കർണ്ണാടക നിയമസഭാ തെരെഞ്ഞെടുപ്പിൽ ഇന്ന് ആറ് മണിക്കൂർ നീണ്ട വോട്ടെണ്ണലിന് ശേഷം പുറത്തുവരുന്ന വിവരം അനുസരിച്ച് കോണ്‍ഗ്രസ് തന്നെ കർണ്ണാടക ഭരിക്കും. കോൺഗ്രസ് 130 അധികം സീറ്റുകളിൽ വിജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്‌തതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസി) വിവരണങ്ങളില്‍ വ്യക്തമാകുന്നു. ബിജെപി 66 സീറ്റുകളിലും ജെഡിഎസ് 22 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. ഇതോടെ മറ്റൊരു പാർട്ടിയുടെയും സഹായം ആവശ്യമില്ലാതെ കർണാടകയിൽ കോൺഗ്രസിന് ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കാൻ കഴിയും. 224 അംഗ സഭയിലെ മാന്ത്രിക സംഖ്യ 113 ആണ്.
സംസ്ഥാനത്തെ 36 പോളിങ് കേന്ദ്രങ്ങളിൽ രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിച്ചത്. കർണാടക നിയമസഭയിലേക്ക് 224 അംഗങ്ങളെ തിരഞ്ഞെടുക്കാൻ മെയ് 10 ന് തിരഞ്ഞെടുപ്പ് നടന്നു. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 104 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് 80 സീറ്റുകളിൽ വിജയിച്ചു. ജെഡി(എസ്) 37 സീറ്റുകളിൽ വിജയിച്ചു.
നാല് മണിക്കൂർ വോട്ടെണ്ണലിന് ശേഷം 224 അംഗ കർണാടക നിയമസഭയിൽ കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് നീങ്ങിയിരുന്നു. കോൺഗ്രസ് 135 സീറ്റുകളിലും ബിജെപി 653 സീറ്റുകളിലും ജെഡിഎസ് 22 സീറ്റുകളിലും ലീഡ് ചെയ്യുകയായിരുന്നു. അതേസമയം ബിജെപി ക്യാംപിൽ നിരാശ പ്രകടമാണ്. തോൽവി സമ്മതിച്ച് മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ തന്നെ രംഗത്തെത്തി. തോൽവിയിൽ നിന്ന് പാഠമുൾക്കൊണ്ട് പാർട്ടിയിൽ മാറ്റങ്ങൾ വരുത്തുമെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കോൺഗ്രസ് നേതാക്കൾ അവിടെ നിർത്തുന്നില്ല. കർണാടകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുൻനിർത്തിയാണ് ബിജെപി മത്സരിച്ചതെന്ന വാദമുയർത്തി തോൽവിയുടെ ഭാരം നരേന്ദ്ര മോദിയുടേതാണെന്ന് നേതാക്കൾ വിമർശിക്കുന്നു.