ഒഡീഷയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30 ൽ അധികം പേർ മരിച്ചതായി റിപ്പോർട്ട്. കോറോമണ്ഡൽ എക്സ്പ്രസ് മറ്റൊരു ഗുഡ്സ് ട്രെയിനുമായി കൂട്ടിയിച്ച് 8 ബോഗികൾ പാളം തെറ്റി മറിയുകയും തൊട്ടടുത്ത പാളത്തിലൂടെ പോവുന്ന യശ്വന്ത്പൂർ – ഹൗറ ട്രെയിനും ഇതിലേക്ക് ഇടിച്ചു. ഈ ട്രെയിനിൻ്റെ നാല് ബോഗികളും പാളം തെറ്റുകയായിരുന്നു. ബഹനഗർ സ്റ്റേഷനിൽ വെച്ചായിരുന്നു അപകടം. 15 ബോഗികളാണ് പാളം തെറ്റിയത്. രക്ഷാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കുകയാണ്.
വൈകുന്നേരം 7.20 ഓട് കൂടിയായിരുന്നു അപകടം. 50 അധികം ആളുകൾ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 300 അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 10 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലാണ് അധികം ആളുകളെയും പ്രവേശിപ്പിച്ചിരിക്കുന്നത്.