ചാമ്പ്യൻസ് ട്രോഫി ഫൈനൽ നാളെ; ഇന്ത്യയും ന്യൂസിലൻഡും 25 വർഷങ്ങൾക്ക് ശേഷം നേർക്കുനേർ

നാളെ ദുബായിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ 25 വർഷങ്ങൾക്ക് ശേഷം ഇന്ത്യയും ന്യൂസിലൻഡും നേർക്കുനേർ എത്തുകയാണ്. രണ്ട് ടീമുകളും അവസാനമായി വൈറ്റ്-ബോൾ ടൂർണമെന്റ് ഫൈനലിൽ കളിച്ചത് 2000-ൽ നെയ്‌റോബിയിൽ നടന്ന ഐസിസി നോക്കൗട്ട് ട്രോഫിയിലായിരുന്നു. അന്ന് ന്യൂസിലൻഡ് ഇന്ത്യയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ആദ്യ ഐസിസി കിരീടം ഉറപ്പിച്ചു. ഐസിസി ടൂർണമെന്റ് ഫൈനലുകളിൽ ഇന്ത്യയും ന്യൂസിലൻഡും മുമ്പ് രണ്ടുതവണ ഏറ്റുമുട്ടിയിട്ടുണ്ട്. 2021 ലെ സതാംപ്ടണിൽ നടന്ന ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലാണ് അവർ അവസാനമായി ഒരു കിരീട മത്സരത്തിൽ ഏറ്റുമുട്ടിയത്. ആറ് ദിവസത്തോളം നീണ്ടുനിന്ന മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ കെയ്ൻ വില്യംസണിന്റെ നേതൃത്വത്തിലുള്ള ന്യൂസിലൻഡ് ഇന്ത്യയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി. ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യയും ന്യൂസിലാന്‍ഡും കിരീടപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്. ടൂര്‍ണമെന്റിന്റെ രണ്ടാം എഡിഷനിലാണ് സൗരവ് ഗാംഗുലിയുടെ ഇന്ത്യയും സ്റ്റീഫന്‍ ഫ്‌ളെമിങ്ങിന്റെ ന്യൂസിലാന്‍ഡും കൊമ്പുകോര്‍ത്തത്. മത്സരത്തില്‍ നാല് വിക്കറ്റിന് ഇന്ത്യയെ തകര്‍ത്ത് കിവീസ് കപ്പുയര്‍ത്തി.

ബുധനാഴ്ച ലാഹോറിൽ നടന്ന രണ്ടാം സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആധികാരിക വിജയത്തേയോടെയാണ് ന്യൂസിലൻഡ് ചാമ്പ്യൻസ് ട്രോഫി 2025 ഫൈനലിൽ സ്ഥാനം ഉറപ്പിച്ചത്. ചൊവ്വാഴ്ച ദുബായിൽ ഓസ്‌ട്രേലിയയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചത്. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഇന്ത്യയോട് പരാജയപ്പെട്ട ന്യൂസിലൻഡിന്, ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രോഹിത് ശർമ്മയെയും സംഘത്തെയും നേരിടുമ്പോൾ ആ തോൽവിക്ക് പകരം വീട്ടാനുള്ള അവസരം എങ്ങനെ ഉപയോഗിക്കും എന്നറിയാൻ ആണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്.

ദുബായിൽ 249 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ന്യൂസിലൻഡിനെ 205 റൺസിന് പുറത്താക്കി. ടൂർണമെന്റിലെ തന്റെ ആദ്യ മത്സരത്തിൽ വരുൺ ചക്രവർത്തി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി, ഇന്ത്യയുടെ സ്പിന്നർമാർ ന്യൂസിലൻഡിന്റെ ബാറ്റിംഗ് ഓർഡറിനെ മറികടന്നു. ശ്രേയസ് അയ്യർ 79 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു.

മൂന്ന് ദിവസത്തിനകം ആരോപണങ്ങള്‍ പിൻവലിക്കണം, കത്ത് ചോർച്ച വിവാദത്തില്‍ നിയമനടപടിയുമായി എം വി ഗോവിന്ദൻ

കത്ത് ചോർച്ച വിവാദത്തില്‍ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വ്യവസായി മുഹമ്മദ് ഷർഷാദിനെതിരെ വക്കീല്‍ നോട്ടിസയച്ചു. മൂന്ന് ദിവസത്തിനകം ആരോപണങ്ങള്‍ പിൻവലിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. ആരോപണം മീഡിയ വഴി...

