ദുബായിൽ സാലിക്ക് ടോളും പാര്‍ക്കിങ് ഫീസും വർദ്ധിക്കും

എ​മി​റേ​റ്റി​ൽ പാ​ർ​ക്കി​ങ് സ്ഥലങ്ങളിലും സാലിക്ക് ടോലുകളിലും പുനഃക്രമീകരണം വരുന്നു. തിരക്കേറിയ സമയങ്ങളിലും പ്രത്യേക പരിപാടികള്‍ നടക്കുന്ന വേളകളിലും ദുബായിലെ സാലിക്ക് ടോളും പാര്‍ക്കിങ് ഫീസും വര്‍ധിപ്പിക്കുന്ന പുതിയ പദ്ധതിയാണ് ദുബായില്‍ വരുന്നു. പീക്ക് സമയങ്ങളില്‍ സാലിക് ടോളും പാര്‍ക്കിങ് ഫീസും കൂടുകയും തിരക്കില്ലാത്ത സമയങ്ങളില്‍ അവ കുറയുകയും ചെയ്യുന്ന പുതിയ നിരക്ക് നിര്‍ണയ രീതി നടപ്പിലാക്കുന്നതോടെയാണിത്. ചില സമയങ്ങളില്‍ ടോളില്ലാതെയും സാലിക് റോഡുകളിലൂടെ യാത്ര ചെയ്യാന്‍ ഇതുവഴി അവസരം ലഭിക്കും.

പ്രവൃത്തിദിവസങ്ങളില്‍, രാവിലത്തെ തിരക്കേറിയ സമയത്തും (രാവിലെ 6 മണി മുതല്‍ 10 വരെ) വൈകുന്നേരത്തെ തിരക്കേറിയ സമയത്തും (വൈകിട്ട് 4 മണി മുതല്‍ രാത്രി 8 വരെ) ടോള്‍ 6 ദിര്‍ഹം ആയി വര്‍ധിക്കും. തിരക്കില്ലാത്ത സമയങ്ങളില്‍, രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയും രാത്രി 8 മുതല്‍ പുലര്‍ച്ചെ 1 വരെ, ടോള്‍ 4 ദിര്‍ഹം ആയിരിക്കും. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങള്‍, പ്രത്യേക അവസരങ്ങള്‍ അല്ലെങ്കില്‍ പ്രധാന ഇവന്‍റുകള്‍ ഒഴികെ, ദിവസം മുഴുവന്‍ സാലിക് ടോള്‍ നാല് ദിര്‍ഹം 4 ആയിരിക്കും. പുലര്‍ച്ചെ 1 മുതല്‍ രാവിലെ 6 വരെ ടോള്‍ ഗേറ്റ് വഴിയുള്ള യാത്ര സൗജന്യമായിരിക്കുമെന്നും ആര്‍ടിഎ അറിയിച്ചു.സമയത്തിനും ദിവസത്തിനും അനുസരിച്ച് പാര്‍ക്കിങ് ഫീസ് വ്യത്യാസപ്പെടുന്ന വേരിയബിള്‍ പാര്‍ക്കിങ് താരിഫ് നയം 2025 മാര്‍ച്ച് അവസാനത്തോടെ നടപ്പിലാക്കാനാണ് ആര്‍ടിഎ തീരുമാനിച്ചിരിക്കുന്നത്. ഇതു പ്രകാരം, രാവിലെ തിരക്കുള്ള സമയത്തും (രാവിലെ 8 മുതല്‍ 10 വരെ) വൈകുന്നേരത്തെ തിരക്കേറിയ സമയങ്ങളിലും (വൈകിട്ട് 4 മുതല്‍ രാത്രി 8 വരെ) പ്രീമിയം പാര്‍ക്കിംഗ് സ്ഥലങ്ങള്‍ക്ക് മണിക്കൂറിന് 6 ദിര്‍ഹമായി പാര്‍ക്കിംഗ് ഫീസ് കൂട്ടും.
മറ്റ് പൊതു പണമടച്ചുള്ള പാര്‍ക്കിങ് സ്ഥലങ്ങള്‍ക്ക് ഈ തിരക്കേറിയ സമയങ്ങളില്‍ മണിക്കൂറിന് 4 ദിര്‍ഹമായിരിക്കും പാര്‍ക്കിങ് ഫീസ്. അതേസമയം, തിരക്കില്ലാത്ത സമയങ്ങളില്‍ അഥവാ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയും രാത്രി 8 മുതല്‍ 10 വരെയും നിലവിലെ പാര്‍ക്കിങ് താരിഫുകള്‍ മാറ്റമില്ലാതെ തുടരും. രാത്രി 10 മുതല്‍ രാവിലെ 8 വരെ പാര്‍ക്കിങ് സൗജന്യമായിരിക്കും. അതേപോലെ ഞായറാഴ്ചകളില്‍ ദിവസം മുഴുവന്‍ പാര്‍ക്കിങ് സൗജന്യമായിരിക്കും.

