മദ്ധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ 3 ചീറ്റ കുഞ്ഞുങ്ങൾ കൂടി

മദ്ധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ 3 ചീറ്റ കുഞ്ഞുങ്ങൾ കൂടി ജനിച്ചു. ജ്വാല എന്ന പെൺ ചീറ്റയാണ് മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഇത് രണ്ടാം തവണയാണ് ജ്വാല പ്രസവിക്കുന്നത്. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവാണ് എക്സിലൂടെ ഇക്കാര്യം അറിയിച്ചത്. അമ്മപ്പുലിയുടേയും കുഞ്ഞുങ്ങളുടെയും വീഡിയോ മന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുമ്പ് സിയായ എന്ന് പേരിട്ടിരുന്നു ജ്വാല മദ്ധ്യപ്രദേശിലെ ദേശീയോദ്യാനത്തില്‍ 2023 മാര്‍ച്ചിലും പ്രസവിച്ചിരുന്നു. നാലു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നെങ്കിലൂം ഒരെണ്ണം മാത്രമായിരുന്നു സാഹചര്യങ്ങളെ അതിജീവിച്ചത്.

കഴിഞ്ഞ വർഷം സെപ്റ്റംബർ 17ന് നമീബിയയിൽ നിന്ന് കൊണ്ടുവന്ന ഒരു കൂട്ടം ചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ തുറന്ന് വിട്ടതോടെയാണ് പ്രോജക്ട് ചീറ്റ പദ്ധതിയുടെ ആരംഭം. നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും കുനോയിലേക്ക് രണ്ട് ബാച്ചുകളിലായി ഇരുപത് ചീറ്റകളെയാണ് ഇറക്കുമതി ചെയ്‌തത്‌. ആദ്യഘട്ടം കഴിഞ്ഞ വർഷം സെപ്റ്റംബറിലും, രണ്ടാമത്തേത് ഫെബ്രുവരിയിലുമായിരുന്നു. മാർച്ച് മുതൽ, ഇവയിൽ പ്രായപൂർത്തിയായ ആറ് ചീറ്റകൾ വിവിധ കാരണങ്ങളാൽ ചത്തു.

കരയിലെ ഏറ്റവും വേഗതയേറിയ മൃഗമായ പുള്ളിപ്പുലി 1952-ല്‍ ഇന്ത്യയില്‍ വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇത് പരിഹരിക്കാന്‍ വേണ്ടിയാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ പദ്ധതിയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയില്‍ നിന്നും നമീബിയയില്‍ നിന്നും പുലികഴെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് കൊണ്ടുവന്നത്. ചീറ്റ റീഇന്‍ട്രൊഡക്ഷന്‍ പ്രോജക്ടിന് കീഴില്‍, നമീബിയയില്‍ നിന്നുള്ള എട്ട് പുള്ളിപ്പുലികളെയാണ് കൊണ്ടുവന്നത്. അഞ്ച് പെണ്‍പുലികളും മൂന്ന് ആണ്‍പുലികളും – 2022 സെപ്തംബര്‍ 17-ന് പാര്‍ക്കിലെ വലയങ്ങളിലേക്ക് തുറന്നുവിട്ടു. 2023 ഫെബ്രുവരിയില്‍, ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 എണ്ണത്തെ കൂടി പാര്‍ക്കിലേക്ക് കൊണ്ടുവന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍, നാല് എണ്ണത്തെ കാട്ടിലേക്ക് വിട്ടയച്ചെങ്കിലും അവയില്‍ രണ്ടെണ്ണത്തെ പിന്നീട് പിടികൂടി ബോമാസിലേക്ക് മാറ്റി. ഈ രണ്ട് പുലികളില്‍ ഒന്നായ അഗ്‌നിയെ രാജസ്ഥാനിലെ ബാരന്‍ ജില്ലയില്‍ നിന്ന് കണ്ടെത്തുകയും ഡിസംബറില്‍ കെഎന്‍പിയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു.

കുനോ ദേശീയ ഉദ്യാനത്തിൽ നമീബിയയിൽ നിന്ന് കൊണ്ടുവന്ന മറ്റൊരു ചീറ്റയായ ശൗര്യ കഴിഞ്ഞ ദിവസം ചത്തിരുന്നു. കുനോ ദേശീയ ഉദ്യാനത്തിൽ ഇതുവരെ ഏഴ് മുതിർന്ന ചീറ്റകളും മൂന്ന് കുഞ്ഞുങ്ങളുമാണ് ചത്തത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പ്രോജക്ട് ചീറ്റ ഡയറക്ടർ പ്രസ്താവനയിൽ പറഞ്ഞിരുന്നു. രാവിലെ 11 മണിയോടെ ചീറ്റയുടെ മരണം സ്ഥിരീകരിച്ചത്. സർക്കാരിന്റെ പ്രോജക്ട് ചീറ്റ പദ്ധതിയ്ക്ക് കീഴിൽ നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും കുനോ നാഷണൽ പാർക്കിലേക്ക് 20 ചീറ്റകളെ രണ്ട് ബാച്ചുകളായാണ് കൊണ്ടുവന്നത്. ആദ്യ ബാച്ച് 2022 സെപ്റ്റംബറിലും രണ്ടാമത്തേത് 2023 ഫെബ്രുവരിയിലും ഇന്ത്യയിലെത്തി. ജനുവരി ആദ്യം നമീബിയൻ ചീറ്റപ്പുലികളിൽ ഒന്നായ ‘ആശ’ മൂന്ന് കുഞ്ഞുങ്ങൾക്ക് കൂടി ജന്മം നൽകിയിരുന്നു. 2023 മാർച്ചിൽ സിയയ്യ എന്ന ചീറ്റയ്ക്ക് ജ്വാല എന്ന് പുനർനാമകരണം ചെയ്യപ്പെട്ടിരുന്നു. കൂടാതെ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്തിരുന്നു. എന്നാൽ ആ കുഞ്ഞുങ്ങളിൽ ഒന്ന് മാത്രമാണ് രക്ഷപ്പെട്ടത്.

