യു.എ.ഇ ദേശീയദിനമായ(ഈദ് അൽ ഇത്തിഹാദ്) ഡിസംബർ 2 ന് ആഘോഷപരിപാടികൾ അരങ്ങേറുന്നതിനാലും അവധിയായായതിനാലും ദുബൈയിലെ പൊതു ബീച്ചുകളിലെ പ്രവേശനത്തിൽ നിയന്ത്രണം പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി. ജുമൈറ ബീച്ച് രണ്ട്, ജുമൈറ ബീച്ച് മൂന്ന്, ഉമ്മു സുഖൈം ഒന്ന്, രണ്ട് എന്നീ ബീച്ചുകളിലാണ് ശനി മുതല്‍ ചൊവ്വ വരെ മുനിസിപ്പാലിറ്റി അധികൃതര്‍ കര്‍ശന നിയന്ത്രണം പ്രഖ്യാപിച്ചത്. അവധി ദിനങ്ങളില്‍ പ്രധാന നാല് ബീച്ചുകളിൽ പ്രവേശനം കുടുംബങ്ങള്‍ക്ക് മാത്രമായിരിക്കും.
അവധി ദിനങ്ങളില്‍ കുടുംബങ്ങള്‍ക്ക് സ്വസ്ഥമായി ബീച്ച് ആസ്വദിക്കാനുള്ള അവസരം നല്‍കാനാണ് ശ്രമിക്കുന്നതെന്ന് മുനിസിപ്പാലിറ്റിയിലെ പബ്ലിക് ബീച്ചസ് ആന്‍ഡ് വാട്ടര്‍വെയ്സ് വകുപ്പ് മേധാവി ഇബ്രാഹിം മുഹമ്മദ് ജുമാ പറഞ്ഞു. ആഘോഷപരിപാടികൾ അരങ്ങേറുന്നതിനാലും പൊതു-സ്വകാര്യ മേഖലക്ക് നാലു ദിവസത്തെ വാരാന്ത്യ അവധി അവധിയായായതിനാലും ബീച്ചുകളിലെ സന്ദര്‍ശക തിരക്ക് കുത്തനെ ഉയരാന്‍ സാധ്യതയുണ്ട്. അതിനാലാണ് സുരക്ഷയുടെ ഭാഗമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
യു.എ.ഇയിലെ സ്വദേശികളും വിദേശികളും ഈദ് അല്‍ ഇത്തിഹാദ് ആഘോഷങ്ങള്‍ക്കായുള്ള തയാറെടുപ്പിലാണ്. 7 എമിറേറ്റുകളും അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. പൊതുസ്ഥലങ്ങളിലും വിവിധ മാളുകൾ കേന്ദ്രീകരിച്ചതും വൈവിധ്യമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആഘോഷതോടനുബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ കൃതമായി പാലിക്കാൻ അധികൃതര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.