ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ബുധനാഴ്ച രാവിലെയാണ് സംഭവം. ഏറ്റുമുട്ടലില്‍ വെടിയേറ്റ രണ്ട് ഭീകരരെ സുരക്ഷാസേന കീഴ്പ്പെടുത്തിയെന്നാണ് റിപ്പോർട്ട്. എന്നാല്‍, ഇവർ കൊല്ലപ്പെട്ടോ എന്നതില്‍ വ്യക്തതയില്ല.
അതിർത്തിയില്‍ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരും സുരക്ഷാസേനയും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് വിവരം. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നും റിപ്പോർട്ടുകളില്‍ പറയുന്നു. കഴിഞ്ഞ ദിവസം കശ്മീരിലെ ലിദ്വാസില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ അടക്കമുള്ളവരെയാണ് ‘ഓപ്പറേഷൻ മഹാദേവ്’ എന്ന പേരില്‍ നടന്ന സൈനിക നടപടിയില്‍ വധിച്ചത്.