യുണൈറ്റഡ് അറബ് എമിറേറ്റ്സിന് പുറത്ത് നിന്ന് വ്യക്തികള്‍ക്ക് അവരുടെ എമിറേറ്റ്‌സ് ഐഡി കാര്‍ഡും പാസ്പോര്‍ട്ടും പുതുക്കാന്‍ അനുവദിക്കുന്ന പുതിയ സേവനത്തിന് യുഎഇയില്‍ തുടക്കമായി. ഇതോടെ യുഎഇ എമിറേറ്റ്സ് ഐഡിയും പാസ്പോർട്ടും ലോകത്ത് എവിടെ നിന്നും പുതുക്കാൻ സാധിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയാണ് (ഐസിപി) ഈ സൗകര്യം ഏർപ്പെടുത്തിയത്.
മതിയായ രേഖകൾ സഹിതം സ്മാർട്ട് ആപ്പിലൂടെ വ്യക്തി തന്നെ അപേക്ഷിക്കണം എന്നതാണ് നിബന്ധന. അതോറിറ്റിയുടെ ഔദ്യോഗിക സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ മുഖേന അപേക്ഷകന്‍ തന്നെയായിരിക്കണം ഇതിന് അപേക്ഷ സമര്‍പ്പിക്കുന്നത്. രേഖയുടെ ഉടമ അപേക്ഷകന്‍ തന്നെയാണ് എന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണിത്. യുഎഇക്ക് പുറത്ത് താമസിക്കുന്ന വ്യക്തികള്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകളില്‍ അതോറിറ്റിയുടെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ ആക്‌സസ് ചെയ്യാന്‍ കഴിയും. അതില്‍ വിദേശത്ത് നിന്ന് ഐഡി കാര്‍ഡുകള്‍ പുതുക്കുന്നതിനുള്ള സേവനം അവര്‍ക്ക് തിരഞ്ഞെടുക്കാനും അവരുടെ അപേക്ഷ സമര്‍പ്പിക്കാനും ഫീസ് അടയ്ക്കാനും ഇടപാട് തടസ്സമില്ലാതെ പൂര്‍ത്തിയാക്കാനും കഴിയും.
നിർദ്ദിഷ്ട 9 മാനദണ്ഡങ്ങൾ പൂർത്തിയാക്കുന്നവരുടെ രേഖകൾ ഓൺലൈൻ വഴി പുതുക്കുമെന്ന് ഐസിപി അറിയിച്ചു. രേഖകള്‍ക്കായി ഫോട്ടോ എടുക്കുമ്പോള്‍ എല്ലാവരും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം. യുഎഇക്കു പുറത്തുള്ള വ്യക്തിക്കുവേണ്ടി രാജ്യത്ത് മറ്റാരെങ്കിലും അപേക്ഷ സമർപ്പിച്ചാൽ നിരസിക്കും