പ്രണയദിനം കൗ ഹഗ് ഡേ ആയി ആചരിക്കാനുള്ള സർക്കുലർ കേന്ദ്രം പിൻവലിച്ചു. കേന്ദ്രമൃഗക്ഷേമ വകുപ്പിന്റെ തീരുമാനപ്രകാരമാണ് സർക്കുലർ പിൻവലിച്ചത്. 2023 ഫെബ്രുവരി 14ന് പശുആലിംഗന ദിവസമായി ആചരിക്കുന്നതിന് അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ നൽകിയ സർക്കുലർ ആണ് പിൻവലിച്ചു കൊണ്ട് കേന്ദ്രം ഉത്തരവിറക്കിയത്.
വാലന്റൈൻസ് ഡേ കൗ ഹഗ് ഡേ ആയി ആചരിക്കുന്നതിനെതിരെ വ്യാപകമായ വിമർശനം ഉയർന്നിരുന്നു. കോംപിറ്റന്റ് അതോറിറ്റിയുടെയും ക്ഷീരമന്ത്രാലയത്തിന്റെയും നിർദ്ദേശപ്രകാരമാണ് സർക്കുലർ പിൻവലിക്കുന്നതെന്ന് കേന്ദ്ര മൃഗക്ഷേമവകുപ്പ് വ്യക്തമാക്കി.