എഴുത്തുകാരനാവണമെന്ന ആഗ്രഹത്തിന്റെ പേരിൽ പരിഹസിക്കപ്പെട്ടു: കഥാകാരൻ അഖിൽ പി ധർമജൻ

മൂന്ന് ലക്ഷത്തിലധികം കോപ്പികൾ വിറ്റുപോയ റാം c/o ആനന്ദി എന്ന നോവൽ മുന്നൂറ് താളുകൾ എഴുതിയ ശേഷം പൂർണമായും ഒഴിവാക്കി വീണ്ടും എഴുതിയ പുസ്തകമാണെന്ന് അഖിൽ പി ധർമജൻ. രണ്ടാമത് എഴുതിയപ്പോൾ കഥ പറയുന്ന രീതിയിൽ ഫലപ്രദമായ മാറ്റം കൊണ്ടുവരാൻ സാധിച്ചുവെന്നും അഖിൽ പറഞ്ഞു. 43 മത് ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ‘പുസ്തകത്തിനപ്പുറമുള്ള കഥകൾ – റാം C / O ആനന്ദിയുടെ കഥാകാരൻ അഖിൽ പി ധർമജനുമൊത്ത് ഒരു സായാഹ്നം’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആദ്യ രചന പൂർത്തിയാക്കിയ ശേഷം 2018 എന്ന സിനിമയുടെ തിരക്കഥ എഴുതി. ഇതിന് ശേഷം ഒരിക്കൽ കൂടി വായിച്ചപ്പോൾ കുറേക്കൂടി മെച്ചപ്പെട്ട രീതിയിൽ എഴുതാമായിരുന്നു എന്ന് ബോധ്യമായതുകൊണ്ടാണ് ആദ്യം എഴുതിയത് പൂർണമായും ഒഴിവാക്കിയതെന്നും അഖിൽ വിശദീകരിച്ചു.

നോവൽ സിനിമയാക്കുമ്പോൾ പ്രണവ്,സായ് പല്ലവി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കണമെന്ന ആഗ്രഹമാണ് മനസിൽ ഉണ്ടായിരുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.ഇനി സംവിധായികയുടെ താത്പര്യം കൂടി മാനിച്ചാവും അഭിനേതാക്കളെ തിരഞ്ഞെടുക്കുകയെന്നും അഖിൽ പറഞ്ഞു. ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ മോശമായി ഒന്നും ചെയ്യുന്നില്ല,ആരെയും അക്രമിക്കുന്നില്ല,എന്നിട്ടും തനിക്കെതിരെ പല കോണുകളിൽ നിന്നും അധിക്ഷേപങ്ങൾ വരുന്നു.ചിലർ തന്റെ ശബ്ദത്തെയും,വേഷത്തെയും പരിഹസിക്കുന്നു,മറ്റുചിലർ ‘ബോഡി ഷെയ്മിങ്ങ് ചെയ്യുന്നു. ആദ്യം വിഷമം തോന്നിയെങ്കിലും പിന്നീട് അവഗണിക്കാനും അതിജീവിക്കാനും പഠിച്ചു.

എഴുത്തുകാരനാവണം എന്നാഗ്രഹിച്ചതിന്റെ പേരിൽ ഏറ്റവും കൂടുതൽ പരിഹസിക്കപ്പെട്ട ഒരാളാണ് താൻ.മുൻപ് തന്നെ ആക്രമിച്ചവർ ഇപ്പോൾ സുഹൃത്താണെന്ന് പരിചയപ്പെടുത്തി ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നത് തന്റെ മധുര പ്രതികാരമാണെന്ന് അഖിൽ പറഞ്ഞു. തന്റെ ഏറ്റവും പുതിയ നോവലിന് ഒരു ഫ്രഞ്ച് വെബ് സീരീസുമായി സാമ്യമുണ്ടെന്ന് വന്നതോടെ താൻ വിഷാദത്തിലേക്ക് വീണുപോയെന്ന് അഖിൽ വെളിപ്പെടുത്തി. പിന്നീട് ചികിത്സയുടെ സഹായത്തോടെയാണ് എഴുത്തുജീവിതത്തിലേക്ക് തിരികെ വന്നതെന്നും അഖിൽ പറഞ്ഞു. നോവൽ പുതിയ ഭാവുകത്വത്തോടെ എഴുതി പൂർത്തിയാക്കിയെന്നും അടുത്ത വർഷം ജനുവരിയിൽ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റാം c/o ആനന്ദി എന്ന നോവലിലെ തന്റെ ഇഷ്ട കഥാപാത്രം മല്ലിയാണെന്ന് അഖിൽ വ്യക്തമാക്കി. നോവലിന്റെ രചനാഘട്ടത്തിൽ ആനന്ദിയെക്കാൾ കൂടുതൽ സ്വീകാര്യത മല്ലിയ്ക്ക് കിട്ടുമെന്ന് തോന്നിയിരുന്നു. ട്രാൻസ് ജൻഡേഴ്സിനോട് പൊതുവെ സമഭാവനയോടെ പെരുമാറുന്നവരാണ് മലയാളികളെന്ന് അഖിൽ പറയുന്നു. മല്ലി തന്റെ ജീവിതത്തിലൂടെ കടന്നുപോയ കഥാപാത്രമാണ്. ഓരോ കഥാപാത്രങ്ങൾക്കും അതിന്റെതായ പ്രാധാന്യം നോവലിൽ നൽകിയിട്ടുണ്ട്.സ്വന്തമായ അസ്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങളാണ് നോവലിൽ ഉള്ളത്. നോവൽ ഇനിയും വായിക്കാത്തവർ ഉള്ളതുകൊണ്ട് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുന്നില്ല എന്നും
അഖിൽ പറഞ്ഞു.തന്റെ ഹൃദയത്തിലുള്ള റാം c/o ആനന്ദി എഴുതിക്കഴിഞ്ഞു. നോവൽ സിനിമയാക്കുമ്പോൾ പ്രിയപ്പെട്ട പല രംഗങ്ങളും ഒഴിവാക്കേണ്ടി വരും.അത് വേദനാജനകമായതുകൊണ്ട് തിരക്കഥാ രചനയുടെ ഭാഗമാവുന്നില്ലെന്ന് അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.ഈ തീരുമാനം സിനിമയെ ബാധിക്കില്ലെന്നും തിരക്കഥ പൂർത്തിയായ ശേഷം ചർച്ച നടത്തുമെന്നും അഖിൽ പറഞ്ഞു.

ഏഴാം ക്ലാസ്സിൽ തുടങ്ങിയ എഴുത്ത്

സ്കൂൾ പഠന കാലം മുതൽ ഫാന്റസിയുടെ ലോകത്തായിരുന്നു.മഴവെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളിൽ മണ്ണിട്ട് അവിടം ദ്വീപാണെന്ന് സങ്കൽപ്പിച്ച് ഉറുമ്പുകളെ കയറ്റിവിടുകയും കടലാസ്സ് വഞ്ചികൾ ഉണ്ടാക്കി വിടുകയും ചെയ്യുമായിരുന്നു. മെർക്കുറി ഐലൻഡ് എന്ന നോവലിന്റെ പ്രചോദനം ഇതാണ്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് എഴുത്ത് തുടങ്ങിയത്. ട്യൂഷൻ ക്ലാസ്സിലെ സഹപാഠിയും അയൽക്കാരനുമായ അഭിജിത്താണ് ആദ്യ വായനക്കാരനും വിമർശകനും.ഇന്നും തന്റെ രചനകളുടെ ആദ്യ പ്രൂഫ് റീഡർ അഭിജിത്താണെന്ന് അഖിൽ പറയുന്നു.

സ്വപ്നങ്ങൾക്ക് പരിമിതിയുണ്ടെന്ന് കരുതി ജീവിച്ച ഒരാളാണ്. പ്രസാധകർ നിരാകരിച്ച തന്റെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചത് വായനക്കാരുടെ പിന്തുണ കൊണ്ടാണ്.അതുകൊണ്ട് തന്നെ വായനക്കാരാണ് തന്റെ സുഹൃത്തുക്കളെന്നും അഖിൽ പി ധർമജൻ പറഞ്ഞു. എന്നാൽ ആദ്യ കടപ്പാട് ഫേസ്ബുക്കിനോടാണെന്നും അഖിൽ പറയുന്നു.സുഹൃത്തായ ഹരിനാണ് സൗജന്യമായി കവർ രൂപകൽപന ചെയ്തുനൽകിയത്. സുഹൃത്തായ വിഷ്ണുവാണ് ‘കളറിങ്ങ്’ ചെയ്തത്. പി ആർ ജോലികൾക്കായി ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്നും അഖിൽ പറഞ്ഞു.

