മഹ്സൂസ് നറുക്കെടുപ്പ്: പ്രവാസി മലയാളിക്ക് 10 ലക്ഷം ദിര്‍ഹം

മഹ്സൂസ് നടത്തിയ 120-ാമത് ആഴ്ച്ച നറുക്കെടുപ്പിൽ ഇന്ത്യന്‍ പ്രവാസി പ്രദീപ് ഗ്യാരണ്ടീഡ് മില്യണയറായി.
മഹ്സൂസ് പ്രൈസ് സ്ട്രക്ച്ചര്‍ പുതുക്കിയതിന് ശേഷമുള്ള രണ്ടാമത്തെ വിജയിയാണ് പ്രദീപ്. തൃശൂർ പാവറട്ടി സ്വദേശിയായ പ്രദീപ് തന്റെ സഹപ്രവർത്തകരായ ആറു മലയാളികളുമായി ചേർന്നാണ് നറുക്കെടുപ്പിൽ പങ്കെടുത്തത്. കഴിഞ്ഞ 15 വര്‍ഷമായി സൗദി അറേബ്യയിൽ കൊറിയൻ കെട്ടിട നിർമ്മാണ കമ്പനിയിൽ ക്വാളിറ്റി കൺട്രോൾ സൂപ്പർവൈസർ ആയി ജോലി ചെയ്യുന്ന പ്രദീപ് സുഹ‍‍ൃത്തുക്കളുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് ഈ മാര്‍ച്ചിൽ മഹ്സൂസ് അക്കൗണ്ട് തുടങ്ങി മത്സരങ്ങളിൽ പങ്കെടുക്കുകയായിരുന്നു. മത്സരത്തിൽ പങ്കെടുത്ത നാലാം തവണ തന്നെ ഭാഗ്യം പ്രദീപിനെ തേടിയെത്തി. മലയാളികളായ ആറു സഹപ്രവർത്തകരുമായും തുക തുല്യമായി പങ്കിടാനാണു തീരുമാനം.

ഭാഗ്യ പരീക്ഷണം നടത്താതെ ഒന്നും നേടാനാവില്ലെന്നും ഇതൊരു സ്വപ്ന സാക്ഷാത്കാരമാണെന്നും പ്രദീപ് പറഞ്ഞു. നാട്ടിൽ ക്ഷേത്രത്തിനടുത്ത് ആഗ്രഹം പോലെ ഒരു വീട് വാങ്ങാൻ തീരുമാനിച്ചിരുന്നെന്നും സാമ്പത്തികം വലിയ പ്രശ്നമായിരുന്നെനും പ്രദീപ് പറഞ്ഞു. എന്നാൽ അനുഗ്രഹം പോലെ ഇപ്പോൾ ഭാഗ്യവും എത്തി. വീട് സ്വന്തമാക്കിയ ശേഷമുള്ള പണം അടുത്ത സുഹൃത്തുക്കള്‍ക്ക് വേണ്ടി ചിലവാക്കും. 21 കാരിയായ മകളുടെ വിദ്യഭ്യാസത്തിനും പണം ചിലവഴിക്കും. ഇതു ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരമാണ്. അതുകൊണ്ട് തന്നെ ബാക്കി പണം വിവേകത്തോടെ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നു. കോവിഡ് കാലത്തെ ജീവിതം ഒരുപാട് അനുഭവം നൽകിയെന്നും അതിനാൽ ഇനി ലഭിക്കുന്ന പണം ശ്രദ്ധാപൂർവ്വം മാത്രമേ ചിലവഴിക്കുകയുള്ളു എന്നും പ്രദീപ് ചാനൽ ന്യുവിനോട് പ്രതികരിച്ചു. കോവിഡ് കാലത്ത് പശുവളർത്തുമായി ഒരു ഫാം തുടങ്ങിയെങ്കിലും അത് വൻ നഷ്ടത്തിൽ കലാശിച്ചതോടെ ഇനി എല്ലാ ശ്രമങ്ങളും കരുതലോടെ മാത്രമായിരിക്കുമെന്നും പ്രദീപ് പറഞ്ഞു.

മഹ്സൂസ് വീക്കിലി പ്രൈസുകളിൽ പുതിയ മാറ്റം വരുത്തിയിരുന്നു. പക്ഷേ, പങ്കെടുക്കാനുള്ള നിയമങ്ങള്‍ മാറിയിട്ടില്ല. പുതിയ ഗെയിം ഘടന മൂന്നാഴ്ച മുൻപാണ് പ്രാബല്യത്തിൽ വന്നത്. മഹ്സൂസിന്റെ 120–ാമത്തെ നറുക്കെടുപ്പാണ് ഈ മാസം 18ന് നടന്നത്. ഗ്യാരന്റീഡ് മില്ല്യനയറെ തിരഞ്ഞെടുക്കാനുള്ള രണ്ടാമത്തേതും. 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയ മഹ്സൂസിന്‍റെ ആദ്യത്തെ ഗ്യാരണ്ടീഡ് മില്യണയറും ഒരു മലയാളിയായിരുന്നു.

പുതിയ ഗെയിം ഘടനപ്രകാരം എല്ലാ ആഴ്ചയും ഒരു കോടീശ്വരനെ ഉറപ്പാക്കുന്നു. 35 ദിർഹമിന് ഒരു കുപ്പി കുടിവെള്ളം വാങ്ങിക്കുന്നവർക്ക് നറുക്കെടുപ്പിൽ പ്രവേശിക്കാം. ഗ്രാൻഡ് ഡ്രോ അടങ്ങുന്ന പുതിയ സമ്മാനമായ 2 കോടി ദിർഹം നേടാനുള്ള അവസരവും പുതിയ പ്രതിവാര റാഫിൾ നറുക്കെടുപ്പിലുണ്ട്. ഓരോ ആഴ്ച്ചയും നടക്കുന്ന നറുക്കെടുപ്പിലും 20,000,000 ദിര്‍ഹം സമ്മാനമുള്ള ഗ്രാൻഡ് ഡ്രോയിലും ഭാഗമാകാം. ഇതോടൊപ്പം പുതിയ ഗ്യാരണ്ടീഡ് മില്യണയര്‍ നറുക്കെടുപ്പിൽ ആഴ്ച്ചതോറും 1,000,000 വീതം സ്വന്തമാക്കുകയും ചെയ്യാം.

ദുബായിലെ യുഎസ് കോൺസുലേറ്റിന് സമീപം ഡ്രോൺ ആക്രമണ തീപിടുത്തം വിജയകരമായി അണച്ച് അധികൃതർ

ദുബായിലെ യുഎസ് കോൺസുലേറ്റിന് സമീപം ഡ്രോൺ ആക്രമണത്തെത്തുടർന്നുണ്ടായ തീപിടുത്തം അധികൃതർ വിജയകരമായി അണച്ചു. അടിയന്തര രക്ഷാസേന ഉടൻ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയെന്നും ആർക്കും പരിക്കില്ലെന്നും ദുബായ് മീഡിയ ഓഫീസ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച...

നരേന്ദ്ര മോദി യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ലോകനേതാവ്

ആഗോളതലത്തിൽ യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ലോകനേതാവെന്ന പദവി ഇനിമുതൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തം. ഈ നേട്ടം ആഗോള ഡിജിറ്റൽ സ്വാധീനത്തെയാണ് വെളിപ്പെടുത്തുന്നത്. ഡിജിറ്റൽ ലോകത്തെ തന്റെ സ്വാധീനം...

ചന്ദ്രഗ്രഹണം ഇന്ന്; രക്തചന്ദ്രൻ ദൃശ്യമാകും

തിരുവനന്തപുരം : ആകാശത്ത് ദൃശ്യ വിസ്മയം തീർത്തു കൊണ്ട് ഇന്ന് ഇന്ത്യയുൾപ്പെടെയുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിരവധി രാജ്യങ്ങളിലായി നിരവധി സമയ മേഖലകളില്‍ പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും. സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി കൃത്യമായി...

ആഗോള വിപണിയിൽ എണ്ണവില തുടർച്ചയായ മൂന്നാം ദിവസവും കുതിച്ചുയരുന്നു

പശ്ചിമേഷ്യയിൽ ഇറാൻ-അമേരിക്ക-ഇസ്രായേൽ സംഘർഷം വഷളായതോടെ ആഗോള വിപണിയിൽ എണ്ണവില തുടർച്ചയായ മൂന്നാം ദിവസവും കുതിച്ചുയരുന്നു. ലോകത്തെ പ്രധാന എണ്ണ ഉല്പാദന മേഖലകളിൽ നിന്നുള്ള വിതരണം തടസ്സപ്പെടുമെന്ന ആശങ്ക നിക്ഷേപകരെ സ്വാധീനിച്ചതോടെ ചൊവ്വാഴ്ച വ്യാപാരത്തിന്റെ...

ഇറാന്റെ തെക്കൻ മേഖലയിൽ ഭൂചലനം, 4.3 തീവ്രത

അമേരിക്കയുടെയും ഇസ്രായേലിന്റെയും ശക്തമായ സൈനിക ആക്രമണങ്ങൾക്കിടയിൽ ഇറാന്റെ തെക്കൻ മേഖലയിൽ ഭൂചലനം. ചൊവ്വാഴ്ച ഗെരാഷ് മേഖലയിലാണ് റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിൽ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി...

പൊങ്കാല പുണ്യം നുകർന്ന് ഭക്തലക്ഷങ്ങൾ

ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല അര്‍പ്പിച്ച് ലക്ഷക്കണക്കിനു സ്ത്രീകൾ. അല്പം മുൻപ് നിവേദ്യം ദേവിക്ക് നിവദിച്ചതോടെ ഭക്തലക്ഷങ്ങൾ ആണ് പൊങ്കാല പുണ്യം നുകർന്ന് മടങ്ങുകയാണ്. നഗരപാതയാകെ ഭക്തർ അണിനിരന്നതോടെ നഗരം ഒരു യാഗശാലപോലെയായി. രാവിലെ 8.30ന്...

ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍

ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ...

പശ്ചിമേഷ്യയിൽ യുദ്ധഭീതി; യുഎഇയിൽ സ്കൂളുകളിലെ പരീക്ഷകൾ മാറ്റി

ഇറാന്‍റെ തിരിച്ചടിയുടെ ഭാഗമായി ഗൾഫ് മേഖലയിലെ സൈനിക നീക്കങ്ങളും മിസൈൽ ആക്രമണങ്ങളും യു എ ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കനത്ത ജാഗ്രതയ്ക്ക് കാരണമായ പശ്ചാത്തലത്തിൽ യു എ ഇ യിലെ സ്കൂളുകളിലെ പരീക്ഷകൾ...