വി​സ്താ​ര എ​യ​ർ​ലൈ​ൻ മി​ഡി​ലീ​സ്റ്റ്​ രാ​ജ്യ​ങ്ങ​ളി​ലേ​ക്കുള്ള വി​മാ​ന സ​ർ​വി​സു​ക​ൾ വ്യാ​പി​പ്പിക്കുന്നു, മുംബൈ-മസ്‌കത്ത് പ്രതിദിനസര്‍വീസ് തുടങ്ങി

ഇ​ന്ത്യ​യി​ൽ​നി​ന്ന്​ മി​ഡി​ലീ​സ്റ്റ്​ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ വ്യാ​പി​പ്പി​ക്കാ​നൊ​രു​ങ്ങി ടാ​റ്റ ഗ്രൂ​പ്പി​ന്‍റെ​യും സിം​ഗ​പ്പൂ​ര്‍ എ​യ​ര്‍ലൈ​ന്‍സി​ന്‍റെ​യും സം​യു​ക്ത സം​രം​ഭ​മാ​യ വി​സ്താ​ര എ​യ​ർ​ലൈ​ൻ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മും​ബൈ-​മ​സ്ക​ത്ത്​ പ്രതിദിന നോണ്‍ സ്‌റ്റോപ് സര്‍വീസ് ആ​രം​ഭി​ച്ച​താ​യി വിസ്താര സി.​ഇ.​ഒ വി​നോ​ദ് ക​ണ്ണ​ന്‍ അറിയിച്ചു. ഗ​ൾ​ഫി​ലെ നാ​ലാ​മ​ത്തെ ല​ക്ഷ്യ​സ്ഥാ​ന​മാ​ണി​ത്. ആഴ്ചയിൽ ഏഴ് സർവീസുകൾ വീതം നടത്തും . എ320 നിയോ എയർക്രാഫ്റ്റ് ആയിരിക്കും സർവീസിന് ഉപയോഗിക്കുന്നത്. എല്ലാ ദിവസവും രാത്രി 8.30ന് മുംബൈയിൽ നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാത്രി 9.35ന് മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തും. രാത്രി 10.55ന് മസ്‌കത്തിൽ നിന്ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം പുലർച്ചെ 3.10ന് മുംബൈയിൽ മടങ്ങിയെത്തും. നാ​ല് മാ​സ​ത്തി​നു​ള്ളി​ല്‍ വി​സ്താ​ര നെ​റ്റ്‌​വ​ര്‍ക്കി​ലേ​ക്ക് ചേ​ര്‍ത്ത മൂ​ന്നാ​മ​ത്തെ ഗ​ള്‍ഫ് ന​ഗ​ര​മാ​ണ് മ​സ്‌​ക​ത്ത്.

ഇന്ത്യക്കും ഗള്‍ഫ് മേഖലക്കുമിടക്ക് യാത്രക്കാരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ വിസ്താരയുടെ മിഡില്‍ ഈസ്റ്റ് റൂട്ടുകള്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവക്കുന്നത് എന്നും അവാര്‍ഡ് നേടിയ വിസ്താരയുടെ സേവനങ്ങള്‍ യാത്രക്കാര്‍ ഈ റൂട്ടിലും ഏറെ ഇഷ്ടപ്പെടുമെന്നും വിസ്താര സി.​ഇ.​ഒ വി​നോ​ദ് ക​ണ്ണ​ന്‍ ദുബൈയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയും ഗള്‍ഫ് രാഷ്ട്രങ്ങളും തമ്മിലുള്ള ദൃഢമായ ഉഭയ കക്ഷി ബന്ധവും ശക്തമായ സാംസ്‌കാരിക, സാമ്പത്തിക ബന്ധവും വളര്‍ച്ചാ പദ്ധതികള്‍ക്ക് വലിയ പ്രചോദനമായെന്നും മിഡില്‍ ഈസ്റ്റിലെ മറ്റ് റൂട്ടുകളിലെ തങ്ങളുടെ വിജയകരമായ ബിസിനസ് അതിന്റെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ച്ചയായ വര്‍ധിച്ച ആവശ്യകത പരിഗണിച്ചാണ് വിസ്താര നെറ്റ്‌വര്‍ക്കിലെ നാലാമത്തെ ലക്ഷ്യസ്ഥാനമായ മസ്‌കത്തിലേക്കുള്ള സര്‍വീസ് തുടങ്ങിയത്. മുംബൈക്കും ദുബായിക്കുമിടക്ക് വിസ്താരക്ക് നിലവില്‍ പ്രതിദിന സര്‍വീസുണ്ട്. അബുദാബിയും ജിദ്ദയുമാണ് മറ്റ് രണ്ടെണ്ണം.

