27 വർഷത്തിന് ശേഷം തലസ്ഥാനം പിടിച്ച് ബിജെപി, 21 സംസ്ഥാനങ്ങളിൽ അധികാരത്തിൽ

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് ചിത്രം തെളിയുമ്പോൾ ബി ജെ പി അധികാരം ഉറപ്പാക്കിയിരിക്കുകയാണ്. തുടർച്ചയായി മൂന്ന് തവണ രാജ്യം തന്നെ പിടിച്ചിട്ടും ബിജെപിയുടെ കയ്യിൽ നിന്നും അകലെയായിരുന്നു രാജ്യ തലസ്ഥാനം. ഡൽഹിയിലെ എഎപിയുടെ 10 വർഷത്തെ ഭരണം അവസാനിപ്പിച്ച് 27 വർഷങ്ങൾക്ക് ശേഷം വീണ്ടും അധികാരത്തിലെത്താൻ ബിജെപി ഒരുങ്ങുന്നു. ‘ഡൽഹിയിൽ, ബിജെപി വരുന്നു’ (ദില്ലി മേം ബിജെപി ആ രഹി ഹേ) എന്ന പോസ്റ്റർ ഇന്ന് പുറത്തുവിട്ടു.

ആം ആദ്മി പാർട്ടിയുടെ മുൻനിര നേതാക്കളായ അരവിന്ദ് കേജ്‌രിവാളിനെയും മനീഷ് സിസോദിയയെയും ഉൾപ്പെടെ പരാജയപ്പെടുത്തിയാണ് ബി.ജെ.പിയുടെ വൻ തിരിച്ചുവരവ്. അതേസമയം ബിജെപി എതിരാളി രമേശ് ബിധൂരിയുടെ കടുത്ത വെല്ലുവിളി ഉയർത്തിയെങ്കിലും മുഖ്യമന്ത്രി അതിഷി കൽക്കാജിയിൽ നിന്ന് വിജയിച്ചു. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അവസാന ഘട്ടത്തിലെത്തിയപ്പോൾ ബി.ജെ.പി വിജയം ഉറപ്പിച്ച് കഴിഞ്ഞു. 48 സീറ്റുകളിൽ ജയിച്ചാണ് ബി.ജെ.പി അധികാരം ഉറപ്പിച്ചത്. ആം ആദ്മി പാർട്ടി 22സീറ്റിലാണ് വിജയിച്ചത്. എന്നാൽ തെരഞ്ഞെടുപ്പിൽ ഇക്കുറിയും ഒരു സീറ്റിൽ പോലും വിജയിക്കാൻ കോൺഗ്രസിനായില്ല. എക്സിറ്റ് പോളുകളിൽ രണ്ടെണ്ണം ഒഴികെയുള്ള ഭൂരിഭാഗവും ദേശീയ തലസ്ഥാനത്ത് ബിജെപിയുടെ തിരിച്ചുവരവ് പ്രവചിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കാവി പാർട്ടി ഏഴ് ലോക്‌സഭാ സീറ്റുകളും തൂത്തുവാരിയതിന് ശേഷമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രബലമായ പ്രകടനം.

ഡൽഹി മദ്യനയ കേസിൽ കെജ്‌രിവാൾ ഉൾപ്പെടെയുള്ള നിരവധി ഉന്നത നേതാക്കൾ ജയിലിലായതിനാൽ തുടർച്ചയായ മൂന്നാം തവണയും അധികാരം ലക്ഷ്യമിട്ടിരുന്ന എഎപി അഴിമതി ആരോപണങ്ങളുടെ ഒരു തരംഗത്തെയാണ് നേരിട്ടത്. 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടി, 2015 ലും 2020 ലും നടന്ന അടുത്ത രണ്ട് തിരഞ്ഞെടുപ്പുകളിൽ യഥാക്രമം 67 ഉം 62 ഉം സീറ്റുകൾ നേടി ആധിപത്യം സ്ഥാപിച്ചു.

1998 ലാണ് കാവി പാർട്ടി അവസാനമായി അധികാരത്തിൽ നിന്ന് പുറത്തായത്. 1993 ഡിസംബർ മുതൽ 2003 ഡിസംബർ വരെ ബിജെപിക്ക് 3 മുഖ്യമന്ത്രിമാർ ഉണ്ടായി. ഈ അവസ്ഥക്ക് പാർട്ടി വലിയ വില കൊടുക്കേണ്ടി വന്നു. പല സംസ്ഥാനങ്ങളിലും രാജ്യത്ത് തന്നേയും പാർട്ടി പല തവണ അധികാരത്തിൽ വന്നിട്ടും തലസ്ഥാനം പിടി കൊടുത്തില്ല. ത്രിപുര, ഹരിയാന, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഇവിടെയൊക്കെ ജയിച്ചിട്ടും ഡൽഹി ബിജെപിയെ അകറ്റി നിർത്തി. വോട്ട് ഷെയറിൽ വലിയ ഇടിവ് ഉണ്ടായിട്ടില്ല എങ്കിലും അധികാരം കിട്ടിയില്ല. ഇത് ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി എന്ന് അഭിമാനിക്കുന്ന ബിജെപിക്ക് ലജ്ജാവഹമായ അവസ്ഥ ഉണ്ടാക്കി. അവരുടെ ആ നാണക്കേടിനാണ് ഇപ്പൊൾ വിരാമമായത്. വോട്ട് ഷെയറിൽ വൻ കുതിപ്പോടെയാണ് 8 സീറ്റിൽ നിന്നും അധികാരത്തിലേക്ക് ഉയരുന്നത്.

