ദുബൈ : സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂറിന് വാക്കിതൾ കൂട്ടം ദുബൈയിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ ആദരിച്ചു. സാമൂഹ്യപ്രവർത്തകനും പ്രഭാഷകനുമായ ബഷീർ തിക്കോടിയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ഫയാസ് നന്മണ്ട അദ്ദേഹത്തെ പൊന്നാടയണിയിച്ചു. എഴുത്തുകാരൻ ഇ കെ ദിനേശൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മോഹൻ ശ്രീധർ അധ്യക്ഷനായി. ഉഷ ഷിനോജ്, അഡ്വ.സാജിദ്, ജലീൽ തുടങ്ങിയവർ സംസാരിച്ചു. മഷ്ഹൂംഷാ സ്വാഗതവും എസ് പി മഹമൂദ് നന്ദിയും പറഞ്ഞു