അഴിമതിക്കേസിലെ കുറ്റപത്രത്തിൽ പ്രതികയാകുന്ന ആദ്യ പാർട്ടിയായി ആം ആദ്മി

അഴിമതിക്കേസിൽ ഏതെങ്കിലും ഏജൻസി സമർപ്പിച്ച കുറ്റപത്രത്തിൽ ഇതാദ്യമായി ഒരു ദേശീയ പാർട്ടി പ്രതിയാകുന്നു. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആം ആദ്മി പാർട്ടിയെ പുതിയ കുറ്റപത്രത്തിൽ പ്രതിയാക്കും. അഴിമതിക്കേസിൽ ഏതെങ്കിലും ഏജൻസി സമർപ്പിച്ച കുറ്റപത്രത്തിൽ ഒരു ദേശീയ പാർട്ടി പ്രതിയാകുന്നത് ഇതാദ്യമാണ്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കുറ്റപത്രത്തിൽ കേന്ദ്ര അന്വേഷണ ഏജൻസി ആദ്യമായി പ്രതിയാക്കുമെന്നാണ് കരുതുന്നത്. കുറ്റപത്രത്തിൽ കെജ്രിവാളിനെ മദ്യനയക്കേസിലെ ‘കിംഗ്‌പിൻ’ എന്നും പ്രധാന ഗൂഢാലോചനക്കാരനെന്നും ഇഡി പരാമർശിക്കും.
കെജ്രിവാളുമായി ബന്ധപ്പെട്ട് പണമിടപാട് നടത്തിയതായി ഇഡി അവകാശപ്പെട്ടു. 2022ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് ലഭിച്ച അഴിമതിപ്പണത്തിൽ 45 കോടി രൂപ പാർട്ടി പ്രചാരണത്തിനിടെ ഉപയോഗിച്ചുവെന്ന് നേരത്തെ ഇഡി ഡൽഹി കോടതിയിൽ അവകാശപ്പെട്ടിരുന്നു.

കെജ്രിവാളിൻ്റെ ഇടക്കാല ജാമ്യം സംബന്ധിച്ച സുപ്രീം കോടതിയുടെ വാദം വെള്ളിയാഴ്ച നടന്നതിന് ശേഷം ഏജൻസി കുറ്റപത്രം സമർപ്പിച്ചേക്കും. ദിവസം മുഴുവൻ വാദം തുടർന്നാൽ കുറ്റപത്രം നാളെ സമർപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അറസ്റ്റിന് ശേഷം രണ്ട് മാസത്തിനകം പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിക്കണം. മെയ് 21 ന് കെജ്രിവാവാൾ രണ്ട് മാസം ജുഡീഷ്യൽ കസ്റ്റഡി പൂർത്തിയാക്കും. മദ്യനയ കേസിൽ മാർച്ച് 21 ന് അറസ്റ്റിലായ അദ്ദേഹം ഇപ്പോൾ തിഹാർ ജയിലിലാണ്. ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും എഎപി രാജ്യസഭാ എംപി സഞ്ജയ് സിംഗ് ഉൾപ്പെടെ 18 പേരെ ഇതുവരെ ഏജൻസി അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസമാണ് സിംഗിന് ജാമ്യം ലഭിച്ചത്.

കേരളം മികച്ച പോളിംഗിലേക്ക്, 3 മണിവരെ 53.01 ശതമാനം പോളിംഗ്

കേരളത്തിൽ മീനച്ചൂടിനെ വെല്ലുന്ന രീതിയിൽ ആണ് പലയിടത്തും തെരെഞ്ഞെടുപ്പ് ചൂട്. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മികച്ച പോളിംഗ് രേഖപ്പെടുത്തി. വോട്ടെടുപ്പ് 8 മണിക്കൂര്‍ പിന്നിടുമ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത് മികച്ച പോളിംഗ്....

ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് വഴികാട്ടാൻ ഭൂപടങ്ങൾ പുറത്തുവിട്ട് ഇറാൻ

കപ്പലുകൾക്ക് കടൽ മൈൻ ഭീഷണി ഒഴിവാക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ഇറാൻ പുതിയ നാവിഗേഷൻ ഉപദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഒഴുകുന്ന നിർണായകമായ ഷിപ്പിംഗ്...

ബീഹാറിൽ നിതീഷ് യുഗം അവസാനിക്കുന്നു; പടിയിറക്കത്തിനുള്ള തീയതി നിശ്ചയിച്ചു

ബീഹാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് കുമാർ രാജിവയ്ക്കുന്നതിനുള്ള തീയതി നിശ്ചയിച്ചു. രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്യാൻ അദ്ദേഹം വ്യാഴാഴ്ച ഡൽഹിയിലേക്ക് തിരിക്കും. വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് പട്നയിൽ തിരിച്ചെത്തിയാലുടൻ അദ്ദേഹം മുഖ്യമന്ത്രി...

അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടരുന്നു, ഉച്ചവരെ അസമിൽ പോളിംഗ് 60 ശതമാനം

കേരളത്തിന് പുറമെ അസം നിയമസഭയിലേക്കും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലേക്കുമുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ചു. അസമിലും പുതുച്ചേരിയിലും മികച്ച രീതിയിൽ തന്നെയാണ് പോളിംഗ് പുരോഗമിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം...

യഥാർത്ഥ കരാറിലെത്തുന്നതുവരെ യുഎസ് സൈന്യം ഇറാനിലും പരിസരത്തും തുടരും: ട്രംപ്

ഇറാനും അമേരിക്കയും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ തുടരുന്നതിനിടെ ഇരു രാജ്യങ്ങളും അന്തിമ കരാറിലെത്തുന്നതുവരെ യുഎസ് സൈന്യം ഇറാനിലും പരിസരത്തും തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. "എല്ലാ യുഎസ് കപ്പലുകളും, വിമാനങ്ങളും,...

ബംഗാളിന് പ്രധാനമന്ത്രി മോദിയുടെ 6 ഇന ഗ്യാരന്റി

പശ്ചിമ ബംഗാളിലെ സാമ്പത്തിക ദുർവിനിയോഗത്തിനും നിയമവാഴ്ചയുടെ പരാജയത്തിനുമെതിരെ തൃണമൂൽ കോൺഗ്രസിനെ വിമർശിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്യാരന്റി. പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് ആറ് വാഗ്ദാനങ്ങൾ നൽകിയാണ് അദ്ദേഹം രംഗത്തുവന്നത്. "ബിജെപി ഭരണഘടന അനുസരിച്ച്...

“ആദ്യമായി അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിന്ന് മാറി വോട്ട് ചെയ്തു, അയാം വെരി ഹാപ്പി”; ഒറ്റപാലത്ത് വിജയം ഉറപ്പെന്ന് പി കെ ശശി

ഒറ്റപ്പാലത്ത് യുഡിഎഫിന്റെ വിജയം ഉറപ്പെന്ന് സി പി എമ്മിയിൽ നിന്നും പുറത്തുപോയ പി കെ ശശി. വോട്ട് രേഖപ്പെടുത്തിയ ശേഷം 'അയാം വെരി ഹാപ്പി' എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ആദ്യമായാണ് അരിവാൾ ചുറ്റിക...

“സംസ്ഥാനത്ത് തൂക്കുസഭ വരും, ബിജെപി നിർണായക ശക്തിയാകും”: രാജീവ് ചന്ദ്രശേഖര്‍

തിരഞ്ഞെടുപ്പിൽ ബിജെപി നിർണായക ശക്തിയാകുമെന്നും, എൽഡിഎഫിനും യുഡിഎഫിനും ഭൂരിപക്ഷം ലഭിക്കില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. യുഡിഎഫിനും എല്‍ഡിഎഫിനും വ്യക്തമായ ഭൂരിപക്ഷം കിട്ടുന്ന ജനവിധിയായിരിക്കില്ല മെയ് 4ന് ഫലം വരുമ്പോഴെന്ന്...