അന്തരിച്ച സുഷമ സ്വരാജിൻ്റെ നേതൃത്വത്തിലായിരുന്നു ഡൽഹിയിലെ ബിജെപിയുടെ അവസാന സർക്കാർ. 1998 ഡിസംബർ 3 വരെ 52 ദിവസം മാത്രമായിരുന്നു സുഷമ സ്വരാജ് മുഖ്യമന്ത്രി പദത്തിലിരുന്നത്. 1998 ഡിസംബറിൽ കോൺഗ്രസ് ഡൽഹിയിൽ അധികാരത്തിൽ തിരിച്ചെത്തി. 2013 ഡിസംബർ വരെ കോൺഗ്രസ് ഡൽഹി ഭരിച്ചു. എന്നാൽ 2013ൽ നടന്ന തിരഞ്ഞെടുപ്പിൽ 32 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് 28 സീറ്റുകൾ നേടിയ എഎപി അധികാരത്തിലെത്തി. കോൺഗ്രസിൻ്റെ പിന്തുണയോടെ അരവിന്ദ് കെജ്രിവാൾ ഡൽഹിയുടെ മുഖ്യമന്ത്രിയായി. എന്നാൽ ആദ്യ ടേമിലെ എഎപി സർക്കാർ അധികനാൾ ആയുസുണ്ടായിരുന്നില്ല. 48 ദിവസത്തിന് ശേഷം എഎപി സർക്കാർ വീണു.കോൺഗ്രസ് പുറത്തു നിന്ന് പിന്തുണച്ചെങ്കിലും എഎപിക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല. എന്നാൽ 2015, 2020 തിരഞ്ഞെടുപ്പുകളിൽ എഎപിക്ക് പൊതുജനങ്ങളിൽ നിന്ന് വമ്പിച്ച പിന്തുണ ലഭിച്ച് അധികാരത്തിലെത്തി. ആം ആദ്മി പാർട്ടിയുടെ പ്രതിച്ഛായ തകർത്ത ഘടകങ്ങളിലൊന്നാണ് മദ്യ കുംഭകോണം.

കഴിഞ്ഞ മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും രാജ്യത്തെ ജനങ്ങൾ നരേന്ദ്രമോദിയുടെ ഭരണത്തിൽ വിശ്വാസം അർപ്പിച്ചു എന്നതാണ് കഴിഞ്ഞ 10 വർഷമായി ഡൽഹിയിൽ ബിജെപിയുടെ ഉയിർത്തെഴുന്നേൽപ്പിലേക്ക് നയിച്ച പ്രധാന ഘടകം. എവിടെ മത്സരിച്ചാലും ജനങ്ങൾ വലിയ ശക്തിയായാണ് ബിജെപിയെ കാണുന്നത്. പലയിടത്തു മുഖ്യമന്ത്രി സ്ഥാനാർത്ഥി പോലുമില്ലെങ്കിലും പ്രധാനമന്ത്രിയുടെ ജനപ്രീതിയും വികസന പ്രവർത്തനങ്ങളും ബിജെപിയെ വിജയത്തിലേക്ക് നയിക്കുന്ന കാഴ്ചയാണ് കാണുന്നത്.

നിലവിൽ 20 സംസ്ഥാനങ്ങളിൽ ബിജെപി ഒറ്റയ്ക്കും എൻഡിഎ മുന്നണിയും ഭരിക്കുന്നുണ്ട്. ഡൽഹിയിലെ വിജയം അതിൽ ഒരു സംസ്ഥാനം കൂടി കൂട്ടിച്ചേർത്തിരിക്കുകയാണ്. ആന്ധ്ര പ്രദേശ്, ബീഹാർ, ഡൽഹി, മഹാരാഷ്ട്ര, മേഘാലയ നാഗാലാൻഡ്, പുതുച്ചേരി, സിക്കിം എന്നീ സംസ്ഥാനങ്ങളിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയും അരുണാചൽ പ്രദേശ്, അസം, ചത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, ഹരിയാന, മധ്യപ്രദേശ്, മണിപ്പൂർ, ഒഡീഷ, രാജസ്ഥാൻ, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ബിജെപിയുമാണ് ഭരിക്കുന്നത്.

മൂന്ന് ദിവസത്തിനകം ആരോപണങ്ങള്‍ പിൻവലിക്കണം, കത്ത് ചോർച്ച വിവാദത്തില്‍ നിയമനടപടിയുമായി എം വി ഗോവിന്ദൻ

കത്ത് ചോർച്ച വിവാദത്തില്‍ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വ്യവസായി മുഹമ്മദ് ഷർഷാദിനെതിരെ വക്കീല്‍ നോട്ടിസയച്ചു. മൂന്ന് ദിവസത്തിനകം ആരോപണങ്ങള്‍ പിൻവലിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. ആരോപണം മീഡിയ വഴി...

ഇന്ത്യൻ റെയിൽവേ പുതിയ നിയമം വരുന്നു, ട്രെയിൻ യാത്രയ്ക്ക് ലഗേജ് പരിധി

ട്രെയിനിൽ യാത്ര ചെയ്യുന്ന യാത്രക്കാരുടെ സുരക്ഷയും സൗകര്യങ്ങളും മുൻനിർത്തി റെയിൽവേ നിയമം കർശനമായി നടപ്പിലാക്കാൻ ഒരുങ്ങിയിരിക്കുന്നു. യാത്രയ്ക്കിടെ കൊണ്ടുപോകുന്ന ലഗേജിന്റെ ഭാരം ഇനി മുതൽ റെയിൽവേ നിയന്ത്രിക്കും (റെയിൽവേ ലഗേജ് റൂൾ ലൈക്ക്...

2025ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മണിക വിശ്വകർമ

മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം രാജസ്ഥാനിൽ നിന്നുള്ള മണിക വിശ്വകർമയ്ക്ക്. 2025 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം കഴിഞ്ഞ വർഷത്തെ വിജയി റിയ സിംഗയിൽ നിന്ന് ഏറ്റുവാങ്ങി. രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന...

ഹിമാചലിലെ കുളുവിനെ സ്തംഭിപ്പിച്ച് മിന്നൽ പ്രളയം, പാലവും കടകളും ഒലിച്ചുപോയി

ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ കനോൻ ഗ്രാമത്തിൽ മേഘവിസ്ഫോടനം ഉണ്ടായതിനെ തുടർന്ന് പെട്ടന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പാലവും കടകളും ഒലിച്ചുപോയി. മണ്ണിടിച്ചിലിനെ തുടർന്ന് കുളു, ബഞ്ചാർ ഉപവിഭാഗങ്ങളിലെ സ്കൂളുകൾ, കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെ എല്ലാ...

മുൻ സുപ്രീം കോടതി ജഡ്ജി സുദർശൻ റെഡ്ഡി ഇന്ത്യാ മുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

പ്രധാനമന്ത്രി നരേന്ദ്ര മോദി എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി സി പി രാധാകൃഷ്ണനെ പിന്തുണയ്ക്കാൻ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടെങ്കിലും, ഇന്ത്യാ മുന്നണി മുൻ സുപ്രീം കോടതി ജഡ്ജി സുദർശൻ റെഡ്ഡിയെ തങ്ങളുടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. സുപ്രീം...

കണ്ണൂരിൽ വീണ്ടും തെരുവ് നായ ആക്രമണം, കണ്ണൂരിൽ 15 പേർക്ക് കടിയേറ്റു

കണ്ണൂർ നഗരത്തില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം, 15 പേർക്ക് കടിയേറ്റു. സബ് ജയില്‍ പരിസരം, കാല്‍ടെക്സ് ഭാഗങ്ങളില്‍ നിന്നാണ് പതിനഞ്ചോളം പേർക്ക് തെരുവ് നായയുടെ കടിയേറ്റത്. ഇവർ ജില്ലാ ആശുപത്രിയില്‍ ചികിത്സ...

ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ടീമിൽ ജസ്പ്രീത് ബുംറയും

ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തു, സൂര്യകുമാർ യാദവ് നയിക്കുന്ന 15 അംഗ ടീമിൽ ജസ്പ്രീത് ബുംറയും ഇടം നേടി....

വിദ്യാർത്ഥിയുടെ കർണപുടം പൊട്ടിച്ച സംഭവം; ഹെഡ്മാസ്റ്റർക്കെതിരെ നടപടി ഉണ്ടായേക്കും

സ്കൂൾ അസംബ്ലിക്കിടെ കാൽകൊണ്ട് ചരൽ നീക്കിയ പത്താം ക്ലാസ് വിദ്യാർഥിയുടെ കർണപുടം ഹെഡ്മാസ്റ്റർ അടിച്ചുപൊട്ടിച്ച സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു. കാസർഗോഡ് കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപകനായ...