വേൾഡ് മെന്‍റൽ സ്പോർട്സ് ഒളിമ്പിക്സ് ഈ മാസം 7 മുതൽ യുഎഇയിൽ

വേൾഡ് മെന്‍റൽ സ്പോർട്സ് ഒളിമ്പിക്സിന് യുഎഇ ആതിഥേയത്വം വഹിക്കും. 35 രാജ്യങ്ങളിൽ നിന്ന് 5 വയസ്സ് മുതൽ 60 വയസ്സ് വരെ പ്രായമുള്ള ഇരുനൂറോളം പ്രതിഭകളാണ് വേൾഡ് മെന്‍റൽ സ്പോർട്സ് ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്. ഈ മാസം 7 മുതൽ 9 വരെ ഷാർജ സ്കൈലൈൻ യൂണിവേഴ്സിറ്റി കോളേജിലാണ് മത്സരങ്ങൾ നടക്കുന്നത്. ഗണിത ശാസ്ത്രത്തിൽ അസാധാരണമായ മികവും ഓർമ ശക്തിയും ഉള്ളവർ പങ്കെടുക്കുന്നതാണ് വേൾഡ് മെന്‍റൽ സ്പോർട്സ് ഒളിമ്പിക്സ്

ആദ്യമായി ഔദ്യോഗിക ഇമിറാത്തി മെന്റൽ സ്‌പോർട്‌സ് ടീം യുഎഇയെ പ്രതിനിധീകരിക്കുന്നുണ്ട്. യു എ ഇ ടീമിൽ 40 അംഗങ്ങൾ ആണ് ഉണ്ടാവുക. ഇന്ത്യയിൽ നിന്ന് 50 പേർ പ​ങ്കെടുക്കും. ഇതിൽ മൂന്ന് മലയാളികളും ഉൾപ്പെടുന്നുണ്ട്. യുഎഇയിലെ പ്രമുഖ എഡ്-ടെക് കമ്പനികളിലൊന്നായ സ്പാർക്ക്ലർ മൈൻഡ്‌സ് ആണ് മെമ്മോറിയഡ് 2024 സംഘടിപ്പിക്കുന്നത്. ഈ വർഷം യുഎഇയിലെ 120 സ്കൂളുകളിലായി 10 റൗണ്ട് യോഗ്യതാ മത്സരങ്ങൾ നടത്തി അസാമാന്യമായ ഓർമശക്തിയും ഗണിത ശാസ്ത്ര മികവുമുള്ള പ്രതിഭകളെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് സ്പാർക്ക്ലർ മൈൻഡ്‌സ് സിഇഒയും മെമ്മോറിയഡ് 2024 ന്റെ ബ്രാൻഡ് അംബാസഡറുമായ ക്രിസ് ജേക്കബ് പറഞ്ഞു. ഗണിത ശാസ്ത്ര നൈപുണ്യവും ഓർമ ശക്തിയും പരീക്ഷിക്കുന്ന പന്ത്രണ്ട് വിഭാഗങ്ങളിലായിരിക്കും മൽസരം. ഓരോ വിഭാഗത്തിലും ഒളിമ്പിക് ചാമ്പ്യൻമാർക്ക് 1000 ഡോളറും രണ്ടാം സ്ഥാനക്കാർക്ക് 750 ഡോളറും മൂന്നാം സ്ഥാനക്കാർക്ക് 500 ഡോളറും സമ്മാനം ലഭിക്കും.ആകെ 30,000 ഡോളറിന്റെ സമ്മാനങ്ങൾ നൽകും.

എട്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇക്കുറി വേൾഡ് മെന്‍റൽ സ്പോർട്സ് ഒളിമ്പിക്സ് നടക്കുന്നത്. 2008 മുതലാണ് വേൾഡ് മെന്‍റൽ സ്പോർട്സ് ഒളിമ്പിക്സ് തുടങ്ങിയതെങ്കിലും കോവിഡ് കാരണം കഴിഞ്ഞതവണ ഒളിമ്പിക്സ് സംഘടിപ്പിക്കാൻ സാധിച്ചില്ല എന്ന് സംഘാടകർ പറഞ്ഞു. ഗുണനിലവാരവുമുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് ”മെമ്മോറിയാഡ് 2024′ ചെയർപേഴ്സൺ ഷെർലി ജേക്കബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്കൈലൈൻ യൂണിവേഴ്സിറ്റി ഡെപ്യൂട്ടി വൈസ് ചാൻസലർമാരായ ഡോ.ദീപക് കൽറ, ഡോ. നസീം ആബിദി, മതെല്ലൊ ജീനിയസ് ആഗോള വിദ്യാഭ്യാസ ഡയറക്ടർ ശ്രീനിവാസ് അയ്യങ്കാർ, മെമ്മോറിയാഡ് വേൾഡ് മെന്റൽ സ്പോർട്സ് ഫെഡറേഷൻ ചെയർ പേഴ്സണും സ്പാർക്ലർ മൈൻഡ്സ്‌ സ്ഥാപകയുമായ ഷേർലി ജേക്കബ്, സ്പാർക്ലർ മൈൻഡ്സ്‌ ചെയർ പേഴ്സൺ ജേക്കബ് സക്കറിയ, സ്പാർക്ലർ മൈൻഡ്സ്‌ സി ഇ ഒ യും മെമ്മോറിയാഡ് ബ്രാൻഡ് അംബാസിഡറുമായ ക്രിസ് ജേക്കബ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണപിള്ള(95) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രാവിലെയായിരുന്നു അന്ത്യം. ഭൗതികദേഹം ആശുപത്രിയില്‍നിന്ന് തിരുവനന്തപുരം നെട്ടയം മുക്കോലയിലെ...

ബെംഗളൂരു ദുരന്തം: ആർസിബിയുടെ മാർക്കറ്റിംഗ് മേധാവി നിഖിൽ സൊസാലെ അറസ്റ്റിൽ

ജൂൺ 4 ബുധനാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11പേർ മരിച്ച സംഭവത്തിൽ കടുത്ത നടപടികളുമായി ബെംഗളൂരു പോലീസ്. ആർസിബിയുടെ മാർക്കറ്റിംഗ് മേധാവി നിഖിൽ സൊസാലെയെ പോലീസ് അറസ്റ്റ്...

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവെ ആർച്ച് പാലമായ ചെനാബ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. പാലത്തോടൊപ്പം കത്ര-ശ്രീനഗർ വന്ദേ ഭാരത് ട്രെയിൻ സർവീസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇത്...

വാഹനാപകടം; നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് മരിച്ചു, ഷൈനിന് പരിക്ക്

വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ മരിച്ചു. ഷൈൻ ടോം ചാക്കോയുടെ കുടുംബം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുകയായിരുന്നു. കുടുംബസമേതം ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലെ ഹൊഗനയ്ക്കല്‍...

ബക്രീദ് പ്രമാണിച്ച് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 6 അവധി

സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 6 അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകള്‍ക്കും ബാധകം അവധി ബാധകമായിരിക്കും. ഒന്ന് മുതൽ 12 വരെയുള്ള സ്‌കൂളുകൾക്ക് ജൂൺ 6 അവധി...

അയോദ്ധ്യ രാമക്ഷേത്രത്തിലെ രണ്ടാം പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടന്നു, വൻ ഭക്തജന തിരക്ക്

ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ രണ്ടാം പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. ഉപദേവതകളുടെ പ്രതിഷ്ഠാകർമവും നടന്നു. പ്രത്യേക പൂജകള്‍ക്ക് ശേഷമായിരുന്നു പ്രാണപ്രതിഷ്ഠ ചടങ്ങ്. ചടങ്ങുകളോടനുബന്ധിച്ച്‌ ക്ഷേത്രത്തില്‍ വൻ...