തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെക്കേഇന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് റാലികള്‍ നടത്താനാണ് ബി ജെ പി ഒരുങ്ങുന്നത്. 11ന് കർണാടകയിൽ റാലി തുടങ്ങും. യെദിയൂരപ്പക്കാണ് ഏകോപന ചുമതല നല്കയിരിക്കുന്നത്. ഡിസംബർ വരെ റാലികള്‍ നീണ്ടു നില്ക്കും. 165 നിയമസഭാ മണ്ഡലങ്ങളിൽ ആണ് പര്യടനം നടത്തുക. യോഗി ആദിത്യനാഥ്, അരുൺസിങ്ങ്, നളിൻ കുമാർ കട്ടീൽ ഉള്‍പ്പെടെ കേന്ദ്ര നേതാക്കള്‍ റാലിയിൽ ഭാഗമാകും.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കര്‍ണാടകയിലാണ് ഇപ്പോള്‍ പ്രയാണം നടത്തുന്നത്.