ഖാലിസ്ഥാൻ അനുകൂലികൾക്കെതിരെ നടപടി, വിവിധ സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ഖാലിസ്ഥാനി-ഗുണ്ടാസംഘ ബന്ധം തകര്‍ക്കുന്നതിനായി രാജ്യത്തെ വിവിധയിടങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തുന്നു. പഞ്ചാബ്, ഹരിയാന, ഡല്‍ഹി-എന്‍സിആര്‍, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 50 ലധികം സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. തീവ്രവാദം, ഗുണ്ടാസംഘം, കള്ളക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ആറ് സംസ്ഥാനങ്ങളിലായി 51 ഇടങ്ങളിലാണ് പരിശോധന. ഒരാളെ കസ്റ്റഡിയിൽ എടുത്തു.

ഖാലിസ്ഥാനികളും മറ്റ് രാജ്യങ്ങള്‍ ആസ്ഥാനമായുള്ള ഗുണ്ടാസംഘങ്ങളും ഇന്ത്യയിലുള അവരുടെ ആളുകള്‍ക്ക് മയക്കുമരുന്നുകള്‍ക്കും ആയുധങ്ങള്‍ക്കുമായി ഹവാല വഴി ധനസഹായം നല്‍കുന്നുണ്ടെന്ന് എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു. ഖാലിസ്ഥാൻ അനുകൂലികൾ വീണ്ടും സജീവമാകുന്നത് സംബന്ധിച്ച് സുരക്ഷാ ഏജൻസികൾക്ക് സൂചന ലഭിച്ചിരുന്നതായാണ് വിവരം. കാനഡയിൽ ഖലിസ്ഥാനി ഭീകരൻ നിജ്ജാർ കൊലപ്പെട്ട കേസിൽ ഇന്ത്യ പ്രതിക്കൂട്ടിലായതിന് പിന്നാലെ, രാജ്യത്ത് ഖലിസ്ഥാനി അനുകൂലികൾക്കെതിരെ എൻഐഎ തുടർച്ചയായി നടപടിയെടുക്കുകയാണ്.

ഖാലിസ്ഥാനി-ഐഎസ്ഐ, ഗുണ്ടാബന്ധങ്ങളെക്കുറിച്ച് അന്വേഷണ ഏജന്‍സിക്ക് വിവരങ്ങള്‍ ലഭിച്ചതായും വൃത്തങ്ങള്‍ അറിയിച്ചു. യുഎപിഎ പ്രകാരം അറസ്റ്റിലായ ഗുണ്ടാസംഘങ്ങളില്‍ നിന്നും ഖാലിസ്ഥാനികളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പ്രകാരം, ഈ സംഘങ്ങള്‍ തീവ്രവാദ ധനസഹായം, ആയുധ വിതരണം, വിദേശ മണ്ണില്‍ നിന്ന് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തല്‍ എന്നിവയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെട്ടിട്ടുണ്ട്.

ജൂണ്‍ 18 ന് ബ്രിട്ടീഷ് കൊളംബിയയില്‍ ഖാലിസ്ഥാന്‍ തീവ്രവാദിയായ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപണത്തെത്തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഈ റെയ്ഡ് സംഘടിപ്പിച്ചിരിക്കുന്നത്. അതേസമയം ഇന്ത്യ കാനഡയുടെ ആരോപണങ്ങള്‍ നിരസിച്ചിരുന്നു. നേരത്തെ പഞ്ചാബിലെ 30 സ്ഥലങ്ങളിലും രാജസ്ഥാനിൽ 13 ഇടങ്ങളിലും ഹരിയാനയിൽ 4 സ്ഥലങ്ങളിലും ഉത്തരാഖണ്ഡിൽ 2 സ്ഥലങ്ങളിലും ഡൽഹിയിലും യുപിയിലും എൻഐഎ റെയ്ഡ് നടത്തിയിരുന്നു.

