പശ്ചിമ ബംഗാളിലെ രാമനവമി ആഘോഷത്തിനിടയിൽ നടന്ന ആക്രമണങ്ങളിൽ എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കൽക്കട്ട ഹൈക്കോടതി. എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി എംഎൽഎ ശുഭേന്ദു അധികാരി സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും രണ്ടാഴ്ചയ്ക്കകം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറാൻ ആക്ടിംഗ് ചീഫ് ജസ്റ്റിസിന്റെ ഡിവിഷൻ ബെഞ്ച് പശ്ചിമ ബംഗാൾ പോലീസിനോട് ഉത്തരവിട്ടു.