യുഎഇയിലെ ആദ്യ ബാറ്ററി റീസൈക്‌ളിംഗ് പ്‌ളാന്റ് ‘ദുബാറ്റ്’ ഉദ്ഘാടനം ചെയ്തു

യുഎഇയിലെ ആദ്യ പൂര്‍ണ സംയോജിത ബാറ്ററി റീസൈക്‌ളിംഗ് പ്‌ളാന്റായ ‘ദുബാറ്റ്’ ദുബൈ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ഉദ്ഘാടനം ചെയ്തു. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി, കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി കാര്യ മന്ത്രി ഡോ. അംന അല്‍ ദഹക്, യുഎഇ പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് ഹെഡ് മര്‍യം ബിന്‍ത് മുഹമ്മദ് സഈദ് അല്‍ ഹാരിബ് അല്‍ മിഹൈറി, വ്യവസായ-നൂതന സാങ്കേതിക കാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഉമര്‍ അല്‍ സുവൈദി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ഉദ്ഘാടന ചടങ്ങിനിടെ ദുബാറ്റ് പ്‌ളാന്റ് വിപുലീകരണത്തിന് മൊത്തം നിക്ഷേപം 216 ദശലക്ഷം ദിര്‍ഹമായി ഉയര്‍ത്തിക്കൊണ്ടുള്ള മുസതഹ കരാറിലും ബന്ധപ്പെട്ടവര്‍ ഒപ്പുവച്ചു.

ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയർ ദാവൂദ് അല്‍ ഹാജ്‌റി, ദുബായ് കോര്‍പറേഷന്‍ ഫോര്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ & ഫെയര്‍ ട്രേഡ് (സിസിപിഎഫ്ടി) സിഇഒ മുഹമ്മദ് ഷാഇല്‍ അല്‍ സഅദി, ദുബായ് സാമ്പത്തിക-വിനോദ സഞ്ചാര വകുപ്പ് (ഡിഇടി) സിഒഒ മുഹമ്മദ് ഷറഫ്, ലുലു ഗ്രൂപ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.എ യൂസുഫലി, കേരള നിയമസഭാ പ്രതിപക്ഷ ഉപനേതാവും മുന്‍ വ്യവസായ മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങി നൂറുകണക്കിന് പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ബിസിനസ് രംഗത്തെ പ്രമുഖരുമുള്‍പ്പെടെയുള്ള അതിഥികളെ ടീകോം ഗ്രൂപ് സിഇഒ അബ്ദുല്ല ബെല്‍ഹോള്‍, ദുബാറ്റ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, ടീകോം ഗ്രൂപ് ഇന്‍ഡസ്ട്രിയല്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സൗദ് അബൂ അല്‍ ഷവാരീബ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

