യുഎഇയിൽ ഇന്ന് രാവിലെ മുതൽ ശക്തമായ മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. തുടർന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തണുത്ത കാലാവസ്ഥയായതിനാൽ രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ താപനില 8 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്നും റിപ്പോർട്ടുണ്ട്. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ റിപ്പോർട്ട് അനുസരിച്ച് ചില ആന്തരിക പ്രദേശങ്ങളിൽ ഡിസംബർ 7 ശനിയാഴ്ച രാവിലെ വരെ മൂടൽമഞ്ഞുള്ള അവസ്ഥ പ്രതീക്ഷിക്കാം. രാജ്യത്തിൻ്റെ തീരപ്രദേശങ്ങളിൽ പരമാവധി താപനില 24 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെയാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും കുറഞ്ഞ താപനില 13 മുതൽ 18 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കുന്നു, യു.എ.ഇയിൽ ഉടനീളം വേഗത മണിക്കൂറിൽ 30 കി.മീ/മണിക്കൂറിൽ എത്തും. ഡിസംബർ 6 മുതൽ ഡിസംബർ 9 വരെ വേഗത മണിക്കൂറിൽ 40 കി.മീ. ആയിരിക്കും.
ഇന്ന് ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും നേരിയതോ മിതമായതോ ആയ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, രാജ്യത്ത് പകൽ സമയതാപനില 30 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 28 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 27 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും. അബുദാബിയിൽ 17 ഡിഗ്രി സെൽഷ്യസും ദുബായിൽ 19 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 8 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയാം എന്നും അധികൃതർ അറിയിച്ചു