ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഗോത്ര മേഖലയായ ഷാഡോളിൽ മന്ത്രവാദത്തിനിരയായി മൂന്നുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞു കൊലചെയ്യപ്പെട്ടു. ന്യൂമോണിയ മാറാനായി കുഞ്ഞിന്റെ ദേഹത്ത് ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് കുത്തി പൊള്ളിക്കുകയായിരുന്നു. 51 തവണ ഇരുമ്പ് ദണ്ഡുപയോഗിച്ച് വയറിൽ കുത്തിയെന്നാണ് കണ്ടെത്തൽഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു.