അജിത് പവാറിന് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ബാരാമതിയിൽ

മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയും എൻ‌സി‌പി മേധാവിയുമായ അജിത് പവാറിനെ വ്യാഴാഴ്ച ബാരാമതിയിൽ പൂർണ്ണ സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചു. രാഷ്ട്രീയ നേതാക്കളും കുടുംബാംഗങ്ങളും ആയിരക്കണക്കിന് അനുയായികളും അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ ഒത്തുകൂടി. ദേശീയ പതാകയിൽ പൊതിഞ്ഞ മൃതദേഹം ജന്മനാടായ കതേവാഡിയിൽ നിന്ന് ബാരാമതിയിലേക്ക് അന്ത്യകർമങ്ങൾക്കായി കൊണ്ടുവന്നു. വിമാനാപകടത്തിൽ അന്തരിച്ച പ്രിയ നേതാവിനെ അവസാനമായി കാണാൻ ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരും നാട്ടുകാരുമാണ് ബാരാമതിയിലേക്ക് ഒഴുകിയെത്തുന്നത്.

ബുധനാഴ്ച വൈകുന്നേരത്തോടെ പുനെ ജില്ലയിലെ വിദ്യാ പ്രതിഷ്ഠാൻ കാമ്പസിലെത്തിച്ച ഭൗതിക ശരീരത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പൂക്കളാൽ അലംകൃതമായ വാഹനത്തിൽ ഭൗതിക ദേഹം കൊണ്ടുവന്നപ്പോൾ “അജിത് ദാദ അമർ രഹെ”, “അജിത് ദാദ മടങ്ങി വരൂ” തുടങ്ങിയ മുദ്രാവാക്യങ്ങളാൽ ബാരാമതി മുഖരിതമായി. രാവിലെ 9 മണി വരെ കാറ്റേവാഡിയിലെ വസതിയിൽ ഭൗതിക ശരീരം സൂക്ഷിച്ച മൃതദേഹം തുടർന്ന് ആംബുലൻസ് മാർഗ്ഗം ജി.ഡി മഡ്ഗുൽക്കർ ഓഡിറ്റോറിയത്തിൽ എത്തി. അവിടെ നിന്ന് വിലാപയാത്രയായി വിദ്യാ പ്രതിഷ്ഠാൻ മൈതാനത്തേക്ക് കൊണ്ടുപോയി. പവാർ കുടുംബം സ്ഥാപിച്ച ഈ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മൈതാനത്താണ് സംസ്കാര ചടങ്ങുകൾ നടക്കുക. പവാർ കുടുംബവുമായി അടുത്ത ബന്ധമുള്ള ബാരാമതി നഗരം ഇന്നലെ മുതൽ കണ്ണീരിലാണ്.

അജിത് പവാറും മറ്റ് നാലുപേരും സഞ്ചരിച്ച വിമാനം ബാരാമതി വിമാനത്താവളത്തിലെ റൺവേയ്ക്ക് 200 മീറ്റർ മാത്രം അകലെ ബുധനാഴ്ച രാവിലെയാണ് തകർന്നുവീണത്. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനായ ‘ദാദ’യുടെ അപ്രതീക്ഷിത വിയോഗം എൻസിപിക്കും ബിജെപി നയിക്കുന്ന ഭരണസഖ്യത്തിനും വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്കൊപ്പം വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖ നേതാക്കളും സംസ്കാര ചടങ്ങിൽ പങ്കെടുത്തു. അജിത് പവാറിന്റെ സ്മരണയ്ക്കായി ബാരാമതിയിൽ സ്മാരകം നിർമ്മിക്കുമെന്ന് അധികൃതർ അറിയിച്ചു.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഫുട്‌ബോൾ താരം ഐ.എം വിജയൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ഐ.എം വിജയൻ. അതേസമയം രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടാൽ എംപി സ്ഥാനം ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. കരിയറിലുടനീളം...

കരുനാഗപ്പള്ളിയില്‍ നടുറോഡില്‍ അരുംകൊല, ഗുണ്ട അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തി

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗുണ്ട ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായായ അലുവ അതുലിനെ നടുറോഡില്‍ അതിക്രൂരമായി ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി. ജാമ്യത്തിലിറങ്ങിയ അതുല്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ പോയി മടങ്ങി പോകുമ്പോഴാണ് കാറിൽ...

യു എ ഇയിൽ വ്യോമാക്രമണ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ നിർദ്ദേശം നൽകി അധികൃതർ

വ്യോമാക്രമണങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ യു എ ഇ അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. വ്യോമാക്രമണങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും, ഇത്തരം വസ്തുക്കൾ കണ്ടെത്തിയാൽ...

ആക്രമണവീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച 45 പേരെ അറസ്റ്റ് ചെയ്ത് അബുദാബി പോലീസ്

മേഖലയിൽ നിലനിൽക്കുന്ന നിലവിലെ ആക്രമണ സംഭവങ്ങളുടെ വീഡിയോ ചിത്രീകരിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. അബുദാബി പൊലീസിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റാണ്...

പ്രതിഷേധം ശക്തം, മുൻമന്ത്രി ജി. സുധാകരന്റെ വീടിന് പോലീസ് കാവൽ

മുൻമന്ത്രി ജി. സുധാകരൻ പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതോടെ പ്രതിഷേധം ശക്തമാവുകയാണ്. സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ പുന്നപ്ര പറവൂരിലെ അദ്ദേഹത്തിന്റെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. അമ്പലപ്പുഴ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ...

പത്തനാപുരത്തെ എൻഎസ്എസ് ഭിന്നത; ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമെന്ന് ഗണേഷ്‍കുമാർ

പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമാണെന്ന് കെബി ഗണേഷ്‍കുമാര്‍ പറഞ്ഞു. തന്‍റെ പിതാവായ ആര്‍ ബാലകൃഷ്ണ പിള്ളയാണ് പത്തനാപുരം താലൂക്ക് യൂണിയൻ വളർത്തിയതെന്നും ഒരു പായ ഇട്ടാണ് എൻഎസ്എസ്...

ഖാർഗ് ദ്വീപിന് നേരെ ശക്തമായ ബോംബാക്രമണം, തിരിച്ചടിക്കുമെന്ന് ഇറാൻ

പേർഷ്യൻ ഗൾഫിൽ സ്ഥിതി ചെയ്യുന്ന ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ പൂർണ്ണമായും തകർക്കപ്പെട്ടുവെന്നും മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ബോംബാക്രമണങ്ങളിൽ ഒന്നാണിതെന്നും യുഎസ് പ്രസിഡന്റ് ട്രംപ്. നിലവിൽ ദ്വീപിലെ എണ്ണ...

ഇറാനും ഇന്ത്യയും സുഹൃത്തുക്കളാണ്, ഇന്ധനക്കപ്പലുകളുടെ പ്രതിസന്ധി പരിഹരിക്കാൻ ശ്രമം: ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്കുള്ള ഇന്ധനക്കപ്പലുകൾ കടത്തിവിടുന്നതിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പരമാവധി ശ്രമിക്കുമെന്നും ഉടൻ തന്നെ നല്ല വാർത്തകൾ പ്രതീക്ഷിക്കാം എന്നും ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി പറഞ്ഞു. കഴിഞ്ഞ 24...