ഷാ‍ർജ അനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു, 8000 ലധികം പേർ പങ്കെടുത്തു

ഷാർജ എക്സ്പോ സെന്ററിൽ കുട്ടികളുടെ വായനോത്സവത്തിന്റെ ഭാഗമായി നടന്നുവന്നിരുന്ന അനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു. മെയ്1 മുതൽ 5 വരെ നടന്ന അനിമേഷന്‍ കോണ്‍ഫറൻസിൽ 8000 ലധികം പേർ പങ്കെടുത്തു. സമ്മേളനത്തിൽ 32 അന്തർദേശീയ പ്രഭാഷണങ്ങൾ, 11 വർക്ക്ഷോപ്പുകൾ, സമഗ്ര മാസ്റ്റർക്ലാസുകൾ, 18 പാനൽ ചർച്ചകൾ എന്നിവ ഉൾപ്പെടുന്നു, ബിസിനസ്സിലെ ഏറ്റവും മികച്ചതിൽ നിന്ന് പഠിക്കാനും ഈ മേഖലയിലെ ഏറ്റവും പുതിയ ട്രെൻഡുകളും സാങ്കേതികവിദ്യകളും പര്യവേക്ഷണം ചെയ്യാനും പങ്കെടുക്കുന്നവർക്ക് അതുല്യമായ അവസരം ലഭിക്കുന്നതായിരുന്നു സമ്മേളനം. സാങ്കൽപ്പിക നോവലുകളെ സിനിമാറ്റിക് വർക്കുകളിലേക്കും ടെലിവിഷൻ പരമ്പരകളിലേക്കും മാറ്റുന്നതിനുള്ളവ ചർച്ച ചെയ്യുന്നതിനായി 5-ദിവസത്തെ പരിപാടിയിൽ, പ്രസാധകരും ആനിമേഷൻ സ്റ്റുഡിയോകളും തമ്മിൽ നിരവധി മീറ്റിംഗുകളും സംഘടിപ്പിച്ചു. വിഷ്വൽ ഉള്ളടക്കം സൃഷ്ടിക്കുന്നതിനും അറബ് മേഖലയിലെ ആനിമേഷൻ മേഖല വികസിപ്പിക്കുന്നതിനും എഴുത്തുകാർക്ക് അവസരമൊരുക്കുകയാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.

ലോകമെമ്പാടുമുള്ള ആനിമേഷൻ രംഗത്തെ പ്രമുഖർ, വ്യവസായ പ്രമുഖർ എന്നിവർ കോണ്‍ഫറന്‍സിന്‍റെ ഭാഗമായതില്‍ സന്തോഷമുണ്ടെന്ന് ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഖൗല അൽ മുജൈനി പറഞ്ഞു. ആനിമേഷന്‍ കോണ്‍ഫറന്‍സ് പുരസ്കാരം നേടിയവർക്ക് ഷാർജ ബുക്ക് അതോറിറ്റി സിഇഒ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമീരി സമ്മാനിച്ചു.

28 സെമിനാറുകള്‍, 19 ശില്‍പശാലകള്‍, പ്രദര്‍ശനങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍, സംഗീതപരിപാടികൾ എന്നിവയുള്‍പ്പെടെ 60 പരിപാടികള്‍ ആണ് കോണ്‍ഫറന്‍സിന്റെ ഭാഗമായി നടന്നത്. 11 രാജ്യങ്ങളില്‍ നിന്നുള്ള 70 പ്രഭാഷകരും ആനിമേഷന്‍ വിദഗ്ധരും വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. ‘ലയണ്‍ കിംഗി’ന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആനിമേഷന്‍ കോണ്‍ഫറന്‍സ് പ്രത്യേക ആഘോഷം സംഘടിപ്പിച്ചു . ദ ലയണ്‍ കിംഗിന്‍റെ 30 ആം വാർഷികമാഘോഷിക്കുന്ന വേളയില്‍ ഡിസ്നി സംവിധായകന്‍ ആന്‍ഡ്രിയാസ് ദേജ വായനോത്സവത്തിലെത്തിയിരുന്നു. പ്രശസ്ത ആനിമേറ്റര്‍ ആന്‍ഡ്രിയാസ് ദേജയുടെ ഷോര്‍ട്ട് ഫിലിം ‘മുഷ്‌ക’യുടെ പ്രത്യേക ലോക പ്രദര്‍ശനവും നടന്നു.

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്

തിരുവനന്തപുരം: അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം തൃശ്ശൂരിലും, കായിക മേള തിരുവനന്തപുരത്തുമാണ് നടക്കുക. കായികമേള ‘സ്കൂൾ ഒളിമ്പിക്സ്’ എന്ന പേരിലാണ്...

ദ്വിദിന സന്ദർശനത്തിനായി മോദി അർജന്റീനയിൽ; ഉജ്ജ്വല സ്വീകരണം, 57 വർഷത്തിനിടെ അർജന്റീനയിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ജന്റീനയിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അര്‍ജന്റീന പ്രസിഡന്റുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. 57 വർഷത്തിനിടെ ഇന്ത്യയിൽ നിന്ന് അർജന്റീനയിലേക്കുള്ള ആദ്യത്തെ പ്രധാനമന്ത്രി...

ടെക്സസിലെ മിന്നൽ പ്രളയത്തിൽ മരണം 24 ആയി, 20ലധികം കുട്ടികളെ കാണാതായി

അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയം. 24 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. 23 പെണ്‍കുട്ടികളെ കാണാതായി. ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് സൂചന. പുലര്‍ച്ചെ നാലുമണിക്കാണ് വെള്ളപൊക്കമുണ്ടായത്. ഗ്വാഡലൂപ്പ് നദിയില്‍ ഇടിമിന്നലും...

നിപ ഭീതി; കേരളത്തിൽ 3 ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇവര്‍ പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവർ ആണ്. മലപ്പുറം, കോഴിക്കോട്...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ട്രിനിഡാഡ് ആൻഡ് ടൊബാഗോയുടെ പരമോന്നത ബഹുമതി

അഞ്ച് രാഷ്ട്ര സന്ദർശനത്തിന്റെ രണ്ടാം ഘട്ടമായി വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ എത്തി. പ്രധാനമന്ത്രി എന്ന നിലയിൽ കരീബിയൻ രാഷ്ട്രത്തിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്, 1999 ന്...

ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ തകർന്നുവീണ കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയ തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ മരണത്തിൽ, ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തം. ബിന്ദുവിന്റെ മരണത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി...

വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു

പാലക്കാട്: രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിലേയ്ക്ക് അയച്ച ഫലം പോസിറ്റീവായി. കോഴിക്കോട് ബയോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ പോസിറ്റീവ് ആയിരുന്നു. പെരിന്തല്‍മണ്ണ...

കോട്ടയം മെഡിക്കൽ കോളേജ് അപകടം; മരിച്ച ബിന്ദുവിന് വിടചൊല്ലി നാട്

കോട്ടയം മെഡിക്കൽ കോളേജിൽ തകർന്നുവീണ കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയി മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന് വിടചൊല്ലി നാട്. ബിന്ദുവിന്റെ മൃതദേഹം സംസ്കരിച്ചു. സ്വന്തമായി സ്ഥലം ഇല്ലാത്തതിനാൽ സഹോദരിയുടെ വീട്ടുവളപ്പിൽ ആയിരുന്നു സംസ്കാരം. ബിന്ദുവിനെ അവസാനമായി...