2023 ഓഗസ്റ്റിൽ കുനോ നാഷണൽ പാർക്കിൽ ‘ധാത്രി’ എന്ന പെൺ ചീറ്റയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. നാല് മാസം മുമ്പ്, മാർച്ചിൽ, സാഷ എന്ന നമീബിയൻ ചീറ്റ കിഡ്‌നി തകരാറിനെ തുടർന്ന് ചത്തിരുന്നു. മറ്റൊരു ചീറ്റയായ ഉദയ് ഏപ്രിൽ 13-ന് ചത്തു. ഒരു മാസത്തിനുശേഷം, ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന ദക്ഷ എന്ന പെൺചീറ്റ, ഇണചേരൽ സമയത്ത് ചത്തു. ജൂലൈ 11, 14 തീയതികളിൽ തേജസ്, സൂരജ് എന്നീ രണ്ട് ആൺ ചീറ്റകൾ ഒന്നിലധികം അവയവങ്ങൾ തകരാറിലായതിനെ തുടർന്ന് ചത്തിരുന്നു. പെട്ടെന്നുള്ള ചീറ്റകളുടെ മരണത്തിന് പിന്നിൽ വിദഗ്ധർ വിവിധ കാരണങ്ങളാണ് ചൂണ്ടികാണിക്കുന്നത്.

യാത്രക്കാരന് മർദ്ദനം; എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് അറസ്റ്റിൽ

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് ക്യാപ്റ്റൻ വീരേന്ദ്ര സെജ്വാളിനെ പോലീസ് അറസ്റ്റ് ചെയ്തു. പൈലറ്റാണെങ്കിലും സംഭവസമയത്ത് അദ്ദേഹം ഔദ്യോഗിക ഡ്യൂട്ടിയിലായിരുന്നില്ല. ജാമ്യം...

ബംഗാളിൽ ഏപ്രിലിൽ ബിജെപി സർക്കാർ വരും: അമിത് ഷാ

മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളിലെ ടിഎംസി ഭരണകാലം അഴിമതിയും ഭയവും നുഴഞ്ഞുകയറ്റവും നിറഞ്ഞതാണെന്നും ഇത് സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷയ്ക്ക്...

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു

മോഹൻലാലിന്റെ അമ്മ ശാന്തകുമാരി(90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ. മുൻ നിയമ സെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ...

പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വിവാഹിതനാവുന്നു

കോൺഗ്രസ് ജനറൽ സെക്രട്ടറിയും കേരളത്തിലെ വയനാട്ടിൽ നിന്നുള്ള പാർലമെന്റ് അംഗവുമായ പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വാദ്രയുടെയും മകനായ റെയ്ഹാൻ വിവാഹിതനാകുന്നു. റെയ്ഹാൻ തന്റെ കാമുകി അവിവ ബെയ്ഗുമായി വിവാഹനിശ്ചയം ഉടൻ നടക്കും. കഴിഞ്ഞ...

പുതുവത്സരാഘോഷ പരിപാടി ‘സൗത്ത് കാര്‍ണിവല്‍’ നാളെ ദുബായിൽ

ദുബായ്: പുതുവത്സരാഘോഷ പരിപാടി 'സൗത്ത് കാര്‍ണിവല്‍ ദുബായ് 2025' നാളെ നടക്കും. ദുബായ് സിലിക്കണ്‍ ഒയാസിസിലെ റാഡിസണ്‍ റെഡ് ഹോട്ടലില്‍ വൈകീട്ട് നാല് മണി മുതല്‍ ആണ് ജാസി ഗിഫ്റ്റ്, ഡാബ്‌സി ഉൾപ്പെടെയുള്ള...

ബംഗ്ലാദേശ് ആദ്യ വനിതാ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു

ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയും ബിഎൻപി അധ്യക്ഷയുമായ ബീഗം ഖാലിദ സിയ (80) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ലിവർ സിറോസിസ്, സന്ധിവേദന, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവ അവരെ...

എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസ്; മുഴുവൻ പ്രതികളേയും വെറുതെവിട്ടു

ആലപ്പുഴ ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാൽ വധക്കേസിൽ എല്ലാ പ്രതികളെയും വെറുതേ വിട്ട് കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് 19 പേരെയും വെറുതെ വിട്ടുകൊണ്ട് വിധി പ്രസ്താവിച്ചത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്നു...

മനസിന്റെയും ഹൃദയത്തിന്റെയും ശരീരത്തിന്റെയും കേന്ദ്രമാണ് ശിവഗിരി; തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി

ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നത് മഹത്തായ മുദ്രാവാക്യമെന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ. ഭാവിയിലേക്ക് നമ്മളെ നയിക്കാൻ ശ്രീനാരായണ ഗുരുദേവൻ മുന്നിൽ നിന്നുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു. 93-ആം ശിവഗിരി...