സുസ്ഥിര വ്യാവസായിക-സാമ്പത്തിക വികസനം ഉത്തേജിപ്പിക്കാന്‍ യുഎഇ ഇന്‍ഡസ്ട്രിയല്‍ ഡീകാര്‍ബണൈസേഷന്‍ റോഡ് മാപ്, യുഎഇ സര്‍കുലര്‍ എകോണമി പോളിസി 2031, ദുബായ് ഇന്റഗ്രേറ്റഡ് വേസ്റ്റ് മാനേജ്‌മെന്റ് സ്ട്രാറ്റജി 2041 എന്നിവയുടെ ലക്ഷ്യങ്ങള്‍ക്ക് ഗതിവേഗം പകരുന്നതാണ് ഈ ഫാക്ടറി. ദുബാറ്റ് പ്‌ളാന്റില്‍ നിര്‍മിക്കുന്ന ഇന്‍ഗോട്ടുകള്‍ പുതിയ ബാറ്ററികള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കും. ദുബാറ്റില്‍ നിര്‍മിക്കുന്ന ബാറ്ററി ഉല്‍പന്നങ്ങള്‍ യുഎഇയില്‍ വില്‍ക്കുകയും ജിസിസി, യൂറോപ്, പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് കയറ്റിയയക്കുകയും ചെയ്യും. പ്രാദേശികമായി നിര്‍മിക്കുന്ന ഉല്‍പന്നങ്ങളുടെ വിതരണ ശൃംഖല ശക്തിപ്പെടുത്താനുള്ള ‘മേക് ഇറ്റ് ഇന്‍ ദി എമിറേറ്റ്‌സ്’ സംരംഭത്തെ ദുബാറ്റ് പിന്തുണക്കുന്നു. നൂതന സാങ്കേതിക വിദ്യയോടെയുള്ള ദുബാറ്റ് ഫാക്ടറിയുടെ ഉദ്ഘാടനം സര്‍കുലാര്‍ എകോണമി അജണ്ടയുടെ ലക്ഷ്യങ്ങളെ പിന്തുണക്കാനുള്ള സുപ്രധാന ചുവടുവയ്പ്പാണെന്ന് മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി പറഞ്ഞു. സര്‍കുലാര്‍ സാമ്പത്തിക മാതൃകയിലേക്കുള്ള യുഎഇയുടെ മാറ്റത്തെ പ്രേരിപ്പിക്കുന്ന ശ്രമങ്ങളിലൊന്നായി ഇതിനെ കാണാമെന്നും അദ്ദേഹം നിരീക്ഷിച്ചു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതത്തില്‍ നിന്ന് സമൂഹങ്ങളെ സംരക്ഷിക്കാന്‍ യുഎഇയില്‍ നിര്‍ണായകമായ നടപടി സ്വീകരിക്കുന്നതിന്റെ ഉദാഹരണമാണ് ദുബാറ്റ് ബാറ്ററി റീസൈക്‌ളിംഗിന്റെ പുതിയ പ്‌ളാന്റെന്ന് മന്ത്രി ഡോ. അംന അല്‍ ദഹക് അഭിപ്രായപ്പെട്ടു. ദുബാറ്റ് ബാറ്ററി റീസൈക്‌ളിംഗ് ഇന്ന് സ്വീകരിക്കുന്ന നടപടികള്‍ യുഎഇയില്‍ വലിയ മാറ്റമുണ്ടാക്കും. മറ്റുള്ളവര്‍ക്ക് ദുബാറ്റ് ഒരു പ്രചോദനമാകുമെന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ദേശീയ വ്യാവസായിക മേഖലയുടെ വളര്‍ച്ചക്കും വികസനത്തിനുമൊപ്പം പ്രാദേശിക ഉല്‍പന്നങ്ങളുടെ മത്സര ക്ഷമത വര്‍ധിപ്പിക്കാനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ദുബാറ്റിന്റെ സംയോജിത ബാറ്ററി റീസൈക്‌ളിംഗ് ഫാക്ടറിയെന്ന് ഉമര്‍ അല്‍ സുവൈദി പറഞ്ഞു. 2050ഓടെ വ്യവസായത്തിലെ കാര്‍ബണ്‍ പുറന്തള്ളല്‍ 93% കുറയ്ക്കാന്‍ മന്ത്രാലയം ആരംഭിച്ച ഇന്‍ഡസ്ട്രിയല്‍ ഡീകാര്‍ബണൈസേഷന്‍ റോഡ് മാപ്പുമായി ഈ നീക്കം യോജിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബാറ്റിന്റെ തുടക്കം ഡിഐസിയില്‍ നിക്ഷേപകര്‍ക്കുള്ള വിശ്വാസത്തിന്റെ തെളിവായി മാറിയിരിക്കുന്നുവെന്ന് സൗദ് അബൂ അല്‍ ഷവാരീബ് പറഞ്ഞു. പ്രതിവര്‍ഷം 72,000 മുതല്‍ 96,000 ടണ്‍ വരെ ഉപയോഗിച്ച ബാറ്ററികള്‍ യുഎഇയില്‍ ലഭ്യമാവുന്നുണ്ടെന്നും ഇത്രയും ഭീമമായ ലഭ്യത അവയുടെ ശരിയായ പുനരുപയോഗം ഉറപ്പാക്കാന്‍ തങ്ങളെ പ്രോത്സാഹിപ്പിച്ചെന്നും ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ പറഞ്ഞു. ജബല്‍ അലി തുറമുഖം, അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഇത്തിഹാദ് റെയില്‍ ഫ്രെയ്റ്റ് ടെര്‍മിനല്‍ എന്നിവയുടെ സാമീപ്യമുള്ള ഡിഐസിയുടെ സൗകര്യം പ്രയോജനപ്പെടുത്തി ദുബായ് ഇന്റഗ്രേറ്റഡ് വേസ്റ്റ് മാനേജ്‌മെന്റ് സ്ട്രാറ്റജി 2041ന് ഊര്‍ജം പകരാനാണ് ദുബാറ്റിന്റെ പദ്ധതി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ദുബാറ്റ് മുഖേന യുഎഇയുടെ സുസ്ഥിരതക്ക് സംഭാവന ചെയ്യാനാകുന്നതില്‍ ആഹ്‌ളാദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

