രാമജന്മഭൂമിയിലെ അയോധ്യാ രാമക്ഷേത്രത്തിൽ നാളെ (ചൊവ്വ) ധ്വജാരോഹണ ചടങ്ങ് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുത്ത് ധ്വജാരോഹണം നിർവ്വഹിക്കും. ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് അടക്കമുള്ള പ്രമുഖ നേതാക്കളും ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാനായി അയോധ്യയിൽ എത്തും.
ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയായതിനോടനുബന്ധിച്ചാണ് ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്. ധ്വജാരോഹണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നാളെ അയോധ്യയിൽ റോഡ് ഷോ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. 2020-ൽ ക്ഷേത്ര നിർമ്മാണം ആരംഭിച്ചത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലായിരുന്നു. 2024-ൽ നടന്ന പ്രാണ പ്രതിഷ്ഠ ചടങ്ങിലും മോദി മുഖ്യ പങ്ക് വഹിച്ചു. ചടങ്ങിന്റെ പ്രാധാന്യം കണക്കിലെടുത്ത് അയോധ്യ നഗരത്തിൽ വിപുലമായ സുരക്ഷാ വിന്യാസം ശക്തമാക്കിയിട്ടുണ്ട്.

