ഇവിഎമ്മിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതം: തിരഞ്ഞെടുപ്പ് കമ്മീഷൻ

ഇവിഎമ്മിനെതിരെയുള്ള എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീൻ (EVM) തുറക്കാൻ ഒ ടി പി ആവശ്യമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഇവിഎം അൺലോക്ക് ചെയ്യാൻ ഒടിപി ആവശ്യമില്ലെന്നും ഇവിഎമ്മിനെതിരെയുള്ള എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇവിഎം ഹാക്ക് ചെയ്തെന്ന വാർത്തയുമായി ബന്ധപ്പെട്ടാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്. ഫോണുകളുമായി ഇവിഎമ്മിന് ബന്ധമില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.

മുംബൈ നോർത്ത് വെസ്റ്റ് ലോക്സഭാ മണ്ഡലത്തിൽ 48 വോട്ടിന്റെ നേരിയ വ്യത്യാസത്തിൽ വിജയിച്ച ശിവസേന സ്ഥാനാർത്ഥി രവീന്ദ്ര വൈകാറിന്റെ ബന്ധുവിനെതിരെ മുംബൈ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. വോട്ടിംഗ് മെഷീനുകൾ പ്രവർത്തിക്കാൻ ഒടിപി ആവശ്യമില്ലെന്ന് റിട്ടേണിംഗ് ഓഫീസർ വന്ദന സൂര്യവൻഷി മുംബൈയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഇവിഎം അൺലോക്ക് ചെയ്യാൻ ഒ ടി പി ആവശ്യമില്ല. ഇവിഎം എന്തുമായും ബന്ധിപ്പിച്ചിട്ടില്ല, തികച്ചും തെറ്റായ വാർത്തയാണ് പത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അപകീർത്തിപ്പെടുത്തിയതിനും തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതിനും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 499, 505 പ്രകാരം ദിനപത്രത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. പത്രത്തിൻ്റെ റിപ്പോർട്ടറെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. പൊലീസ് അന്വേഷണത്തിന് ശേഷം ആഭ്യന്തര അന്വേഷണം വേണോ വേണ്ടയോ എന്ന് തീരുമാനിക്കും. കോടതി ഉത്തരവില്ലാതെ സിസിടിവി ദൃശ്യങ്ങൾ ആർക്കും നൽകാൻ കഴിയില്ല. ഇവിഎം ഹാക്ക് ചെയ്യാൻ കഴിയില്ലെന്നും റിട്ടേണിംഗ് ഓഫീസർ വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ നിന്നുള്ള ലോക്സഭാ എംപി രവീന്ദ്ര വയ്ക്കറുടെ ബന്ധു ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ഇവിഎം) അൺലോക്ക് ചെയ്യാൻ കഴിയുന്ന ഫോൺ ഉപയോഗിച്ചിരുന്നതായി ആയിരുന്നു കണ്ടെത്തൽ. ശിവസേന (ഏക്നാഥ് ഷിൻഡെ പക്ഷം) സ്ഥാനാർഥിയായിരുന്ന രവീന്ദ്ര വയ്ക്കർ മുംബൈ നോർത്ത് വെസ്റ്റ് ലോക്സഭാ സീറ്റിൽനിന്ന് 48 വോട്ടിനാണ് വിജയിച്ചത്. ഇത്തവണത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു ഇത്. ജൂൺ 4ന് വോട്ടെണ്ണുമ്പോഴാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽവച്ച് മങ്കേഷ് മൊബൈൽ ഫോൺ ഉപയോഗിച്ചതായി മറ്റു സ്ഥാനാർഥികൾ പരാതി ഉന്നയിച്ചത്.

യാത്രക്കാരന് മർദ്ദനം; എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് അറസ്റ്റിൽ

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് ക്യാപ്റ്റൻ വീരേന്ദ്ര സെജ്വാളിനെ പോലീസ് അറസ്റ്റ് ചെയ്തു. പൈലറ്റാണെങ്കിലും സംഭവസമയത്ത് അദ്ദേഹം ഔദ്യോഗിക ഡ്യൂട്ടിയിലായിരുന്നില്ല. ജാമ്യം...

ബംഗാളിൽ ഏപ്രിലിൽ ബിജെപി സർക്കാർ വരും: അമിത് ഷാ

മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളിലെ ടിഎംസി ഭരണകാലം അഴിമതിയും ഭയവും നുഴഞ്ഞുകയറ്റവും നിറഞ്ഞതാണെന്നും ഇത് സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷയ്ക്ക്...

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു

മോഹൻലാലിന്റെ അമ്മ ശാന്തകുമാരി(90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ. മുൻ നിയമ സെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ...

പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വിവാഹിതനാവുന്നു

കോൺഗ്രസ് ജനറൽ സെക്രട്ടറിയും കേരളത്തിലെ വയനാട്ടിൽ നിന്നുള്ള പാർലമെന്റ് അംഗവുമായ പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വാദ്രയുടെയും മകനായ റെയ്ഹാൻ വിവാഹിതനാകുന്നു. റെയ്ഹാൻ തന്റെ കാമുകി അവിവ ബെയ്ഗുമായി വിവാഹനിശ്ചയം ഉടൻ നടക്കും. കഴിഞ്ഞ...

പുതുവത്സരാഘോഷ പരിപാടി ‘സൗത്ത് കാര്‍ണിവല്‍’ നാളെ ദുബായിൽ

ദുബായ്: പുതുവത്സരാഘോഷ പരിപാടി 'സൗത്ത് കാര്‍ണിവല്‍ ദുബായ് 2025' നാളെ നടക്കും. ദുബായ് സിലിക്കണ്‍ ഒയാസിസിലെ റാഡിസണ്‍ റെഡ് ഹോട്ടലില്‍ വൈകീട്ട് നാല് മണി മുതല്‍ ആണ് ജാസി ഗിഫ്റ്റ്, ഡാബ്‌സി ഉൾപ്പെടെയുള്ള...

ബംഗ്ലാദേശ് ആദ്യ വനിതാ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു

ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയും ബിഎൻപി അധ്യക്ഷയുമായ ബീഗം ഖാലിദ സിയ (80) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ലിവർ സിറോസിസ്, സന്ധിവേദന, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവ അവരെ...

എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസ്; മുഴുവൻ പ്രതികളേയും വെറുതെവിട്ടു

ആലപ്പുഴ ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാൽ വധക്കേസിൽ എല്ലാ പ്രതികളെയും വെറുതേ വിട്ട് കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് 19 പേരെയും വെറുതെ വിട്ടുകൊണ്ട് വിധി പ്രസ്താവിച്ചത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്നു...

മനസിന്റെയും ഹൃദയത്തിന്റെയും ശരീരത്തിന്റെയും കേന്ദ്രമാണ് ശിവഗിരി; തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി

ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നത് മഹത്തായ മുദ്രാവാക്യമെന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ. ഭാവിയിലേക്ക് നമ്മളെ നയിക്കാൻ ശ്രീനാരായണ ഗുരുദേവൻ മുന്നിൽ നിന്നുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു. 93-ആം ശിവഗിരി...