തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിൽ രണ്ട് ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു.70 പേർക്ക് പരിക്കേറ്റു. ബസുകളിലൊന്നിന്റെ മുൻവശത്തെ ടയർ പൊട്ടി നിയന്ത്രണം വിട്ട് എതിർവശത്ത് വന്ന മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കടലൂർ ജില്ലയിലെ നെല്ലിക്കുപ്പത്തിന് സമീപം പട്ടാമ്പാക്കത്താണ് അപകടമുണ്ടായത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.