യു എ ഇയിൽ പൊതുമാപ്പ് കാലയളവ് ഇന്ന് അവസാനിക്കും

യു.​എ.​ഇയിൽ പ്ര​ഖ്യാ​പി​ച്ച ര​ണ്ടു​ മാ​സ​ത്തെ പൊ​തു​മാ​പ്പ് കാ​ല​യ​ള​വ്​​ വ്യാ​ഴാ​ഴ്ച അ​വ​സാ​നി​ക്കും. ​പൊ​തു​മാ​പ്പ്​ കാ​ല​യ​ള​വി​ന്​ ശേ​ഷം അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ ജോ​ലി​ക്ക്​ നി​യ​മി​ച്ചാ​ൽ ഉ​ട​മ​ക​ൾ​ക്ക് ഒ​രു ല​ക്ഷം മു​ത​ൽ 10 ല​ക്ഷം ദി​ർ​ഹം വ​രെ പി​ഴ ചു​മ​ത്തു​മെ​ന്ന്​ ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ന്‍റി​റ്റി, സി​റ്റി​സ​ൺ​ഷി​പ്, ക​സ്റ്റം​സ്​ ആ​ൻ​ഡ്​ പോ​ർ​ട്ട്​ സെ​ക്യൂ​രി​റ്റി (ഐ.​സി.​പി), ദു​ബൈ​യി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ്​ (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) എ​ന്നി​വ​ർ സം​യു​ക്​​ത പ്ര​സ്താ​വ​ന​യി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി. നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യാ​ൽ അ​ത്ത​രം ക​മ്പ​നി​ക​ളെ നി​രോ​ധി​ത പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തോ​ടൊ​പ്പം വ​ൻ തു​ക പി​ഴ​യും ചു​മ​ത്തും. റ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ലും ബി​സി​ന​സ്​ സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന വ്യാ​പി​പ്പി​ക്കു​മെ​ന്ന്​ ജി.​ഡി.​ആ​ർ.​എ​ഫ്.​എ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ അ​ഫ​യേ​ഴ്​​സ്​ ഡെ​പ്യൂ​ട്ടി അ​സി. ഡ​യ​റ​ക്ട​ർ കേ​ണ​ൽ അ​ബ്​​ദു​ല്ല ആ​തി​ഖ്​ പ​റ​ഞ്ഞു. അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി രാ​ജ്യ​വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും. ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യാ​ൽ ക​ടു​ത്ത ശി​ക്ഷ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

പൊ​തു​മാ​പ്പ്​ ന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​വാ​സി​ക​ൾക്കായി അ​തി​വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളും അ​ധി​കൃ​ത​ർ ഒ​രു​ക്കി​യി​രു​ന്നു. വി​സ നി​യ​മം ലം​ഘി​ച്ച​വ​ർ​ക്ക് പി​ഴ കൂ​ടാ​തെ രാ​ജ്യം വി​ടാ​നും രേ​ഖ​ക​ൾ ശ​രി​യാ​ക്കി രാ​ജ്യ​ത്ത്​ ത​ങ്ങി പു​തി​യ വി​സ​യി​ലേ​ക്ക് മാ​റാ​നും പൊ​തു​മാ​പ്പ്​ കാ​ല​യ​ള​വി​ൽ അ​വ​സ​ര​മൊ​രു​ക്കി​യി​രു​ന്നു. ഇ​തോ​ടൊ​പ്പം, പൊ​തു​മാ​പ്പ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി രാ​ജ്യം വി​ട്ട​വ​ർ​ക്ക് യു‌.​എ‌.​ഇ​യി​ലേ​ക്ക് തി​രി​കെ വ​രു​ന്ന​തി​നും ത​ട​സ്സ​മു​ണ്ടാ​യി​രു​ന്നി​ല്ല. എക്സിറ്റ്​ പെർമിറ്റ്​ ലഭിച്ചവർ​ 14 ദിവസത്തിനുള്ളിൽ രാജ്യം വിടണമെന്നാണ്​ നിയമമെങ്കിലും പൊതുമാപ്പ്​ അവസാനിച്ചാലും അത്തരക്കാർക്ക്​ രാജ്യം വിടാൻ സാവകാശം ലഭിക്കും.

