ക്രിസ്‌മസ് ആഘോഷിക്കാൻ ദുബായ് ഗ്ലോബൽ വില്ലേജിലേക്ക് സന്ദർശകരുടെ ഒഴുക്ക്. കുട്ടികളും കുടുംബങ്ങളുമായി നിരവധി സന്ദർശകരാണ് ഗ്ലോബൽ വില്ലേജിലേക്ക് എത്തിയത്. ദിവങ്ങൾക്ക് മുൻപ് തന്നെ ക്രിസ്തുമസ് ആഘോഷങ്ങൾക്കായി ഗ്ലോബൽ വില്ലേജിലേജ് ഒരുങ്ങിയിരുന്നു. ഗ്ലോബൽ വില്ലേജിലെ പ്രശസ്തമായ 21 മീറ്റർ ഉയരമുള്ള ക്രിസ്മസ് ട്രീ വർണ്ണ വിളക്കുകൾ കൊണ്ട് അലങ്കരിച്ച് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. കുട്ടികൾക്കൊപ്പം കുസൃതി കാട്ടാൻ സാന്താ അപ്പൂപ്പനും എപ്പോഴും ഗോബൽ വില്ലേജിൽ ഉണ്ട്. ഗ്ലോബൽ വില്ലേജിൻറെ എല്ലാ ഭാഗങ്ങളിലും ക്രിസ്തുമസ് ആഘോഷങ്ങൾ ഇപ്പോഴും തുടരുകയാണ്. സാന്താ അപ്പൂപ്പനെ കണ്ട് കുശലം പറയുവാനും, തൊട്ടുനോക്കാനും നെഞ്ചിൽ തലചേർത്തു വച്ച് ചിത്രങ്ങൾ പകർത്താനും പ്രായമായവർ അടക്കം തിരക്കുകൂട്ടുന്ന കാഴ്ചയും കാണാം
ഡിസംബർ 30 ക്രിസ്മസ് അപ്പൂപ്പനെയും മറ്റു പരിപാടികളും സന്ദർശകർക്ക് നേരിട്ട് ആസ്വദിക്കാം. യുവാക്കളെയും പ്രായമായവരെയും ഒരുപോലെ ആവേശം കൊള്ളിക്കുന്ന പരിപാടികളും സാന്തയോടൊപ്പം ചിത്രങ്ങൾ എടുക്കാനുള്ള അവസരങ്ങളും സന്ദർശകർക്ക് ലഭിക്കും. ക്രിസ്തുമസ് ഷോപ്പിംഗിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ക്രിസ്മസിന്റെ ഭാഗമായി ഒരുങ്ങിയിരിക്കുന്ന വിന്റർ വണ്ടർ ലാൻഡ് ജനുവരി 8വരെ തുടരും. സാന്തയുടെ സേനയാണ് ഈ ദിവസങ്ങളിൽ ഗ്ലോബൽ വില്ലേജിനെ സംരക്ഷിക്കുന്നത്. ഇടയ്ക്കിടെ കുട്ടികൾക്കിടയിൽ ഇവർ പ്രത്യക്ഷപ്പെടും. പല വേഷത്തിൽ എത്തുന്ന കലാകാരന്മാർ കുട്ടികളെമാത്രല്ല കുടുംബത്തെയും കയ്യിലെടുക്കാനുള്ള രസകരമായ തന്ത്രങ്ങളുമായാണ് എത്തുന്നത്