നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി പ്രവചിച്ച ഈയാഴ്ചത്തെ അസ്ഥിരമായ കാലാവസ്ഥയെ നേരിടാൻ യുഎഇ സജ്ജമാണ്. അതേസമയം കിംവദന്തികൾ പ്രചരിപ്പിക്കരുതെന്ന് താമസക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. യു എ ഇ യിൽ ഏപ്രിൽ 16-ന് ഉണ്ടായ വെള്ളപ്പൊക്കത്തിന് ശേഷം, രാജ്യത്തെ ചില പ്രദേശങ്ങളിൽ അസ്ഥിര കാലാവസ്ഥയുടെ പ്രത്യാഘാതങ്ങളെ കുറിച്ച് അധികാരികൾ ജാഗ്രതയോടെ നിലകൊള്ളുകയാണ്.