120 മില്യണ്‍ ദിര്‍ഹം വിലമതിക്കുന്ന, 65000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ദുബാറ്റിലെ അത്യാധുനിക പ്‌ളാന്റ്, ഉപയോഗിച്ച ലെഡ് ആസിഡ് ബാറ്ററികളില്‍ നിന്നും അപകടകരമായ മാലിന്യങ്ങള്‍ സുരക്ഷിതമായി വേര്‍തിരിച്ചെടുത്ത് ഉരുക്കി ശുദ്ധീകരിക്കുന്നു. യുഎഇയില്‍ ഉല്‍പാദിപ്പിക്കുന്ന ബാറ്ററി മാലിന്യത്തി െന്റ 80% വരെ റീസൈക്കിള്‍ ചെയ്താണ് ലെഡ് ഇന്‍ഗോട്ടുകള്‍ നിര്‍മിക്കുന്നത്. മാസങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ദുബാറ്റ് പ്‌ളാന്റിന്റെ ഉദ്ഘാടനം നടന്നത്. 50,000 ചതുരശ്ര അടി വിസ്തൃതിയില്‍ വിപുലീകരണമാകു ന്നതോടെ ദുബാറ്റിന്റെ വിറ്റുവരവ് 200 മില്യണ്‍ ദിര്‍ഹമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 3,600 മെട്രിക് ടണ്‍ ബാറ്ററി പ്‌ളാസ്റ്റിക്കിനും 5,000 മെട്രിക് ടണ്‍ ലിഥിയം ബാറ്ററികള്‍ക്കും 7000 മെട്രിക് ടണ്‍ ഇമാലിന്യത്തിനുമായുള്ള ഗ്രൈന്‍ഡിംഗ്, ഗ്രാന്യുലേഷന്‍ ലൈനുകള്‍ക്ക് പുറമെ, ലെഡ് ബില്ലറ്റുകള്‍, വയറുകള്‍, ലെഡ് ഷോട്ടുകള്‍ എന്നിവയ്ക്കായി സമര്‍പ്പിത ലൈനുകളും ഇവിടെയുണ്ടാകും. 96 ദശലക്ഷം ദിര്‍ഹമിന്റെ വിപുലീകരണം പൂര്‍ത്തിയാകുന്നതോടെ, ഫാക്ടറിയുടെ ലെഡ് ആസിഡ് ബാറ്ററി റീസൈക്‌ളിംഗ് ശേഷി പ്രതിവര്‍ഷം 75,000 മെട്രിക് ടണ്‍ ആയി ഉയരും. 

