ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ വിസ്താര, മുംബൈയ്ക്കും ദമ്മാമിനുമിടയ്ക്ക് പ്രതിദിന നോണ്‍ സ്റ്റോപ് സര്‍വീസ് ആരംഭിച്ചു. മുംബൈക്കും ജിദ്ദക്കുമിടയ്ക്കുള്ള ‘7 വീക്‌ലി കണക്റ്റിവിറ്റി’ പൂര്‍ത്തിയാക്കി വിസ്താരയുടെ സൗദി അറേബ്യയിലെ രണ്ടാമത്തെ ലക്ഷ്യസ്ഥാനമാണിത്. ദുബായ്, ജിദ്ദ, അബുദാബി, മസ്‌കത്ത് എന്നിവയ്ക്ക് ശേഷം മേഖലയിലെ അഞ്ചാമത്തെ വിസ്താര ഡെസ്റ്റിനേഷനാണ് ദമ്മാം.
ഇന്ത്യന്‍ പ്രവാസികള്‍ ധാരാളമായി താമസിക്കുന്ന ദമ്മാം. സൗദി അറേബ്യയിലെ പ്രധാനപ്പെട്ട ഒരിടമാണ്. അത്തരമൊരു കേന്ദ്രത്തിലേക്ക് പ്രവര്‍ത്തനമാരംഭിക്കാനാകുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് വിസ്താര ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിനോദ് കണ്ണന്‍ പറഞ്ഞു. അന്താരാഷ്ട്ര ശൃംഖലയിലേക്ക് ദമ്മാമിനെ ചേര്‍ക്കുന്നത് മിഡില്‍ ഈസ്റ്റിലെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മികച്ച സേവനങ്ങൾ മുംബൈ- ദമ്മാം റൂട്ടില്‍ വിസ്താരയെ ഇഷ്ട കാരിയറാക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി
സ്‌കൈ ട്രാക്‌സിലും ട്രിപ് അഡൈ്വസറിലും ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗുള്ള എയര്‍ലൈനാണ് വിസ്താര. ലോകത്തിലെ മികച്ച 20 എയര്‍ലൈനുകളില്‍ വിസ്താര ഉള്‍പ്പെടുന്നുണ്ട്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ‘ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും മികച്ച എയര്‍ലൈന്‍’, ‘ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും മികച്ച ക്യാബിന്‍ ക്രൂ, തുടര്‍ച്ചയായ നാലാം വര്‍ഷം ‘ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും ബെസ്റ്റ് എയര്‍ലൈന്‍ സ്റ്റാഫ് സര്‍വീസ്’, ‘ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും മികച്ച ബിസിനസ് ക്‌ളാസ്’, ‘ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും 2022ലെ ശ്രദ്ധേയമായ സ്‌കൈ ട്രാക്‌സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ് എന്നിവ വിസ്താരയെ തേടിയെത്തിയിട്ടുണ്ട്. സിഎച്ച്-ഏവിയേഷന്‍ ഏഷ്യയുടെ മൂന്നാമത്തെ ‘യംങസ്റ്റ് എയര്‍ലൈന്‍ ഫ്‌ളീറ്റ്’ അവാര്‍ഡും തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വിസ്താര കരസ്ഥമാക്കിയിട്ടുണ്ട്.