നഗരത്തിലെ ഗതാഗതം വര്‍ധിപ്പിക്കുന്നതിനുള്ള സമഗ്ര തന്ത്രത്തിന്‍റെ ഭാഗമായാണ് നടപടിയെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. ഇതിന്‍റെ ഭാഗമായി വേരിയബിള്‍ റോഡ് ടോള്‍ പ്രൈസിങ് (സാലിക്), വേരിയബിള്‍ പാര്‍ക്കിങ് താരിഫ് യനങ്ങള്‍, ഇവന്‍റ് സ്‌പെസിഫിക് പാര്‍ക്കിങ് താരിഫുകള്‍ ഉള്‍പ്പെടെയുള്ള പദ്ധതികളാണ് ആര്‍ടിഎ നടപ്പാക്കുന്നത്.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഫുട്‌ബോൾ താരം ഐ.എം വിജയൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ഐ.എം വിജയൻ. അതേസമയം രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടാൽ എംപി സ്ഥാനം ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. കരിയറിലുടനീളം...

കരുനാഗപ്പള്ളിയില്‍ നടുറോഡില്‍ അരുംകൊല, ഗുണ്ട അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തി

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗുണ്ട ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായായ അലുവ അതുലിനെ നടുറോഡില്‍ അതിക്രൂരമായി ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി. ജാമ്യത്തിലിറങ്ങിയ അതുല്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ പോയി മടങ്ങി പോകുമ്പോഴാണ് കാറിൽ...

യു എ ഇയിൽ വ്യോമാക്രമണ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ നിർദ്ദേശം നൽകി അധികൃതർ

വ്യോമാക്രമണങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ യു എ ഇ അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. വ്യോമാക്രമണങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും, ഇത്തരം വസ്തുക്കൾ കണ്ടെത്തിയാൽ...

ആക്രമണവീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച 45 പേരെ അറസ്റ്റ് ചെയ്ത് അബുദാബി പോലീസ്

മേഖലയിൽ നിലനിൽക്കുന്ന നിലവിലെ ആക്രമണ സംഭവങ്ങളുടെ വീഡിയോ ചിത്രീകരിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. അബുദാബി പൊലീസിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റാണ്...

പ്രതിഷേധം ശക്തം, മുൻമന്ത്രി ജി. സുധാകരന്റെ വീടിന് പോലീസ് കാവൽ

മുൻമന്ത്രി ജി. സുധാകരൻ പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതോടെ പ്രതിഷേധം ശക്തമാവുകയാണ്. സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ പുന്നപ്ര പറവൂരിലെ അദ്ദേഹത്തിന്റെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. അമ്പലപ്പുഴ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ...

പത്തനാപുരത്തെ എൻഎസ്എസ് ഭിന്നത; ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമെന്ന് ഗണേഷ്‍കുമാർ

പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമാണെന്ന് കെബി ഗണേഷ്‍കുമാര്‍ പറഞ്ഞു. തന്‍റെ പിതാവായ ആര്‍ ബാലകൃഷ്ണ പിള്ളയാണ് പത്തനാപുരം താലൂക്ക് യൂണിയൻ വളർത്തിയതെന്നും ഒരു പായ ഇട്ടാണ് എൻഎസ്എസ്...

ഖാർഗ് ദ്വീപിന് നേരെ ശക്തമായ ബോംബാക്രമണം, തിരിച്ചടിക്കുമെന്ന് ഇറാൻ

പേർഷ്യൻ ഗൾഫിൽ സ്ഥിതി ചെയ്യുന്ന ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ പൂർണ്ണമായും തകർക്കപ്പെട്ടുവെന്നും മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ബോംബാക്രമണങ്ങളിൽ ഒന്നാണിതെന്നും യുഎസ് പ്രസിഡന്റ് ട്രംപ്. നിലവിൽ ദ്വീപിലെ എണ്ണ...

ഇറാനും ഇന്ത്യയും സുഹൃത്തുക്കളാണ്, ഇന്ധനക്കപ്പലുകളുടെ പ്രതിസന്ധി പരിഹരിക്കാൻ ശ്രമം: ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്കുള്ള ഇന്ധനക്കപ്പലുകൾ കടത്തിവിടുന്നതിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പരമാവധി ശ്രമിക്കുമെന്നും ഉടൻ തന്നെ നല്ല വാർത്തകൾ പ്രതീക്ഷിക്കാം എന്നും ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി പറഞ്ഞു. കഴിഞ്ഞ 24...