100 മില്യന്‍ ദിര്‍ഹം വികസന പദ്ധതി പ്രഖ്യാപിച്ച് സോഹോ, യുഎഇയില്‍ 5 വര്‍ഷത്തിനിടെ വളർച്ച പത്തിരട്ടി

യുഎഇയില്‍ പ്രവര്‍ത്തനമാരംഭിച്ച് അഞ്ചു വര്‍ഷത്തിനുള്ളില്‍ പത്തിരട്ടി വളര്‍ച്ച നേടിയതായി ആഗോള ടെക്‌നോളജി കമ്പനിയായ സോഹോ. കമ്പനിയുടെ മിഡിൽ ഈസ്റ്റ് – ആഫ്രിക്ക തലസ്ഥാനമായ യു.എ.ഇയിൽ 100 മില്യൺ ദിര്‍ഹം നിക്ഷേപം നടത്തുമെന്ന് സോഹോ സി.ഇ.ഒയും സഹസ്ഥാപകനുമായ ശ്രീധര്‍ വെമ്പു പറഞ്ഞു. വാര്‍ഷിക യൂസര്‍ കോൺഫറൻസായ സോഹോളിക്സ് ദുബായിൽ സംസാരിക്കുകയായിരുന്നു ശ്രീധര്‍ വെമ്പു.

2022ല്‍ ആഗോളാടിസ്ഥാനത്തില്‍ സോഹോ ഏറ്റവും കൂടുതല്‍ വളർച്ച കൈവരിച്ച രണ്ടാമത്തെ രാജ്യമായ യുഎഇയില്‍ 45 ശതമാനം വളര്‍ച്ച നേടി. കഴിഞ്ഞ വര്‍ഷം യുഎഇയിലെ പാര്‍ട്ണര്‍ നെറ്റ്‌വര്‍ക് 50 ശതമാനമായി ഉയർന്നു. ആഗോള തലത്തിൽ നില്‍ക്കുമ്പോള്‍ തന്നെ സോഹോ ‘ട്രാന്‍സ്‌നാഷണല്‍ ലോക്കലിസം’ പ്രകാരം പ്രാദേശിക നിയമനം നടത്തി, കഴിഞ്ഞ വര്‍ഷം യുഎഇയിലും മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ മേഖലയിലും ജീവനക്കാരുടെ എണ്ണവും ഇരട്ടിയാക്കി.

ട്രാന്‍സ്‌നാഷണല്‍ ലോക്കലിസം സ്ട്രാറ്റജിയുടെ ഭാഗമായി വികസിക്കുമ്പോള്‍ അവിടത്തെ പ്രാദേശിക സംസ്‌കാരത്തില്‍ വേരൂന്നാന്‍ ആഗ്രഹിക്കുന്നുവെന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രാദേശിക നിയമനത്തിലും പാര്‍ട്ണര്‍ നെറ്റ്‌വര്‍ക് വളര്‍ത്തുന്നതിലും റിക്രൂട്ട്‌മെന്റ്, വൈദഗ്ധ്യ പ്രോഗ്രാമുകള്‍, ഉല്‍പന്നങ്ങളുടെ പ്രാദേശികവത്കരണം, ലോക്കല്‍ വെണ്ടര്‍മാരുമായി സൊല്യൂഷന്‍സ് സമന്വയിപ്പിക്കല്‍, പ്രാദേശിക ബിസിനസുകളെ ഡിജിറ്റലൈസേഷന്‍ ശ്രമങ്ങളില്‍ സഹായിക്കാന്‍ സ്ഥാപനങ്ങളുമായി പങ്കാളിത്തം എന്നിവയിലൂടെ രാജ്യത്ത് തങ്ങളുടെ സാന്നിധ്യം വളര്‍ത്തുന്നതിനായി നിക്ഷേപം തുടരുമെന്നും ശ്രീധര്‍ വെമ്പു പറഞ്ഞു.