സ്‌കൈട്രാക്‌സിലും ട്രിപ് അഡൈ്വസറിലും ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗുള്ള എയര്‍ലൈനാണ് വിസ്താര. കൂടാതെ, ക്യാബിന്‍ ശുചിത്വത്തിനും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതിനും ലോകോത്തര മികവുകള്‍ക്ക് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ലോകത്തിലെ മികച്ച 20 എയര്‍ലൈനുകളില്‍ വിസ്താര അടുത്തിടെ ഉള്‍പ്പെട്ടിട്ടുണ്ട്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ‘ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും മികച്ച എയര്‍ലൈന്‍’, ‘ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും മികച്ച ക്യാബിന്‍ ക്രൂ’; തുടര്‍ച്ചയായ നാലാം വര്‍ഷം ‘ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും ബെസ്റ്റ് എയര്‍ലൈന്‍ സ്റ്റാഫ് സര്‍വീസ്’; ‘ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും’ ശ്രദ്ധേയമായ 2022ലെ സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ് എന്നിവ വിസ്താരയെ തേടിയെത്തിയിട്ടുണ്ട്.

നടി ചാർമിളയുടെ ആരോപണം ശരിവച്ച് നടൻ വിഷ്ണു

സംവിധായകൻ ഹരിഹരൻ തന്നോട് മോശമായി പെരുമാറിയതായുള്ള നടി ചാർമിളയുടെ ആരോപണങ്ങൾ ശരിവച്ച് നടൻ വിഷ്ണു. നടി ചാർമിള വഴങ്ങുമോയെന്ന് സംവിധായകൻ ഹരിഹരൻ തന്നോട് ചോദിച്ചതായി നടൻ വിഷ്ണു. ‘‘ഹരിഹരൻ അയൽവാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി...

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടല്‍, അവശനിലയിലായ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു. ഓഗസ്റ്റ് 21 നായിരുന്നു കൊമ്പൻമാര്‍ തമ്മിൽ കൊമ്പുക്കോർത്തത്. സംഭവത്തിൽ മുറിവാലൻക്കൊമ്പന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ മുറിവാലൻ...

മുകേഷിന് ജാമ്യം നൽകരുത്, മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസ്

മുകേഷിന്റെ മുൻകൂർജാമ്യാപേക്ഷക്കെതിരെ കേരള പോലീസ്. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പോലീസിന്റെ ആവശ്യം. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നീക്കം. ഇത് സംബന്ധിച്ച് എറണാകുളം...

ഡൽഹി മുതൽ ചെന്നൈ വരെ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വില വർദ്ധിച്ചു, ഇന്ന് മുതൽ പ്രബല്യത്തിൽ

എണ്ണ വിപണന കമ്പനികൾ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ഞായറാഴ്ച മുതൽ വർധിപ്പിച്ചു. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ നിരക്ക് സെപ്റ്റംബർ 1 മുതൽ 39...

വ്യാജ ആരോപണങ്ങൾ, നിയമപോരാട്ടത്തിന് തയ്യാറെടുക്കുന്നു: നടൻ ജയസൂര്യ

തനിക്ക് നേരെ ഇപ്പോൾ ഉയരുന്നതെല്ലാം വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും വ്യക്തമാക്കി നടൻ ജയസൂര്യ. വ്യാജ ആരോപണങ്ങൾ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകും എന്നും...

​കെ ​ജെ ​ബേബി (കനവ് ബേബി) അന്തരിച്ചു

ക​ന​വ്​ ​എ​ന്ന​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​വി​ദ്യാ​ഭ്യാ​സ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ പ്രശസ്‌തനായ​ ​കെ.​ജെ.​ ​ബേബി (കനവ് ബേബി) അന്തരിച്ചു. കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്. 70...

ഹരിയാന തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം, വോട്ടെണ്ണൽ ഒക്ടോബർ 8ന്

ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പ്രഖ്യാപിച്ചു, അത് ഒക്ടോബർ 1 മുതൽ ഒക്ടോബർ 5, 2024 ലേക്ക് മാറ്റി. തുടർന്ന്, ജമ്മു കശ്മീർ, ഹരിയാന നിയമസഭാ...