ആർ ജെ വൈശാഖ് മോഡറേറ്ററായിരുന്നു. റാം c/o ആനന്ദിയുടെ നിറ വിന്യാസത്തിൽ രഞ്ജിത്ത് വരച്ച അഖിലിന്റെ ചിത്രം ചിത്രകാരൻ തന്നെ ചടങ്ങിൽ സമ്മാനിച്ചു.വായനക്കാർക്ക് പുസ്തകം ഒപ്പുവെച്ച് നൽകി,ഒപ്പം നിന്ന് ഫോട്ടോ എടുത്ത ശേഷമാണ് റാം c/o ആനന്ദിയുടെ കഥാകാരൻ മടങ്ങിയത്.

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് . രവീന്ദ്ര ജഡേജയും സാം കറനും അവസാന സീസണിലെ സ്വാപ്പ് കരാറിൽ രാജസ്ഥാൻ റോയൽസിലേക്ക് പോകുകയും ചെയ്യുന്നതിലേക്ക് നീങ്ങാനുള്ള സാധ്യത. സഞ്ജുവിനെ കൈമാറുന്ന കാര്യത്തിൽ രാജസ്ഥാൻ...

ആർഎസ്എസ് ഗണഗീതം ഔദ്യോഗിക പരിപാടിയിൽ പാടിയത് തെറ്റ്, സ്കൂളിനെതിരെ നടപടി വേണം- വിഡി സതീശൻ

വന്ദേഭാരതില്‍ ആർഎസ്എസ് ഗണഗീതം പാടിയത് നിഷ്കളങ്കമായി കാണാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി‍.ഡി സതീശൻ. ആലപിച്ചത് ദേശഭക്തി ഗാനമല്ല. ഔദ്യോഗിക പരിപാടിയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം. അത് ഡി.കെ ശിവകുമാർ ചെയ്താലും തെറ്റ്. കേരളം...

“പറഞ്ഞത് സ്വന്തം നിലപാട്” തരൂരിന്റെ പ്രസ്താവന തള്ളി കോൺഗ്രസ്

മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ കുറിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവനകൾ തള്ളി കോൺഗ്രസ്. തരൂരിന്റെ പരാമർശം വ്യക്തിപരമാണെന്നും അത് തങ്ങളുടെ ഔദ്യോഗിക നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ലെന്നും കോൺഗ്രസ് വക്താവ് പവൻ...

തിരുവനന്തപുരം കോര്‍പ്പറേഷൻ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിജെപി

തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി. ശാസ്തമംഗലം വാര്‍ഡിൽ മുൻ ഡിജിപി ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. പാളയത്ത് മുൻ കായിക താരവും സ്പോര്‍ട്സ് കൗണ്‍സിൽ സെക്രട്ടറിയുമായ...

എൽ കെ അദ്വാനിയെ പ്രശംസിച്ച് ശശി തരൂർ വീണ്ടും വിവാദത്തിൽ

മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ പുകഴ്ത്തി കോൺഗ്രസ് എംപി ശശി തരൂർ നടത്തിയ പരാമർശം വിവാദമാവുന്നു. മുൻ ഉപപ്രധാനമന്ത്രി ലാൽ കൃഷ്ണ അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ പ്രതിരോധിച്ചുകൊണ്ടാണ് തരൂരിന്റെ പരാമർശം. ജവഹർലാൽ...

കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും

സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ മൂന്നിടങ്ങളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും. ഇതുസംബന്ധിച്ച വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളാണ് വനിതാ സംവരണത്തിലേക്ക് വരുന്നത്. കൂടാതെ എട്ട് ജില്ലാ പഞ്ചായത്തുകളുടെ അധ്യക്ഷസ്ഥാനവും...

അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്ത് ബിസിസി ഗ്രൂപ്പ്

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിസി ഗ്രൂപ്പ് ഇന്റർനാഷണൽ യു എ യിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്തു. ദുബായിൽ നടന്ന കരാർ ഒപ്പുവയ്ക്കൽ...

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്, 160 ലധികം സീറ്റുകള്‍ നേടും :അമിത് ഷാ

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിൽ160 ലധികം സീറ്റുകള്‍ നേടി എന്‍ ഡ‍ി എ വമ്പൻ വിജയം നേടി അധികാരത്തിൽ തുടരുമെന്ന് അമിത് ഷാ. ബിഹാറിലെ അർവാളിൽ നടത്തിയ റാലിയിലായിരുന്നു ഷായുടെ പരാമർശം. ബിഹാറിൽ നിന്നും രാജ്യത്ത്...