സിക്കിമിലെ നാഥുല മേഖലയിൽ ഇന്നുണ്ടായ ഹിമപാതത്തിൽ ആറ് പേർ മരിച്ചു. ഹിമപാതത്തിൽ ഒരു ടൂറിസ്‌റ്റ് ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നു. നാല് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുട്ടിയുമാണ് പ്രദേശത്ത് ഹിമപാതത്തിൽ കൊല്ലപ്പെട്ടത്. ആഴത്തിലുള്ള താഴ്‌വരയിൽ നിന്ന് 22 പേരെ ഇതുവരെ രക്ഷപ്പെടുത്തി