രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 6 ശതമാനത്തിന് മുകളിലെത്തി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.91 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.67 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5880 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 35,199 ആയി.
രോഗമുക്തി നിരക്ക് 98.74 ശതമാനമാണ്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 14 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 53,09,79 ആയി. ദില്ലിയിലും മഹാരാഷ്ട്രയിലും കേരളത്തിലും പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും കൂടി. മഹാരാഷ്ട്രയിൽ കേസുകൾ 900 കടന്നു. ദില്ലിയിൽ ഒരു ദിവസത്തിനിടയിൽ കൊവിഡ് സ്ഥിരീകരിച്ചത് 733 പേർക്കാണ്. പോസിറ്റീവിറ്റി നിരക്ക് 20% ആയി ഉയർന്നു.
പോസിറ്റിവിറ്റി നിരക്കിൽ വലിയ വ്യത്യാസമാണുണ്ടാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ 3.39 ശതമാനമായിരുന്ന പോസിറ്റിവിറ്റി നിരക്ക് പിന്നീട് 5.63 ശതമാനമായി ഉയർന്നു. ഗോവയിൽ സർക്കാർ ആശുപത്രികളിൽ കഴിയുന്ന രോഗികളിൽ കൊവിഡ് പരിശോധന തുടങ്ങി. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം പ്രകാരം പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് മുകളിലെങ്കിൽ കൊവിഡ് വ്യാപനം രൂക്ഷമാണെന്നാണ് കണക്ക്.