പൊതുമാപ്പ് കാലയളവി​ൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമാപ്പ് കേന്ദ്രമായ അൽ അവീർ സെന്ററിലും ദുബായിലെ അമർ സെന്ററുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സെപ്റ്റംബർ ഒന്നുമുതലാണ് പദ്ധതിയുടെ ആരംഭം, ഒക്ടോബർ 31-ന് സമാപിക്കുമ്പോൾ ഇന്ത്യക്കാരും മറ്റ് രാജ്യക്കാരും അടക്കം നിരവധി പേരാണ് പദ്ധതി പ്രയോജനപ്പെടുത്തിയത്. വി​സ രേ​ഖ​ക​ൾ ശ​രി​യാ​ക്കി രാ​ജ്യ​ത്ത് തു​ട​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന 4000 വ്യ​ക്തി​ക​ൾ​ക്ക് ജി.​ഡി.​ആ​ർ.​എ​ഫ്.​എ തൊ​ഴി​ൽ അ​ഭി​മു​ഖ​ങ്ങ​ൾ ന​ട​ത്തു​ക​യും ഇ​തി​ൽ​നി​ന്ന് തി​ര​ഞ്ഞെ​ടു​ത്ത 58 പേ​ർ​ക്ക് അ​വ​രു​ടെ യോ​ഗ്യ​ത​ക്ക​നു​സ​രി​ച്ച ജോ​ലി ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. 22 ക​മ്പ​നി​ക​ളാ​ണ് തൊ​ഴി​ൽ വാ​ഗ്ദാ​നം ചെ​യ്ത്​ മു​ന്നോ​ട്ടു​വ​ന്ന​ത്.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഫുട്‌ബോൾ താരം ഐ.എം വിജയൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ഐ.എം വിജയൻ. അതേസമയം രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടാൽ എംപി സ്ഥാനം ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. കരിയറിലുടനീളം...

കരുനാഗപ്പള്ളിയില്‍ നടുറോഡില്‍ അരുംകൊല, ഗുണ്ട അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തി

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗുണ്ട ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായായ അലുവ അതുലിനെ നടുറോഡില്‍ അതിക്രൂരമായി ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി. ജാമ്യത്തിലിറങ്ങിയ അതുല്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ പോയി മടങ്ങി പോകുമ്പോഴാണ് കാറിൽ...

യു എ ഇയിൽ വ്യോമാക്രമണ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ നിർദ്ദേശം നൽകി അധികൃതർ

വ്യോമാക്രമണങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ യു എ ഇ അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. വ്യോമാക്രമണങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും, ഇത്തരം വസ്തുക്കൾ കണ്ടെത്തിയാൽ...

ആക്രമണവീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച 45 പേരെ അറസ്റ്റ് ചെയ്ത് അബുദാബി പോലീസ്

മേഖലയിൽ നിലനിൽക്കുന്ന നിലവിലെ ആക്രമണ സംഭവങ്ങളുടെ വീഡിയോ ചിത്രീകരിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. അബുദാബി പൊലീസിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റാണ്...

പ്രതിഷേധം ശക്തം, മുൻമന്ത്രി ജി. സുധാകരന്റെ വീടിന് പോലീസ് കാവൽ

മുൻമന്ത്രി ജി. സുധാകരൻ പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതോടെ പ്രതിഷേധം ശക്തമാവുകയാണ്. സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ പുന്നപ്ര പറവൂരിലെ അദ്ദേഹത്തിന്റെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. അമ്പലപ്പുഴ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ...

പത്തനാപുരത്തെ എൻഎസ്എസ് ഭിന്നത; ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമെന്ന് ഗണേഷ്‍കുമാർ

പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമാണെന്ന് കെബി ഗണേഷ്‍കുമാര്‍ പറഞ്ഞു. തന്‍റെ പിതാവായ ആര്‍ ബാലകൃഷ്ണ പിള്ളയാണ് പത്തനാപുരം താലൂക്ക് യൂണിയൻ വളർത്തിയതെന്നും ഒരു പായ ഇട്ടാണ് എൻഎസ്എസ്...

ഖാർഗ് ദ്വീപിന് നേരെ ശക്തമായ ബോംബാക്രമണം, തിരിച്ചടിക്കുമെന്ന് ഇറാൻ

പേർഷ്യൻ ഗൾഫിൽ സ്ഥിതി ചെയ്യുന്ന ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ പൂർണ്ണമായും തകർക്കപ്പെട്ടുവെന്നും മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ബോംബാക്രമണങ്ങളിൽ ഒന്നാണിതെന്നും യുഎസ് പ്രസിഡന്റ് ട്രംപ്. നിലവിൽ ദ്വീപിലെ എണ്ണ...

ഇറാനും ഇന്ത്യയും സുഹൃത്തുക്കളാണ്, ഇന്ധനക്കപ്പലുകളുടെ പ്രതിസന്ധി പരിഹരിക്കാൻ ശ്രമം: ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്കുള്ള ഇന്ധനക്കപ്പലുകൾ കടത്തിവിടുന്നതിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പരമാവധി ശ്രമിക്കുമെന്നും ഉടൻ തന്നെ നല്ല വാർത്തകൾ പ്രതീക്ഷിക്കാം എന്നും ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി പറഞ്ഞു. കഴിഞ്ഞ 24...