സോഹോയ്ക്ക് 26 വര്‍ഷത്തെ നിരന്തര ഗവേഷണ വികസനത്തിലൂടെ നിര്‍മിച്ച സ്വന്തം ടെക്‌നോളജി സ്റ്റാക്ക് ഉണ്ടെന്നും എല്ലാ ബിസിനസ് ആവശ്യങ്ങള്‍ക്കും ഏകീകൃത പ്‌ളാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നുവെന്നും, തങ്ങളുടെ ആപ്പുകള്‍ ഇഷ്ടാനുസൃതമാക്കാവുന്നതും സംയോജിപ്പിക്കാവുന്നതും വിപുലീകരിക്കാവുന്നതുമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

എല്ലാ തരത്തിലുമുള്ള ബിസിനസുകള്‍ക്കും എന്റര്‍പ്രൈസ് ടെക്‌നോളജി ലഭ്യമാക്കാന്‍ സോഹോ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എകോണമി ആന്‍ഡ് ടൂറിസം (ഡിഇടി), ദുബായ് കള്‍ചര്‍ തുടങ്ങിയ വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ (എംഎഎച്ഇ), എമിറേറ്റ്‌സ് അക്കാദമി ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (ഇഎഎച്എം) തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് ഉയര്‍ന്ന നിലയിലുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകളും സോഹോ നൽകുന്നുണ്ട്. 200ലധികം വിദ്യാര്‍ത്ഥികള്‍ക്കും 300ലധികം കമ്പനികള്‍ക്കും ഡിജിറ്റല്‍ സാക്ഷരതക്കായി 4.5 ദശലക്ഷം ദിര്‍ഹം നിക്ഷേപിക്കുകയും ചെയ്തു. 2020 മുതല്‍ വാലറ്റ് ക്രെഡിറ്റുകളില്‍ 20 ദശലക്ഷം ദിര്‍ഹം നിക്ഷേപിച്ച് 3,500ലധികം എസ്എംഇകളെ അതിന്റെ ക്‌ളൗഡ് ടെക്‌നോളജിയിലേക്ക് പ്രവേശനം നേടാന്‍ സോഹോ സഹായിച്ചിട്ടുണ്ട്.

യുഎഇയിലെ സോഹോയുടെ വളര്‍ച്ചയ്ക്ക് മുന്‍നിരയിൽ നിൽക്കുന്നത്, സോഹോ വണ്‍ (50ലധികം ഉല്‍പന്നങ്ങളുടെ ഏകീകൃത പ്‌ളാറ്റ്‌ഫോം), സോഹോ ബുക്‌സ് (എഫ്ടിഎ അംഗീകൃത വാറ്റ് കംപ്ലൈന്റ് അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയര്‍), സോഹോ സിആര്‍എം (കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് പ്‌ളാറ്റ്‌ഫോം), സോഹോ വര്‍ക്പ്‌ളേസ് (എന്റര്‍പ്രൈസ് സഹകരണ പ്‌ളാറ്റ്‌ഫോം), സോഹോ ക്രിയേറ്റര്‍ (ലോ കോഡ് ഡെവലപ്‌മെന്റ് പ്‌ളാറ്റ്‌ഫോം) എന്നീ പ്രധാനപ്പെട്ട ഉത്പന്നങ്ങൾ ആണ്. കൂടാതെ ഐടി സേവനങ്ങള്‍, വെല്‍നസ്/ഫിറ്റ്‌നസ്, റിയല്‍ എസ്റ്റേറ്റ്, മാനുഫാക്ചറിംഗ്, റീടെയില്‍ മേഖലകള്‍ എന്നിവയും സോഹോയുടെ പ്രധാന വ്യവസായങ്ങളിൽ ഉൾപ്പെടുന്നു.

പണിമുടക്കുന്നവർക്ക് ശമ്പളമില്ല; സർക്കാർ ജീവനക്കാർക്ക് ഡയസ് നോൺ പ്രഖ്യാപിച്ചു

വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൻ്റെ പശ്ചാത്തലത്തിൽ, പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഡയസ് നോൺ (Dies-non) പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. പണിമുടക്ക് ദിവസമായ ഫെബ്രുവരി 12-ന് ജോലിക്ക് ഹാജരാകാത്ത...

