അബുദാബി: യുഎഇയിൽ ഇന്ധന വില വർധിപ്പിച്ചു. നവംബർ മാസത്തെ നിരക്കാണ് പ്രഖ്യാപിച്ചത്. തുടർച്ചയായി നാലു മാസം വില കുറച്ച ശേഷമാണ് യുഎഇയിൽ ഇന്ധന വില വർധിപ്പിക്കുന്നത്. സ്പെഷ്യൽ പെട്രോൾ ലിറ്ററിന് 28 ഫിൽസ് കൂട്ടി രണ്ട് ദിർഹം 92 ഫിൽസിൽ നിന്ന് മൂന്നു ദിർഹം 20 ഫിൽസ് ആയി. 2.85 ദിർഹമായിരുന്ന ഇ പ്ലസ് പെട്രോളിന് ഇനി 3.13 ദിർഹമായിരിക്കും. സൂപ്പർ 98 വിഭാഗത്തിലുള്ള പെട്രോൾ ലിറ്ററിനു 39 ഫിൽസ് വർധിച്ചു മൂന്ന് ദിർഹം 32 ഫിൽസ് ആയി. ഡീസൽ വില 3.76 ദിർഹത്തിൽ 25 ഫിൽസ് കൂട്ടി നാലു ദിർഹം ഒരു ഫിൽസ് ആയി. 2015 ല്‍ വില നിയന്ത്രണം എടുത്ത് കളഞ്ഞ ശേഷം ഈ ജൂലൈ മാസമാണ് ഇന്ധനവില ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്