ഇന്ത്യയിൽ കുതിച്ചുയർന്ന് കൊവിഡ് കേസുകൾ. തുടർച്ചയായി നാലാം ദിവസവും കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിനു മുകളിൽ കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 24 മണിക്കൂറിനിടെ 10,093 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 5.61 ശതമാനം ആണ് പോസിറ്റിവിറ്റി നിരക്ക്. സജീവമായ കേസുകളുടെ എണ്ണം 57,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23 മരണം നടന്നതോടെ മരണസംഖ്യ 5,31,114 ആയി ഉയർന്നു, മരണനിരക്ക് 1.19 ശതമാനമാണ്.