ഷാർജയിൽ സർക്കാർ സ്ഥാപനങ്ങൾക്കുള്ള റമദാൻ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള റമദാൻ പ്രവൃത്തി സമയം സംബന്ധിച്ച് ഷാർജ മാനവ വിഭവശേഷി മന്ത്രാലയം അറിയിപ്പ് നൽകി. റമദാനിൽ എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 9:00 മുതൽ...

ഒമാനിൽ റമദാൻ വ്രതം ഫെബ്രുവരി 19 മുതൽ ആരംഭിക്കും

ഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2026 ഫെബ്രുവരി 19 വ്യാഴാഴ്ചയായിരിക്കുമെന്ന് ഒമാൻ മൂൺ സൈറ്റിംഗ് കമ്മിറ്റി അറിയിച്ചു. ശഅബാൻ 29-ന് മാസപ്പിറവി കാണാനിടയില്ലെന്ന് ഒമാൻ മൂൺ സൈറ്റിംഗ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ഈ...

യുഎഇയിൽ റമദാൻ മാസത്തിലെ സർക്കാർ മേഖലയിലെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ചു

ഈ വർഷത്തെ റമദാൻ മാസത്തിലെ സർക്കാർ ഓഫീസുകളുടെയും, മന്ത്രാലയങ്ങളുടെയും ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിപ്പ് പുറത്തിറക്കി. 2026...

തിരുവല്ല സ്പാ കൂട്ടബലാത്സംഗം; ഒരാൾ കൂടി പിടിയിൽ

തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസിൽ ഒരാൾ കൂടി പിടിയിൽ. റാന്നിയിൽ നിന്നുമാണ് വൊക്കൻ എന്നുവിളിക്കുന്ന പ്രശോഭിനെ പോലീസ് പിടികൂടിയത്. ഇനി രണ്ടുപേർ കൂടി കേസിൽ അറസ്റ്റിലാകാനുണ്ട്. ഇവർ ബംഗളൂരുവിലേക്ക് കടന്നെന്നാണ് വിവരം ലഭിക്കുന്നത്....

അഹമ്മദാബാദ് വിമാനദുരന്തം; അന്വേഷണ റിപ്പോർട്ട് മൂന്നാഴ്ചയ്ക്കുള്ളിൽ നൽകാൻ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നിർദ്ദേശം

നാടിനെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ അന്വേഷണ റിപ്പോർട്ട് മൂന്നാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നൽകി. കേസിൽ ഇതുവരെ നടന്ന അന്വേഷണത്തിന്റെ പുരോഗതിയും നടപടിക്രമങ്ങളും വിശദീകരിക്കുന്ന റിപ്പോർട്ടാണ് സമർപ്പിക്കേണ്ടത്. ഡ്രീംലൈനർ...

കാട്ടുപന്നികളെ വെടിവയ്ക്കാൻ ഇനി തടസ്സമില്ല; നിയന്ത്രണ ഉത്തരവ് മരവിപ്പിച്ചു

തിരുവനന്തപുരം: കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിൽ ഷൂട്ടർമാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയ വിവാദ ഉത്തരവ് വനം വകുപ്പ് മരവിപ്പിച്ചു. സ്‌പോർട്‌സ് ആവശ്യങ്ങൾക്കോ സ്ഥാപനപരമായ ആവശ്യങ്ങൾക്കോ ഉള്ള ആയുധ ലൈസൻസ് കൈവശമുള്ളവർ കാട്ടുപന്നികളെ വെടിവയ്ക്കുന്നത് വിലക്കിക്കൊണ്ട് വനം വകുപ്പ്...

ആദ്യ ബലാത്സംഗക്കേസിലും രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം

ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കർശന ഉപാധികളോടെയാണ് ജാമ്യം. തുടർച്ചയായി മുന്നു ദിവസം രാവിലെ മതുൽ വൈകിട്ട് വരെ രാഹുലിനെ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാം....