യുഎഇയിൽ ഡെലിവറി റൈഡർമാർക്കായി നിർമ്മിച്ച വിശ്രമകേന്ദ്രങ്ങളുടെ എണ്ണം 356 ആയതായി മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. വേനൽക്കാലത്ത് ഡെലിവറി റൈഡേഴ്സിന് കടുത്ത ചൂടിൽനിന്ന് സംരക്ഷണം നൽകുന്നതിനായുള്ള അവശ്യസേവനങ്ങളോടുകൂടിയാണ് വിശ്രമകേന്ദ്രങ്ങൾ ഒരുക്കിയിട്ടുള്ളത്.
വേനൽ കടുത്ത സാഹചര്യത്തിൽ യുഎഇയിൽ ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ മൂന്നു മാസം യു.എ.ഇയിൽ ഉച്ചവിശ്രമനിയമം പ്രാബല്യത്തിലുണ്ട്. ഈ കാലയളവിൽ വെയിലത്ത് പുറംതൊഴിൽ ചെയ്യുന്നവർക്ക് ഉച്ചക്ക് 12.30 മുതൽ വൈകീട്ട് മൂന്നു മണിവരെ വിശ്രമം അനുവദിക്കണമെന്നാണ് നിയമം.