ഇന്ത്യൻ റെയിൽവേ പുതിയ നിയമം വരുന്നു, ട്രെയിൻ യാത്രയ്ക്ക് ലഗേജ് പരിധി

ട്രെയിനിൽ യാത്ര ചെയ്യുന്ന യാത്രക്കാരുടെ സുരക്ഷയും സൗകര്യങ്ങളും മുൻനിർത്തി റെയിൽവേ നിയമം കർശനമായി നടപ്പിലാക്കാൻ ഒരുങ്ങിയിരിക്കുന്നു. യാത്രയ്ക്കിടെ കൊണ്ടുപോകുന്ന ലഗേജിന്റെ ഭാരം ഇനി മുതൽ റെയിൽവേ നിയന്ത്രിക്കും (റെയിൽവേ ലഗേജ് റൂൾ ലൈക്ക്...

2025ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മണിക വിശ്വകർമ

മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം രാജസ്ഥാനിൽ നിന്നുള്ള മണിക വിശ്വകർമയ്ക്ക്. 2025 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം കഴിഞ്ഞ വർഷത്തെ വിജയി റിയ സിംഗയിൽ നിന്ന് ഏറ്റുവാങ്ങി. രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന...

ഹിമാചലിലെ കുളുവിനെ സ്തംഭിപ്പിച്ച് മിന്നൽ പ്രളയം, പാലവും കടകളും ഒലിച്ചുപോയി

ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ കനോൻ ഗ്രാമത്തിൽ മേഘവിസ്ഫോടനം ഉണ്ടായതിനെ തുടർന്ന് പെട്ടന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പാലവും കടകളും ഒലിച്ചുപോയി. മണ്ണിടിച്ചിലിനെ തുടർന്ന് കുളു, ബഞ്ചാർ ഉപവിഭാഗങ്ങളിലെ സ്കൂളുകൾ, കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെ എല്ലാ...

മുൻ സുപ്രീം കോടതി ജഡ്ജി സുദർശൻ റെഡ്ഡി ഇന്ത്യാ മുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

പ്രധാനമന്ത്രി നരേന്ദ്ര മോദി എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി സി പി രാധാകൃഷ്ണനെ പിന്തുണയ്ക്കാൻ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടെങ്കിലും, ഇന്ത്യാ മുന്നണി മുൻ സുപ്രീം കോടതി ജഡ്ജി സുദർശൻ റെഡ്ഡിയെ തങ്ങളുടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. സുപ്രീം...

കണ്ണൂരിൽ വീണ്ടും തെരുവ് നായ ആക്രമണം, കണ്ണൂരിൽ 15 പേർക്ക് കടിയേറ്റു

കണ്ണൂർ നഗരത്തില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം, 15 പേർക്ക് കടിയേറ്റു. സബ് ജയില്‍ പരിസരം, കാല്‍ടെക്സ് ഭാഗങ്ങളില്‍ നിന്നാണ് പതിനഞ്ചോളം പേർക്ക് തെരുവ് നായയുടെ കടിയേറ്റത്. ഇവർ ജില്ലാ ആശുപത്രിയില്‍ ചികിത്സ...

ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ടീമിൽ ജസ്പ്രീത് ബുംറയും

ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തു, സൂര്യകുമാർ യാദവ് നയിക്കുന്ന 15 അംഗ ടീമിൽ ജസ്പ്രീത് ബുംറയും ഇടം നേടി....

വിദ്യാർത്ഥിയുടെ കർണപുടം പൊട്ടിച്ച സംഭവം; ഹെഡ്മാസ്റ്റർക്കെതിരെ നടപടി ഉണ്ടായേക്കും

സ്കൂൾ അസംബ്ലിക്കിടെ കാൽകൊണ്ട് ചരൽ നീക്കിയ പത്താം ക്ലാസ് വിദ്യാർഥിയുടെ കർണപുടം ഹെഡ്മാസ്റ്റർ അടിച്ചുപൊട്ടിച്ച സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു. കാസർഗോഡ് കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപകനായ...