയർ ഇനി “ശ്രീവിജയപുരം”, പേരുമാറ്റി കേന്ദ്ര സർക്കാർ

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്തു, "കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്" സാക്ഷാത്കരിക്കാനാണ് ഇത്...

യുഎഇയിൽ ഉച്ചവിശ്രമ കാലാവധി നീട്ടി

യുഎഇയിൽ പകൽസമയങ്ങളിൽ താപനില കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഉച്ചവിശ്രമനിയമം ഈ മാസം മുഴുവൻ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് തുറസായ സ്ഥലങ്ങളിൽ ജോലി...

സീതാറാം യെച്ചൂരി അന്തരിച്ചു

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ...

ജെൻസന് അന്ത്യചുംബനം നൽകി പ്രതിശ്രുത വധു ശ്രുതി, നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കാരം

ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ...

വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മോട്ടർ വാഹനങ്ങളിൽ നിയമാനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. 2021 ഏപ്രിൽ 1...

സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ ചോദ്യം ചെയ്തു. പശ്ചിമബംഗാൾ നടിയുടെ പരാതിയിലാണ് SIT ചോദ്യം ചെയ്യുന്നത്. AIG ജി പുല്ലാങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ആരോപിക്കപ്പെട്ട...

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന, താരങ്ങൾ ഫെഫ്കയെ സമീപിച്ചു

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന നൽകിക്കൊണ്ട് 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ...

ബാങ്ക് തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ കുടുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കി. നീരവ് മോദിയുടെയും കൂട്ടരുടെയും 29.75 കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി കണ്ടുകെട്ടി....