മുംബൈ: പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ (മാധവ് ധനജ്ഞയ ഗാഡ്ഗിൽ) അന്തരിച്ചു. 83 വയസായിരുന്നു. പുനൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മകൻ സിദ്ധാർഥ ഗാഡ്ഗിൽ ആണ് വിയോഗവാർത്ത അറിയിച്ചത്.
ഇന്ത്യയിലെ പരിസ്ഥിതി പഠനങ്ങൾക്ക് ശാസ്ത്രീയമായ അടിത്തറ പാകിയ അദ്ദേഹം, പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനായി സമർപ്പിച്ച ‘ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടി’ലൂടെയാണ് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. പരിസ്ഥിതി സംരക്ഷണവും വികസനവും എങ്ങനെ ഒത്തുപോകണം എന്നതിൽ അദ്ദേഹം മുന്നോട്ടുവെച്ച ആശയങ്ങൾ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിതെളിച്ചിരുന്നു. ശാസ്ത്രീയമായ കൃത്യത, സാമൂഹിക നീതി, പ്രാദേശിക പങ്കാളിത്തം എന്നിവ പരിസ്ഥിതി സംരക്ഷണത്തിൽ അനിവാര്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇത് ഇന്ത്യയിലെ പരിസ്ഥിതി നയ ചർച്ചകളിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