എഴുത്തുകാരനാവണമെന്ന ആഗ്രഹത്തിന്റെ പേരിൽ പരിഹസിക്കപ്പെട്ടു: കഥാകാരൻ അഖിൽ പി ധർമജൻ

മൂന്ന് ലക്ഷത്തിലധികം കോപ്പികൾ വിറ്റുപോയ റാം c/o ആനന്ദി എന്ന നോവൽ മുന്നൂറ് താളുകൾ എഴുതിയ ശേഷം പൂർണമായും ഒഴിവാക്കി വീണ്ടും എഴുതിയ പുസ്തകമാണെന്ന് അഖിൽ പി ധർമജൻ. രണ്ടാമത് എഴുതിയപ്പോൾ കഥ...

മൂന്ന് രാജ്യങ്ങളിലെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു

വിദേശ പര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്ര തിരിച്ചു. നൈജീരിയ, ബ്രസീൽ, ഗയാന എന്നീ രാജ്യങ്ങളിലേക്കാണ് മോദിയുടെ യാത്ര. ഉച്ചയ്ക്ക് 1 മണിക്ക് യാത്രതിരിച്ചു മോദി നൈജീരിയൻ സമയം ഒമ്പത് മണിക്ക് തലസ്ഥാനമായ അബുജയിൽ...

മണിപ്പൂരിൽ തട്ടിക്കൊണ്ടുപോയ സ്ത്രീയുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

കുക്കി തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് കാണാതായ ആറ് പേരിൽ മൂന്ന് പേരെ മണിപ്പൂർ-ആസാം അതിർത്തിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയതായി വൃത്തങ്ങൾ...

ഉത്തർപ്രദേശിൽ ആശുപത്രിയിൽ തീപിടുത്തം, 10 നവജാത ശിശുക്കൾ മരിച്ചു

ഉത്തർപ്രദേശിലെ ത്സാൻസിയിൽ മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ മരിച്ചു. 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട്...

സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിൽ, പവന് 80 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഇന്ന് പവന് 80 രൂപ കുറഞ്ഞു. ഇതോടെ വില 55,480 രൂപയിലെത്തി. ഗ്രാമിന് 10 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം...

അയ്യനെ കാണാൻ ഭക്തജന തിരക്ക്, ശബരിമല സന്നിധാനത്ത് മണ്ഡലകാല പൂജകള്‍ക്ക് തുടക്കമായി

വൃശ്ചിക പുലരിയിൽ സന്നിധാനത്തെത്തി അയ്യപ്പനെ കാണാൻ ഭക്തജന തിരക്ക്. 3:00 മണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ പുതിയ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്നു. ഇന്ന് 70,00O പേരാണ് ഓൺ ലൈൻ വഴി...

കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് നേതാക്കൾ

ബിജെപി നേതൃത്വത്തോട് ഇടഞ്ഞ് കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യരെ സ്വീകരിച്ച് കോൺഗ്രസ് നേതൃത്വം. പാലക്കാട്ടെ കെപിസിസി ഓഫീസിൽ കെ സുധാകരൻ അടക്കം കോൺഗ്രസ് നേതാക്കൾ ഷോൾ അണിയിച്ച് സന്ദീപ് വാര്യരെ സ്വാഗതം ചെയ്തു....

‘സന്ദീപിന് ഇവിടെ കിട്ടിയതിനേക്കാൾ വലിയ കസേരകൾ കിട്ടട്ടെ, സതീശനും സുധാകരനും ആശംസകള്‍’: പരിഹസിച്ച് കെ സുരേന്ദ്രൻ

കോൺഗ്രസിൽ ചേർന്ന സന്ദീപ് വാരിയറെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സന്ദീപിന് ഇവിടെ കിട്ടിയതിനേക്കാൾ വലിയ കസേരകൾ കിട്ടട്ടെ എന്നായിരുന്നു സുരേന്ദ്രൻ പരിഹാസരൂപേണയുള്ള പരാമർശം. ബലിദാനികളെ സന്ദീപ് വഞ്ചിച്ചുവെന്നും കെ സുരേന്ദ്രൻ...