സോമനാഥിൽ ‘ശൗര്യ യാത്ര’ 108 കുതിരകളുടെ അകമ്പടിയോടെ പ്രധാനമന്ത്രി, പ്രത്യേക പൂജകളിൽ പങ്കെടുത്തു

സോമനാഥ് ക്ഷേത്രത്തിന്റെ പ്രൗഢിയും ഭാരതീയ സംസ്കാരത്തിന്റെ അതിജീവനവും വിളിച്ചോതി പ്രധാനമന്ത്രി നരേന്ദ്ര മോദി നയിച്ച 'ശൗര്യ യാത്ര' ഗുജറാത്തിലെ സോമനാഥിൽ അരങ്ങേറി. സോമനാഥ് ക്ഷേത്രത്തിന് നേരെയുണ്ടായ ആദ്യ വിദേശീയാക്രമണത്തിന്റെ ആയിരം വർഷങ്ങൾ സ്മരിക്കുന്ന...

അറസ്റ്റിലായ രാഹുലിനെതിരെ ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകർ

മൂന്നാമത്തെ ബലാത്സം​ഗ പരാതിയിൽ രാ​ഹുലിനെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാൾ കരിങ്കൊടിയും മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകർ എത്തി പ്രതിഷേധിച്ചു. രാ​ഹുലിനെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനക്കായി പത്തനംതിട്ട ജനറൽ...

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ, അറസ്റ്റ് മൂന്നാം ബലാത്സം​ഗ പരാതിയിൽ

മൂന്നാമത്തെ ബലാത്സം​ഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. ഇന്നലെ അർധരാത്രിയോടെയാണ് രാ​ഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ട സ്വദേശിയായ യുവതിയാണ് രാഹുലിനെതിരെ പരാതി നൽകിയതെന്നാണ്...

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. ക്ഷേത്രത്തിന്റെ സർവ്വാധിപതിയായ തന്ത്രിയുടെ അറസ്റ്റ് സ്വർണക്കൊള്ള കേസിൽ നിർണ്ണായകമാവുകയാണ്. പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ മുതൽ തന്ത്രിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു....

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ഏറെ വിവാദമായ ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇഡി ജോയിൻ്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. ഒറ്റ കേസ്...

അയൽരാജ്യത്ത് കരസേനാ ഓപ്പറേഷൻ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്

മെക്സിക്കോയിൽ കരസേനാ ഓപ്പറേഷൻ ആരംഭിക്കുമെന്ന് യുഎസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു, "മയക്കുമരുന്ന് കടത്തുകാർക്കെതിരെ ഞങ്ങൾ ഇപ്പോൾ ഒരു കരസേനാ ഓപ്പറേഷൻ ആരംഭിക്കാൻ...

അമേരിക്ക പിടിച്ചെടുത്ത എണ്ണക്കപ്പലിൽ മൂന്ന് ഇന്ത്യക്കാർ ഉൾപ്പെട്ടതായി സൂചന

വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ വെച്ച് ഇന്നലെ അമേരിക്ക പിടിച്ചെടുത്ത എണ്ണക്കപ്പലിൽ മൂന്ന് ഇന്ത്യക്കാർ ഉൾപ്പെട്ടതായി സൂചന. റഷ്യൻ പതാകയുള്ള കപ്പൽ മരിനീരയിലെ 28 ജീവനക്കാരിൽ മൂന്ന് ഇന്ത്യക്കാരും ഉണ്ടായിരുന്നുവെന്നാണ് റിപോർട്ടുകൾ. ബെല്ല 1...

ശസ്ത്രക്രിയയിൽ ഗുരുതര പിഴവ്; തിരുവനന്തപുരം ജൂബിലി മെമ്മോറിയൽ ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം ജൂബിലി മെമ്മോറിയൽ ആശുപത്രിക്കെതിരെ ​ഗുരുതര ചികിത്സാപിഴവ് പരാതി ഉയർന്ന സംഭവത്തിൽ കൻോൺമെന്റ് പൊലീസ് കേസെടുത്തു. ഇടുപ്പ് എല്ലിന് നടത്തിയ ശസ്ത്രക്രിയയിൽ ആണ് ഗുരുതര ചികിത്സാ പിഴവ് സംഭവിച്ചത്. രക്തയോട്ടം കൂട്ടാനുള്ള ശസ്ത്രക്രിയക്കിടെ...