മോർബിയിൽ തൂക്ക് പാലം തകർന്നുണ്ടായ ദുരന്തത്തിൽ മരണം 142 ആയി, നിർമ്മാണ പ്രവർത്തികൾ നടത്തിയ കമ്പനിക്കെതിരെ കേസെടുത്തു

ഗുജറാത്ത് സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നത്തെ റോഡ് ഷോ അടക്കം പരിപാടികളെല്ലാം മാറ്റിവച്ചു

ഗുജറാത്തിലെ മോർബിയിൽ തൂക്ക് പാലം തകർന്ന് രാജ്യം നടുങ്ങിയ ദുരന്തത്തിൽ മരണം 142 ആയി ഉയർന്നു. ഇന്നലെ വൈകീട്ടാണ് തൂക്കുപാലം തകർന്ന് വീണത്. 500ഓളം പേർ അപകട സമയത്ത് പാലത്തിലുണ്ടായിരുന്നതായാണ് വിവരം. ഇതിൽ എത്രപേർ വെള്ളത്തിൽ വീണിട്ടുണ്ടെന്ന് കൃത്യമായ കണക്ക് ലഭ്യമല്ല. പുഴയിൽ വീണ നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. കേന്ദ്ര സേനകളുടെ എല്ലാവിഭാഗങ്ങളും ദുരന്ത നിവാരണ സേനയും രാത്രി തന്നെ രംഗത്തുണ്ട്. ഡ്രോൺഉപയോഗിച്ചുള്ള തെരച്ചിലാണ കരസേന ഇന്ന് നടത്തിയത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ രാത്രി തന്നെ ദുരന്ത മേഖലയിൽ എത്തി. ആശുപത്രിയിലുള്ളവരെ സന്ദർശിച്ചു.ആഭ്യന്തരമന്ത്രി ഹർഷ് സാംഗ്വിയാണ് സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഗുജറാത്ത് സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നത്തെ റോഡ് ഷോ അടക്കം പരിപാടികളെല്ലാം മാറ്റിവച്ചു.

അതേസമയം നിർമ്മാണ പ്രവർത്തികൾ നടത്തിയ കമ്പനിക്കെതിരെ കേസെടുത്തു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെയാണ് അറ്റകുറ്റപ്പണിക്ക് ശേഷം പാലം പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തതെന്ന വിവരവും പുറത്ത് വന്നു. 140 വർഷത്തിലേറെ പഴക്കമുള്ള പാലം അറ്റകുറ്റപ്പണികൾക്കായി 7 മാസത്തോളം അടച്ചിട്ടിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ 26നാണ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തത്. 15 വർഷത്തേക്ക് പാലത്തിന്‍റെ നടത്തിപ്പ് ചുമതല നൽകിയ കമ്പനിക്കെതിരെ നരഹത്യക്കുറ്റമടക്കം ചുമത്തി പൊലീസ് കേസെടുത്തു. സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

ട്രംപിനും നെതന്യാഹുവിനുമെതിരെ ഫത്‌വ പുറപ്പെടുവിച്ച് ഇറാൻ്റെ പരമോന്നത നേതാവ്

ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കും മറ്റ് മുതിർന്ന ഷിയാ പുരോഹിതന്മാർക്കും എതിരായ ഭീഷണികളെ അപലപിച്ചുകൊണ്ട് ഇറാനിയൻ ഗ്രാൻഡ് ആയത്തുള്ള മകരേം ഷിരാസി തിങ്കളാഴ്ച മതവിധി (ഫത്‌വ) പുറപ്പെടുവിച്ചു. ജെറുസലേം പോസ്റ്റിന്റെ...

ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാർ; ജൂലൈ 8 നകം പ്രഖ്യാപിക്കാൻ സാധ്യത

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാർ ജൂലൈ 8 നകം പ്രഖ്യാപിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. എല്ലാ നിബന്ധനകളും ഇരുപക്ഷവും അംഗീകരിച്ചതായി വൃത്തങ്ങൾ പറയുന്നു. ചർച്ചകൾക്ക് അന്തിമരൂപം നൽകുന്നതിനായി ചീഫ് നെഗോഷ്യേറ്ററും...

രവാഡ ചന്ദ്രശേഖർ പുതിയ സംസ്ഥാന പൊലീസ് മേധാവി

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി സീനിയർ ഐപിഎസ് ഉദ്യോഗസ്ഥനായ രവാഡ ചന്ദ്രശേഖറിനെ നിയമിച്ചു. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 1991 കേരള കേഡർ ഐ പി എസ് ഉദ്യോഗസ്ഥനാണ്...

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഇന്നും മെഡിക്കൽ ബോർഡ് ആരോഗ്യസ്ഥിതി വിലയിരുത്തും. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് മകൻ വിഎ അരുൺ കുമാർ അറിയിസിച്ചിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ഇസിജി പരിശോധനയ്ക്ക്...

രാജ്യമെമ്പാടും മൺസൂൺ വ്യാപിച്ചു, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം

ദില്ലി: രാജ്യമെമ്പാടും മൺസൂൺ വ്യാപിച്ചു. രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും കനത്ത മഴ നാശം വിതയ്ക്കുന്നതുപോലെ പെയ്യുകയാണ്.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമായി. ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും അതീവ ജാഗ്രത. ഇരു സംസ്ഥാനങ്ങളിലുമായി 17 ജില്ലകളില്‍...

ഗൾഫിൽ യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കാൻ യുഎഇയിലെത്തി ‘വിജ്ഞാന കേരള’ സംഘം പ്രതിനിധികൾ

കേരള സർക്കാറിന്റെ വിജ്ഞാനകേരളം പദ്ധതിയിൽ നൈപുണ്യം നേടുന്ന യുവാക്കൾക്ക് ഗൾഫിൽ തൊഴിൽ ഉറപ്പാക്കാൻ 'വിജ്ഞാന കേരള' സംഘം പ്രതിനിധികൾ യു എ ഇയിലെത്തി. ഗൾഫ് മേഖലകളിലെ ജോലിക്ക് കേരളത്തിലെ ചെറുപ്പക്കാരെ യോഗ്യരാക്കുന്നതിനുള്ള നൈപുണ്യ...

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്ഫോടനം

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ബാർകോട്ട്-യമുനോത്രി റോഡിലെ ബാലിഗഡിൽ ഞായറാഴ്ച രാവിലെ ഉണ്ടായ പെട്ടെന്നുള്ള മേഘവിസ്ഫോടനത്തിൽ നിർമ്മാണത്തിലിരുന്ന ഒരു ഹോട്ടൽ സൈറ്റിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ഒമ്പത് തൊഴിലാളികളെ കാണാതായതാണ് റിപ്പോർട്ട്. ഉത്തരകാശി ജില്ലാ...

ഡൽഹി ഉൾപ്പെടെ രാജ്യമെമ്പാടും കാലവർഷം എത്തി; കാലാവസ്ഥാ വകുപ്പ്

ഞായറാഴ്ച, ഡൽഹി ഉൾപ്പെടെ രാജ്യമെമ്പാടും മൺസൂൺ ഒമ്പത് ദിവസം മുമ്പേ എത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) പ്രഖ്യാപിച്ചു. ജൂൺ 29 വരെ, രാജസ്ഥാന്റെ ശേഷിക്കുന്ന ഭാഗങ്ങൾ, പശ്ചിമ ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി...