കുനോ ദേശീയോദ്യാനത്തില്‍ ഒരു ചീറ്റ കൂടി ചത്തു, നാല് മാസത്തിനിടെ ചത്ത ചീറ്റകളുടെ എണ്ണം ഏഴായി

മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ ഒരു ചീറ്റ കൂടി ചത്തു. ഇതോടെ നാല് മാസത്തിനിടെ ഇവിടെ ചത്ത ചീറ്റകളുടെ എണ്ണം ഏഴായി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തേജസ് എന്ന ആണ്‍ ചീറ്റ ചത്തതെന്ന് അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കുനോ നാഷണൽ പാർക്കിലെ മോണിറ്ററിംഗ് ടീം അംഗങ്ങൾ തേജസിന്റെ കഴുത്തിന്റെ മുകൾഭാഗത്ത് പരിക്കേറ്റ പാടുകൾ കണ്ടെത്തിയിരുന്നു. ഉടന്‍ തന്നെ ഡോക്ടര്‍മാരെ വിവരമറിയിക്കുകയും ചെയ്തിരുന്നു. മുറിവുകൾ ഗുരുതരമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് തേജസിനെ മയക്കി ചികിത്സയ്‌ക്കുള്ള തയ്യാറെടുപ്പുകൾ നടത്തിയെങ്കിലും ഉച്ചയ്ക്ക് രണ്ട് മണിയോടെ വലിയ ചീറ്റ മരണത്തിന് കീഴടങ്ങി.

പരിക്കുകള്‍ എങ്ങനെ ഉണ്ടായെന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളൂ എന്നും പ്രിന്‍സിപ്പല്‍ ചീഫ് ഫോറന്‍സ്റ്റ് കണ്‍സര്‍വേറ്റര്‍ ജെ.എസ് ചൗഹാന്‍ പറഞ്ഞു. അതേസമയം ഇണചേരലിനിടെ നഭ എന്ന പെൺ ചീറ്റയുമായുണ്ടായ ഏറ്റുമുട്ടലിനിടെ തേജസിന് പരിക്കേറ്റുവെന്നും ചികിത്സ ലഭിക്കുന്നതിന് മുമ്പ് ചത്തതായും മൃഗ ഡോക്ടർമാർ വെളിപ്പെടുത്തി. എന്നാൽ സംഭവത്തിൽ ഭോപ്പാൽ വാൻ വിഹാറിലെ വെറ്ററിനറി ഡോക്ടർമാരായ ഡോ അതുൽ ഗുപ്തയും ജബൽപൂരിലെ വെറ്ററിനറി കോളേജിലെ ഡോ കാജലും ഇതുവരെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.

സാഷ എന്ന് പേരിട്ടിരുന്ന ഒരു പെണ്‍ ചീറ്റ മാര്‍ച്ച് 27ന് വൃക്ക രോഗത്തെ തുടര്‍ന്ന് ചത്തിരുന്നു. പിന്നീട് ഏപ്രില്‍ 23ന് ഉദയ് എന്ന മറ്റൊരു ആണ്‍ ചീറ്റ ഹൃദയ – ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കാരണവും ചത്തു. മേയ് ഒന്‍പതിന് മറ്റൊരു ചീറ്റയുടെ ആക്രമണത്തില്‍ ഒരു പെണ്‍ ചീറ്റ ചത്തു. മേയ് 25ന് രണ്ട് ചീറ്റ കുഞ്ഞുങ്ങളും ചത്തു. കടുത്ത കാലാവസ്ഥ സഹിക്കാനാവാത്തതും നിര്‍ജലീകരണവുമാണ് അതിന് അന്ന് കാരണമായി പറഞ്ഞത്.

നമീബിയയിൽനിന്നും സൗത്താഫ്രിക്കയിൽനിന്നും കൊണ്ടുവന്ന 20 ചീറ്റകളെയാണ് മധ്യപ്രദേശിൽ സംരക്ഷിക്കുന്നത്. ചീറ്റ പദ്ധതിയുടെ മേൽനോട്ടത്തിനായി കേന്ദ്ര സര്‍ക്കാര്‍ മേയ് അവസാനം മുതിർന്ന കേന്ദ്ര സർക്കാർ ഉദ്യോ​ഗസ്ഥരും വന്യജീവി വിദഗ്ധരും ഉൾപ്പെടുന്ന 11 അംഗ ഉന്നതതല സമിതി രൂപീകരിച്ചിരുന്നു.

ഏത് ജാതിക്കാർക്കും ആർ‌എസ്‌എസ് മേധാവിയാകാം: മോഹൻ ഭഗവത്

ഏത് ജാതിയിലെയും വ്യക്തികൾക്ക് ആർ‌എസ്‌എസിനുള്ളിലെ ഉയർന്ന സ്ഥാനങ്ങളിൽ എത്താൻ കഴിയുമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം മേധാവി മോഹൻ ഭഗവത്. പട്ടികജാതിയിലോ പട്ടികവർഗത്തിലോ ഉൾപ്പെടുന്നത് ഒരു തടസ്സമല്ല, ബ്രാഹ്മണനാകുന്നത് ഒരു പ്രത്യേക യോഗ്യതയുമല്ല. തുടക്കത്തിൽ...

ആറ്റുകാൽ പൊങ്കാല മാർച്ച് 3ന്; ഈ മാസം 20-നകം ക്രമീകരണങ്ങൾ പൂർത്തിയാക്കണം

ആറ്റുകാൽ പൊങ്കാലയ്ക്കായുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് അവലോകന യോഗം ചേർന്നു. ഈ മാസം 20-നകം എല്ലാ വകുപ്പുകളും പൊങ്കാലയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ പൂർത്തിയാക്കണമെന്ന് മന്ത്രി കർശന നിർദ്ദേശം...

ടി20 ലോകകപ്പിന് ഇന്ന് തുടക്കം

ഇന്ത്യൻ ക്രിക്കറ്റ് ടീം ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നു. ലോക റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരും നിലവിലെ ചാമ്പ്യന്മാരുമായ ഇന്ത്യ വലിയ ആത്മവിശ്വാസത്തിലാണ് കളി തുടങ്ങുന്നത്. ഇന്ന് യുഎസ്എ യുമായാണ് മത്സരം. ടോസ്...

മൂന്നാർ യാത്രക്കാർ കരുതിയിരിക്കുക, കാട്ടാന പടയപ്പയും സംഘവും ജനവാസമേഖലയിൽ

മൂന്നാറിലേക്ക് പോകുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി വനംവകുപ്പ്. ആനകൾ അക്രമകാരികളാകാൻ സാധ്യതയുള്ളതിനാൽ അടുത്തുപോകാൻ പാടില്ലെന്നും പ്രകോപിപ്പിക്കുന്ന പ്രവർത്തികൾ ഉണ്ടാകരുത് എന്നുമാണ് നിർദേശം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പടയപ്പ അക്രമകാരിയായി തുടരുകയാണ്. മൂന്നാറിലേക്ക് പോകുന്ന...

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍; സംയുക്ത പ്രസ്താവന പുറത്തിറക്കി

ന്യൂഡല്‍ഹി: ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ സംബന്ധിച്ച ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന പുറത്തിറക്കി. കരാര്‍ യാഥാര്‍ത്ഥ്യമായതോടെ അമേരിക്കയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുകയും ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിരുന്ന തീരുവ 18...

ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ചർച്ചയ്ക്ക് തയാറെന്ന് പാകിസ്ഥാൻ, ലോകകപ്പ് ബഹിഷ്കരണത്തിൽ നിന്ന് പിന്മാറിയേക്കും

ട്വന്റി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദത്തിൽ ICC മുന്നറിയിപ്പിന് പിന്നാലെ ചർച്ചയ്ക്ക് തയാറെന്ന് പാകിസ്ഥാൻ. പ്രശ്നപരിഹാരത്തിന് തയ്യാറെന്ന് പാകിസ്ഥാൻ അറിയിച്ചു. സാമ്പത്തിക – നിയമനടപടികൾ ഉണ്ടാകുമെന്ന ICC മുന്നറിയിപ്പിന് പിന്നാലെയാണ്...

പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിൽ; ക്വാലാലംപൂരിൽ ഊഷ്മള സ്വീകരണം

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മലേഷ്യയിൽ എത്തി. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ പ്രത്യേക ക്ഷണപ്രകാരം ക്വാലാലംപൂരിൽ എത്തിയ പ്രധാനമന്ത്രിക്ക് വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.തന്റെ സുഹൃത്തായ അൻവർ...

ഇംഗ്ളണ്ടിനെ 100 റൺസിന് തകർത്ത് ആറാം അണ്ടർ-19 ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യ

ഐസിസി അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് ഇന്ത്യ ആറാം കിരീടം സ്വന്തമാക്കി. കൗമാര താരം വൈഭവ് സൂര്യവംശിയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയുടെ ഈ റെക്കോർഡ് വിജയത്തിന് അടിത്തറപാകിയത്. ടോസ്...